വാവ സുരേഷ് ഇനി “ആപ്പ്” വഴി പാമ്പിനെ പിടിക്കും..

370

KING-COBRA-NEW

നാടോടുമ്പോള്‍ നടുവേ ഓടണം. അങ്ങനെ വാവാ സുരേഷിന്റെ പാമ്പ് പിടിത്തവും ഹൈടെക്കായി. കിംഗ് കോബ്ര എന്ന പേരില്‍ വാവാ സുരേഷിന്റെ പാമ്പ് പിടുത്തം എളുപ്പമാക്കാന്‍ ഒരു ആന്‍ഡ്രോയ്ഡ് ആപ്പ് ഇറങ്ങിയിരിക്കുന്നു. ആപ്ലിക്കേഷനിലൂടെ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വാവ സുരേഷിന്റെ സേവനം ലഭ്യമാകും.

തിരുവനന്തപരും ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക്‌നോവ പ്രൈവറ്റ് ലിമിറ്റഡാണ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന് പിന്നില്‍. കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ആപ്ലിക്കേഷനിലൂടെ ആളുകള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വാവ സുരേഷിന്റെ സേവനം ലഭ്യമാകും. സ്പാര്‍ക്‌നോവയിലെ റിചിന്‍, റോഹിത് എന്നിവരുടേതാണ് വാവ സുരേഷിനെയും പാമ്പ് പിടിത്തത്തെയും ‘ആപ്പി’ലാക്കിയ ആശയം.

ഈ ആപ്പ് വഴി സുരേഷ് എവിടെയുണ്ടെന്ന് അറിയാന്‍ കഴിയും. ആപ്പ് വഴി പിടിക്കേണ്ട പാമ്പിന്റെ ഫോട്ടോ എടുത്ത് അയക്കാനും കഴിയും. സുരേഷിന്റെ ലൊക്കേഷനൊപ്പം പാമ്പിനെ പിടിക്കേണ്ട സ്ഥലവും ചേര്‍ത്ത് മാപ്പ് ആപ്പില്‍ കാണാന്‍ കഴിയും..