വാഷിംഗ് മെഷീനുള്ളില്‍ കുടുങ്ങിയ 3 വയസുകാരിയെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി..

129

Toddler-Gets-Stuck

ചൈനയിലാണ് സംഭവം അരങ്ങേറിയത്. അമ്മയില്ലാത്ത തക്കം നോക്കി, വാഷിംഗ് മെഷീന് മുകളില്‍ വലിഞ്ഞു കയറിയ 3  വയസുകാരി, അറിയാതെ കാല്‍ തെറ്റി ഡ്രയറിനകത്ത് വീണു. ഓടിയെത്തിയ അമ്മ, പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കുഞ്ഞിനെ പുറത്തെടുക്കാന്‍ സാധിച്ചില്ല. അവസാം 30 മിനുട്ടുകളുടെ പരിശ്രമത്തിനുശേഷം, ഫയര്‍ റെസ്ക്യൂ ടീമിനെ വിളിക്കുകയായിരുന്നു.

ഫയര്‍ റസ്ക്യൂ ടീമെത്തി, കുഞ്ഞിനെ ഡ്രയര്‍ മുറിച്ചുമാറ്റി പുറത്തെടുത്തു. നിസാരമായ പരിക്കുകള്‍ മാത്രമേ കുഞ്ഞിന് ഉള്ളെങ്കിലും, ഭയപ്പാടും വിറയലും അപ്പോളും വിട്ടുമാറിയിരുന്നില്ല.