വാഹനങ്ങളില്‍ എസി ഓണ്‍ ചെയ്തു ഉറങ്ങുന്നത് അപകടം ക്ഷണിച്ചു വരുത്തും

257

ee

എന്‍ജിന്‍ ഓണ്‍ ചെയ്തു എസി പ്രവര്‍ത്തിപ്പിച്ചു ഉറങ്ങുക എന്നത് ഇപ്പോള്‍ എന്‍ എച്ച് റോഡുകളിലെ ഒരു സ്ഥിരം കാഴ്ച്ചയാണല്ലോ. ഇന്ധനം വെറുതെ കത്തിക്കുവാന്‍ അത്യാവശ്യം കാശ് കയ്യില്‍ ഉള്ളവരാണ് ഇങ്ങനെ ചെയ്യാറ്. ബി എം ഡബ്ല്യൂയുവും ഓഡിയും മറ്റും നിരത്തില്‍ സുലഭമായതോടെ ഈ കാഴ്ച്ചയും ഒരു സാധാരണ സംഭവം ആയിരിക്കുകയാണ്. എന്നാല്‍ ഇങ്ങനെ ഉറക്കം മരണം പോലുള്ള സംഭവങ്ങള്‍ക്ക് ഇടയാക്കുന്നതായി ഇപ്പൊ പുറത്തു വരുന്ന അപകട വാര്‍ത്തകള്‍ വെളിവാക്കുന്നു.

ഇങ്ങനെ എസി ഓണ്‍ ചെയ്യുമ്പോള്‍ വിന്‍ഡോ അടക്കുമല്ലോ. ഇത് പലപ്പോഴും ഓക്സിജന്‍ കിട്ടാതെ ഉള്ള മരണത്തിന് കാരണമാക്കുന്നു. പലരും ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുമ്പോള്‍ ആകും ഉണരുക തന്നെ. എന്നാല്‍ ആ സമയത്ത് തന്നെ ബോധം നഷ്ട്ടപ്പെടാന്‍ ആണ് സാധ്യത. ഇത് വിന്‍ഡോകള്‍ പോലും തുറക്കാന്‍ കഴിയാതെ ആരും അറിയാതെ തന്നെ മരണത്തിന് കീഴടങ്ങാന്‍ ഇടയാക്കുന്നു. ഒരു മണിക്കൂറിലധികം ഇങ്ങനെ കിടന്നുറങ്ങുന്നവര്‍ ആണ് ഇങ്ങനെ മരണത്തിന് കീഴടങ്ങാര്.

ശ്വാസ തടസ്സം കൂടാതെ മറ്റു കാരണങ്ങളും ഇത്തരം മരണത്തിന് ഇടയാക്കുന്നു. കാറിന്‍റെ എക്സോസ്റ്റിലുള്ള ഏതെങ്കിലും ലീക്കേജ് കാറിനകത്ത് അരിച്ചെത്തുന്നത് ഒരു കാരണമാകാം. ഇത് കാറില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കൂട്ടുന്നു. കുറഞ്ഞ അളവില്‍ മാത്രം ഓക്സിജന്‍ ശരീരത്തിനകത്തെത്തുന്നു. വളരെ പെട്ടെന്ന് ഇത്തരം മരണങ്ങള്‍ സംഭവിക്കാം

അത് പോലെ കുട്ടികളെയും മറ്റും കാറില്‍ ഇരുത്തി സാധനം വാങ്ങാന്‍ ഷോപ്പിലേക്ക് പോകുന്നവരും ശ്രദ്ധിക്കുക. നിങ്ങള്‍ തിരികെ വരുമ്പോള്‍ നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചലനമറ്റ ശരീരം ആയിരിക്കാം നിങ്ങള്‍ കാണുക.

മിക്ക മരണങ്ങള്‍ക്കും കാരണമാവുന്നത് കാര്‍ബണ്‍ ഡയോക്സൈഡിന്‍റെ അളവ് കൂടി ഓക്സിജന്റെ അളവ് കുറയുന്നതാണ്. അത് കൊണ്ട് തന്നെ സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട.

Advertisements