Weird News
വാഹനപരിശോധന നടത്തവേ പോലീസുകാരനെ ‘അജ്ഞാതശക്തി’ ആക്രമിക്കുന്നത് വീഡിയോയില്‍ !
വാഹനപരിശോധന നടത്തവേ പോലീസുകാരനെ ‘അജ്ഞാതശക്തി’ ആക്രമിക്കുന്നത് പോലീസ് വാഹനത്തിന്റെ തന്റെ ഡാഷ് കാമില്‍ പതിഞ്ഞു.
119 total views

വാഹനപരിശോധന നടത്തവേ പോലീസുകാരനെ ‘അജ്ഞാതശക്തി’ ആക്രമിക്കുന്നത് പോലീസ് വാഹനത്തിന്റെ തന്റെ ഡാഷ് കാമില്‍ പതിഞ്ഞു. പോലിസ് ഓഫീസര്‍ ആയ ജോ ഹാള്‍ ആണ് അന്യഗ്രഹജീവിയുടെ ആക്രമണത്തില്‍ കത്തിച്ചാമ്പലായി മാറിയത്. ട്രാഫിക് റൂള്‍ തെറ്റിച്ച ഡ്രൈവറിന്റെ അടുത്തേക്ക് അത് ചോദിക്കാനായി പോയപ്പോള്‍ ആണ് സംഭവം അരങ്ങേറിയത്. കാറിനു അടുത്തെത്തിയ ഹാള്‍ ഡ്രൈവറോട് ലൈസന്‍സും രെജിസ്ട്രെഷനും ചോദിച്ചപ്പോള്‍ മുകളില്‍ ഒരു പ്രകാശം വരികയും പോലീസ്സുകാരന് ചാമ്പലാവുന്നതും ആണ് നമ്മള് വീഡിയോയില്‍ കാണുക.
കാര്‍ ഡ്രൈവര്‍ പറയുന്നത് താന്‍ ലൈസന്‍സും രേഖയും എടുത്തു കൊടുക്കുമ്പോള്‍ ഒരു പ്രകാശം വരുന്നത് കണ്ടെന്നും അത് പോലീസുകാരന്റെ ശരീരത്തില്‍ പതിച്ച ഉടനെ അദ്ദേഹം വീണെന്നുമാണ്. അത് കണ്ടു ഭയന്ന താന്‍ ഉടനെ കാറോടിച്ചു പോയെന്നും അദ്ദേഹം പോലീസിനോട് വെളിപെടുത്തി.
സംഭവത്തെ കുറിച്ച് പോലീസിന് ഇതുവരെ വ്യക്തമാക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
120 total views, 1 views today