കൊനിഫര്‍ എന്ന സ്ഥലത്തെ ഒരു പറ്റം വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ജനിക്കുമ്പോഴേ സ്പൈനല്‍ കോഡില്‍ ഉള്ള ഒരു വളവു മൂലം നടക്കാന്‍ സാധിക്കാത്ത ഒരു പൂച്ചക്ക് വേണ്ടി രണ്ടു ചെറു ടയറുകള്‍ ഉപയോഗിച്ച് ബാക്ക് ലെഗ്സ്‌ ഉണ്ടാക്കി കൊടുത്താണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്. ഫ്ലിപ്പര്‍ എന്ന ഈ സുന്ദരി പൂച്ചക്കുഞ്ഞ് ഇപ്പോള്‍ ഫുള്‍ ഹാപ്പിയാണ്. ബ്ലിട്സ് റോബോട്ടിക് ക്ലബിലാണ് ഈ വികലാംഗ സഹായിയായ യന്ത്രം പിറവിയെടുത്തത്.

പൂച്ചക്കുഞ്ഞിന്റെ കഥ നേരിട്ട് കാണൂ.

ഈ ഉപകരണം പൂച്ചയുടെ പിന്‍ഭാഗം ഉയര്‍ത്തി നില്‍ക്കുവാന്‍ സഹായിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഫ്ലിപ്പറെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് കുറച്ചു കാലം കഴിയുമ്പോള്‍ അതിനു ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുമാത്രേ. ഈ യന്ത്രം സ്പൈനല്‍ കോഡിനെ നേരെയാക്കുവാന്‍ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം.

You May Also Like

നിങ്ങള്‍ക്ക് ഒരു കുട്ടിയെ ഉള്ളുവെങ്കില്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും : ഷോര്‍ട്ട് ഫിലിം

പുതു തലമുറയുടെ വഴിവിട്ട ഇന്റര്‍നെറ്റ്‌ ഉപയോഗവും അതുമൂലമുണ്ടാകുന്ന സ്വഭാവ വൈകല്യങ്ങളും അസ്പതമാക്കി നിര്‍മ്മിച്ച ഒരു ഹ്രസ്വചിത്രമാണ് ‘കീ ഹോള്‍’.

പാമ്പിനെ പേടിയുള്ളവര്‍ ഈ ഷോര്‍ട്ട്ഫിലിം കാണരുത്!

മലയാളത്തില്‍ ഇങ്ങിനെ ഒരു ഷോര്‍ട്ട് ഫിലിം ആദ്യം ആണെന്ന് പറയേണ്ടി വരും.

ആത്മഹത്യ ഒരു വ്യക്തിയെ മാത്രമല്ല കൊല്ലുന്നത് എന്ന സന്ദേശവുമായി ഒരു ഹസ്ര്വചിത്രം.

നസ്സില്‍ തോന്നുന്ന ചെറിയ ചെറിയ ചപലതകള്‍മൂലം മനുഷ്യനുകൊടുക്കേണ്ടി വരുന്നത് വലിയ വിലകളാണ്.

നമ്മളാദ്യം നന്നാവണം – പെര്‍സോണ ഷോര്‍ട്ട് ഫിലിം

അവതരണ രീതികൊണ്ടും കൈകാര്യം ചെയ്യുന്ന വിഷയത്തിലെ വ്യത്യസ്ത കൊണ്ടും ശ്രദ്ധ നേടുകയാണ്‌ ‘പെര്‍സോണ’ എന്ന ഹൃസ്വചിത്രം. അന്‍വാ മുഹമ്മദ്‌ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അരുണ്‍ ജോര്‍ജ് കെ ഡേവിഡ് ആണ്. ഒരച്ഛനും മകനും തമ്മില്‍ ഉള്ള ചിന്തകളുടെ അന്തരങ്ങള്‍ വളരെ മനോഹരമായി ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. ഒരു പ്രാവശ്യമെങ്കിലും കൂട്ടുകാരെ ഈ ചിത്രം കണ്ടിരിക്കണം.