വികലാംഗനായ ഒരു പൂച്ചക്കുഞ്ഞിനെ നടത്തിച്ച വിദ്യാര്‍ഥികള്‍

കൊനിഫര്‍ എന്ന സ്ഥലത്തെ ഒരു പറ്റം വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. ജനിക്കുമ്പോഴേ സ്പൈനല്‍ കോഡില്‍ ഉള്ള ഒരു വളവു മൂലം നടക്കാന്‍ സാധിക്കാത്ത ഒരു പൂച്ചക്ക് വേണ്ടി രണ്ടു ചെറു ടയറുകള്‍ ഉപയോഗിച്ച് ബാക്ക് ലെഗ്സ്‌ ഉണ്ടാക്കി കൊടുത്താണ് ഇവര്‍ മാധ്യമ ശ്രദ്ധ നേടിയത്. ഫ്ലിപ്പര്‍ എന്ന ഈ സുന്ദരി പൂച്ചക്കുഞ്ഞ് ഇപ്പോള്‍ ഫുള്‍ ഹാപ്പിയാണ്. ബ്ലിട്സ് റോബോട്ടിക് ക്ലബിലാണ് ഈ വികലാംഗ സഹായിയായ യന്ത്രം പിറവിയെടുത്തത്.

പൂച്ചക്കുഞ്ഞിന്റെ കഥ നേരിട്ട് കാണൂ.

ഈ ഉപകരണം പൂച്ചയുടെ പിന്‍ഭാഗം ഉയര്‍ത്തി നില്‍ക്കുവാന്‍ സഹായിക്കുന്നു എന്നതാണ് അതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നത്. ഫ്ലിപ്പറെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത് കുറച്ചു കാലം കഴിയുമ്പോള്‍ അതിനു ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുമാത്രേ. ഈ യന്ത്രം സ്പൈനല്‍ കോഡിനെ നേരെയാക്കുവാന്‍ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം.