Health
വികാരങ്ങളെ അറിയാത്ത മദ്യപന്മാര്
മദ്യപാനികള്‍ മറ്റു മനുഷ്യരുടെ വികാരങ്ങളെ തെറ്റായ രീതിയിലാണ് മനസ്സിലാക്കുന്നതെന്ന് മുന്‍പുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു.
78 total views

മദ്യത്തിനു അടിമയായിട്ടുള്ള പുരുഷന്മാര്ക്ക് മറ്റു മനുഷ്യര്‍ സംസാരിക്കുന്നതിലുള്ള വികാരങ്ങളെ പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അവര്‍ക്ക് പൊതുവേ സഹാനുഭൂതിയും കുറവായിരിക്കുമത്രേ. മറ്റു മനുഷ്യരുമായി ഇടപഴുകുന്നതിനു സഹാനുഭൂതി മനുഷ്യന് ആവശ്യമാണ്. അതിന്റെ കുറവായിരിക്കാം മദ്യത്തിനു അടിമയായിട്ടുള്ള മനുഷ്യര്‍ക്ക് മറ്റുള്ളവരുമായി സുഹൃദ് ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനു തടസ്സമായി നില്ക്കുന്ന കാര്യം. ഒരു യൂറോപ്യന്‍ പഠനമാണ് ഈ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
മദ്യപാനികള്‍ മറ്റു മനുഷ്യരുടെ വികാരങ്ങളെ തെറ്റായ രീതിയിലാണ് മനസ്സിലാക്കുന്നതെന്ന് മുന്‍പുള്ള പഠനങ്ങള്‍ തെളിയിച്ചിരുന്നു. മദ്യപിക്കുന്നവര്‍ക്ക് മറ്റുള്ളവരില്‍ നിന്നും പോസിറ്റീവ് ആയ ഒരു സമീപനം ചിലപ്പോള്‍ കിട്ടി എന്ന് വരില്ല. ഇത് അവരെ വീണ്ടും മദ്യപിക്കുവാന്‍ പ്രേരിപ്പിക്കും എന്നും കരുതപ്പെടുന്നു. പുതിയ റിസര്‍ച്ചുകള്‍ പ്രകാരം കുടി നിറുത്തി കഴിഞ്ഞ് , മദ്യം ഒരാളുടെ ശരീരത്തില്‍ നിന്നും പൂര്‍ണ്ണമായി വിട്ടു പോകുവാന്‍ ഏതാണ്ട് മൂന്നു ആഴ്ചയെങ്കിലും വേണ്ടി വരും.
79 total views, 1 views today