വികാരങ്ങളെ വൃണപ്പെടുത്തിയ ചില വിവാദ ചിത്രങ്ങള്‍

232

new1

വളരെ ചെറിയ കാര്യങ്ങളെ വരെ മതത്തോടും വര്‍ഗീയതയോടും ബന്ധിപ്പിക്കുന്നത് സിനിമ ലോകത്ത് ഒരു പതിവായി മാറിയിരിക്കുന്നു…

അടുത്തിടെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ചിത്രങ്ങളുടെ കണക്കുകള്‍ നമുക്ക് ഒന്ന് നോക്കാം. ആദ്യം തമിഴില്‍ നിന്നും തുടങ്ങാം…

ദശാവതാരം

കമല്‍ ഹസനെ നായകനാക്കി കെഎസ് രവികുമാര്‍ സംവിധാനം ചെയ്ത ദശാവതാരം തുടക്കം മുതല്‍ വിവാദത്തിലായിരുന്നു. രണ്ട് മതങ്ങളുടെ വിശ്വാസങ്ങള്‍ വ്രണപ്പെടുത്തി എന്നാരോപിച്ചായിരുന്നു വിമര്‍ശനം

കത്തി

റിലീസിന് മുമ്പേ വിജയ് യുടെ കത്തി വിവാദത്തില്‍ പെട്ടിരുന്നു. ലിംക പ്രൊഡക്ഷന്റെ ലോഗോ ചിത്രത്തിന്റെ പോസ്റ്ററില്‍ വച്ചതാണ് വിഷയമായത്.

സിന്ദു സമാവേലി

ഒത്തിരി വനിതാ സംഘടനകള്‍ ഈ ചിത്രത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഭര്‍ത്താവിന്റെ അച്ഛനുമായി അവിഹിത ബന്ധമുള്ള നായികയുടെ കഥയാണ് സിനിമ. അമല പോള്‍ നായികയായ ചിത്രം സംവിധാനം ചെയ്തത് സാമിയാണ്

നടുനിസി നയങ്ങള്‍

ഈ പരീക്ഷണ ചിത്രത്തിന്റെ പേരില്‍ സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ ഒത്തിരി വമര്‍ശനങ്ങള്‍ നേരിട്ടു. ചിത്രത്തിലെ ചില രംഗങ്ങള്‍ക്കെതിരെ ഹിന്ദു മക്കള്‍ കട്ചിയാണ് പ്രതിഷേധവുമായി വന്നത്

വിശ്വരൂപം

കമല്‍ ഹസന്റെ അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളും വിമര്‍ശനം നേരിട്ടവയാണ്. വിശ്വരൂപത്തില്‍ ഒരു നിരപരാധിയെ താലിബാന്‍ തീവ്രവാദികള്‍ കൊലചെയ്യുന്നത് ചില മുസ്ലീം സംഘടനകളെ ചൊടിപ്പിച്ചു. ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചിലര്‍ രംഗത്തെത്തിയത്

വിരുമാടി

ചിത്രത്തിന്റെ പോസ്റ്ററില്‍ കമല്‍ ഹസന്‍ ഉപയോഗിച്ച ഒരു ആയുധമാണ് ചിത്രത്തിനെ വിവാദത്തിലേക്കെത്തിച്ചത്. വിടുതലൈ സിരുതൈ കട്ചി ചിത്രത്തില്‍ തങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന് പറഞ്ഞ് രംഗത്തെത്തി

(വിവാദ മലയാളം ചലച്ചിത്രങ്ങള്‍ അടുത്ത അധ്യായത്തില്‍..)

തുടരും…