Share The Article

Untitled-1

വാര്‍ത്ത ലീക്ക് ആയതോ അതോ വെറുതെ ഒന്ന് ലീക്ക് ആക്കി നോക്കിയതോ ? ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍ വിക്രം നായകനാകുന്ന പുതിയ ചിത്രം ഐയിലെ ട്വിസ്റ്റ്‌ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നമ്മുടെ സുരേഷ് ഗോപിയാണ്.!

വെറുമൊരു തമിഴ് ചിത്രമായി മാത്രമല്ല, ഹോളിവുഡ് തലം വരെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ഐയെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന്റെ കഥയേയും കഥാപാത്രങ്ങളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ എന്നും ഗോസ്സിപ്പ് കോളങ്ങളില്‍ നിറയുകയാണ്.

മലയാളത്തിന്റെ ആക്ഷന്‍ ഹീറോ സുരേഷ് ഗോപി ഈ ചിത്രത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട് എന്നത് സുരേഷ് ഗോപിയുടെ വേഷം സംബന്ധിച്ച് പലതരത്തിലുള്ള അഭ്യൂഹങ്ങളും കാരണമായിട്ടുണ്ട് .

ചിത്രത്തിന്റെ ആദ്യ ടീസര്‍ ഇറങ്ങിയപ്പോള്‍ അതില്‍ വിക്രം ഒരാളെ ചവിട്ടിക്കൂട്ടുന്ന രംഗമുണ്ടായിരുന്നു. അത് സുരേഷ് ഗോപിയാണെന്നും, സുരേഷ് ഗോപി ചിത്രത്തില്‍ വില്ലനാണെന്നും പറഞ്ഞു കേട്ടു. എന്നാല്‍ ചിത്രത്തിലെ തന്റെ വേഷമെന്താണെന്ന് സുരേഷ് ഗോപി തന്നെ വ്യക്തമാക്കി. ചിത്രത്തില്‍ ഒരു ഡോക്ടറായാണത്രെ സുരേഷ് ഗോപി എത്തുന്നത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് ഐയിലെ തന്റെ വേഷത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. എന്നാല്‍ വേഷത്തെ കുറിച്ച് അധികമൊന്നും പറഞ്ഞില്ല. ചിത്രത്തിലെ ഒരു പ്രധാന സംഭവത്തിന്‌ വഴി തിരിവ് ഉണ്ടാക്കുന്ന ഒരു ട്വിസ്റ്റ്‌ കഥാപാത്രമായി താന്‍ വരുന്നുവെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.