വിക്രത്തിന്റെ ഐയെ പേടിച്ച് , അജിത്‌ ചിത്രം എന്നൈ അറിന്താലിന്റെ റിലീസ് മാറ്റി വച്ചു.!

0
189

Untitled-1218

സിനിമ ലോകം ഉറ്റു നോക്കുന്ന രണ്ട് ചിത്രങ്ങള്‍ ഉടനെ തിയറ്ററുകളില്‍ എത്തും.

വിക്രമിനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഐ’യും അജിത്തിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘എന്നൈ അറിന്താല്‍’ എന്ന ചിത്രവും.

രണ്ട് ചിത്രങ്ങളും പൊങ്കലിന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. എന്നാല്‍ ഇപ്പോള്‍ അറിയുന്നു എന്നൈ അറിന്താല്‍ ചിത്രത്തിന്റെ റിലീസ് നീട്ടിയെന്ന്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ തീര്‍ന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഐ യ്‌ക്കൊപ്പമുള്ള റിലീസിങ് അത്ര പന്തിയല്ലെന്ന് തോന്നിയതുകൊണ്ടുള്ള നിര്‍മാതാവിന്റെ തന്ത്രപരമായ നീക്കമാണെന്നാണ് കോടമ്പക്കത്തുനിന്നും കേള്‍ക്കുന്നത്. ജനുവരി 29 നാണത്രെ ഇനി ചിത്രം തിയേറ്ററിലെത്തുക. ഐ ജനുവരി ഒമ്പതിന് തിയറ്ററുകളില്‍ എത്തും.