വിഗ്രഹങ്ങള്‍ വീണു ഉടയുമ്പോള്‍…..
ഇതു എന്റെ ആത്മാവിന്റെ കഥ ആണ്..എന്റെ മാത്രം കഥ…
ഒരു കടല്‍ തീരത്ത് എരിഞ്ഞു തീരാറായ ഒരു സിഗരട്ട് കുറ്റിയെ സാക്ഷി നിര്‍ത്തി എന്റെ ആത്മാവ് എന്നോട് പറഞ്ഞ കഥ..
വിഷാദ ചുവയുള്ള കഥകളോട് ആണ് എന്നും എന്റെ പ്രിയം…എന്ത് വിഷാദം..? ജീവിതത്തില്‍ ദുരിതങ്ങള്‍ ഒന്നും അനുഭവിച്ചിട്ടില്ല…..പണത്തിന്റെ വില എന്താണ് എന്ന് അറിഞ്ഞിട്ടില്ല..മണ്ണിന്റെ മണമോ വിയര്‍പ്പിന്റെ ദുര്‍ഗന്ധമോ അറിഞ്ഞിട്ടിലാ….പക്ഷെ തിരിച്ചറിവിന്റെ പ്രായം മുതല്‍ വിഷാദം എന്നും എന്റെ സഹ യാത്രികന് ആയിരുന്നു…
കാരണങ്ങള്‍ പലതുണ്ട് പറയാന്‍….ചിലത് എന്നോട് ചേര്‍ന്ന് മണ്ണടിഞ്ഞു പോവേണ്ടത്….മറ്റു ചിലത് വെറും മനസ്സിന്റെ ജല്പ്പനങ്ങള് മാത്രം..
ബാല്യം മുതല്‍ കൌമാരം വരെ ഒരു വ്യാഴ വട്ടകാലം അക്ഷരങ്ങളുടെ ലോകത്ത് മാത്രം ജീവിച്ച കാലം..ഒരിക്കല്‍ പോലും തിരിച്ചു കിട്ടില്ലെന്ന് അറിയാമെങ്കിലും നന്മ നിറഞ്ഞ സന്തോഷം നിറഞ്ഞ ബാല്യം..
എന്റെ ബാല്യം എന്ന് പറഞ്ഞാല്‍ എന്റെ അമ്മ മാത്രം ആണ്.. എന്നും ഒരു കയ്യില്‍ എന്നെയും മറു കയ്യില്‍ എന്റെ കുഞ്ഞനുജത്തിയെയും കൊണ്ട് സ്കൂളിലേക്ക് ഓടുന്ന എന്റെ അമ്മ…ലേറ്റ് ആയി വന്നതിനു ക്ലാസ് ടീച്ചറുടെ മുന്നില്‍ അമ്മയുടെ സാരി തുമ്പിനു പിന്നില്‍ പേടിച്ചു ഒളിഞ്ഞു നില്ക്കുന്ന ഓര്‍മ്മകള്‍……….. യുവജനോത്സവ വേദിയില്‍ കഥ പറയുമ്പോള്‍, കൈകള്‍ കൊണ്ട് എനിക്ക് കഥ പറഞ്ഞു തന്ന എന്റെ അമ്മ…പാട്ട് പാടാന്‍ അറിയില്ല എന്ന് പറഞ്ഞ എന്നെ കൊണ്ട് നെന്മണികള് കൊതി പറന്ന കിളികളുടെ കവിത പാടിപ്പിച്ച എന്റെ അമ്മ..ഇന്ന് അമ്മയേക്കാള്‍ വളര്‍ന്നു വലുതായപ്പോള്‍ എനിക്ക് രഹസ്യമായി സമ്മതികേണ്ടി വരുന്നു…അമ്മ പഠിപ്പിച്ചു തന്ന പാഠങ്ങള്‍ ഒക്കെ ശരി ആയിരുന്നു…
നാശം…ആ ബാല്യത്തില്‍ തന്നെ നിന്നാല്‍ മതിയായിരുന്നു….പന പോലെ വളരണ്ടായിരുന്നു…വളര്‍ന്നു വന്നത് കാപട്യം നിറഞ്ഞ ലോകത്തേക്ക് ആയിരുന്നു…അതോ ലോകത്തെ കുറ്റം പറഞ്ഞു രക്ഷപെടാന്‍ ശ്രമിക്കുന്നു എന്നതല്ലേ ശരി..?
യൌവനം ആസ്വദിക്കാന്‍ ഉള്ളതല്ലേ…? ആസ്വദിച്ചു…ശരിയായി ആസ്വദിച്ചു..ഉയര്‍ന്ന വിദ്യാഭ്യാസം…( പഠിച്ചതു പക്ഷെ അഭ്യാസം മാത്രം)…എന്ത് കൊണ്ടോ ശുക്രന്റെ ഉച്ച സ്ഥായിയില്‍ ഉള്ള നില്‍പ്പ് കൊണ്ടാണോ എന്നറിയില്ല പരീക്ഷകള്‍ ഒക്കെ ഒരു വിധം കടന്നു കൂടി..പക്ഷെ തോല്‍വികള്‍ കടലാസ് കഷ്ണങ്ങള്‍ മാത്രം ആയി അല്ല കടന്നു വരിക എന്നും ആ കാല ഘട്ടം എന്നെ പഠിപ്പിച്ചു..
പ്രണയങ്ങള്‍ സൌഹ്ര്ദങ്ങള് …അതാണ് യൌവനം..
ഒരു പാട് സുഹൃത്തുക്കള്‍…… ,……..ചീറി പായാന്‍ വാഹനങ്ങള്‍……… ,…. മനസ്സ് നിയന്ത്രണം വിട്ട് പല വഴികളിലൂടെ പ്രയാണം ചെയ്ത എന്റെ യൌവനം..തെറ്റോ ശരിയോ എന്നല്ല…ചങ്ങലകള്‍ പൊട്ടിച്ചു,സ്വാതന്ത്ര്യം തേടിയുള്ള യാത്ര…ലോകത്ത് ഞാന്‍ മാത്രം ഉള്ളെന്ന ഭാവം കീഴടക്കിയ നാളുകള്‍……. പക്ഷെ ഒരായിരം കണ്ണുകള്‍ എന്നെ നോക്കി ചിരിക്കുന്നത് ഞാന്‍ കണ്ടില്ല…കെട്ടി മേളം കേട്ടു തുള്ളുന്ന കോമരം ആയി മാറുക ആയിരുന്നു എന്റെ കോളേജ് ജീവിതം…ഒടുവില്‍ എല്ലാവരും എല്ലാം ഉപേക്ഷിച്ചു പല വഴിക്കായി പിരിഞ്ഞപ്പോള്‍ ഓര്‍ത്തു ചിരിക്കാന്‍ മാത്രം ആയി മാറിയ എന്റെ ഹാപ്പി ഡെയ്സ്…..
നഷ്ടപെട്ട പ്രണയത്തെ ഓര്‍ത്തു വിലപികാത്തവര് എത്ര പേരുണ്ട്..? പ്രണയം പല തരത്തില്‍ ഉണ്ട് …കല്യാണത്തിനു മുന്‍പ് പ്രണയിച്ചവര്‍…… …. ,വിവാഹ ശേഷവും ആദ്യ പ്രണയം കൊണ്ട് നടക്കുനവര്‍… ,പഴയ പ്രണയം ചവറ്റു കുട്ടയില്‍ കളഞ്ഞു പുതിയ ഇരകളെ തേടി ഇറങ്ങുന്നവര്‍…… പ്രണയ നഷ്ടബോധത്തില്‍ പോയി മറ്റൊരു ആളെ വരിച്ചു അവരില്‍ പ്രണയം കണ്ടെത്തുന്നവര്‍….., അതല്ല പ്രണയമേ വേണ്ടെന്നു പറഞ്ഞു അതിനെ തള്ളി പറഞ്ഞവര്‍…… …. …. …,……!
പ്രണയത്തെ പോലെ തന്നെ ആണ് പ്രണയ നൈരാശ്യവും…..ഒരു കുപ്പിക്ക് ചുറ്റും ഇരുന്നു അവളെ കുറിച്ച് ഓര്‍ത്തു കരയുന്നവര്‍……. ഒരു ചിക്കന്‍ ബിരിയാണിക്ക് പകരം അവള്‍ക്കു വേണ്ടി രണ്ടാമതൊരു ബിരിയാണി കൂടി കഴിച്ചു വിലപികുന്നവര്……. ,നൂറു രൂപയുടെ നോട്ടു കാമുകിയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു അവളെ വേശ്യ ആയി ചിത്രീകരിക്കുനവര്….., സ്വന്തം കുടുംബത്തിനു വേണ്ടി എല്ലാ വിശാസവും തകര്‍ക്കുന്ന മറ്റു ചിലര്‍….., അതല്ല ഹൈ ടെക് ലോകത്ത് സൈബര്‍ സെക്സ് നടത്തി പിരിയുന്ന പ്രണയിതാക്കള്‍…. … ,….അങ്ങനെ പ്രണയവും നൈരാശ്യവും പല വിധം..
എന്നിക്കും ഉണ്ട് പ്രണയവും….നൈരാശ്യവും..പക്ഷെ എന്റെ മനസില്ലേ പ്രണയം മരികുന്നില്ല..ഇനിയൊരു അങ്കത്തിനു കൂടി ബാല്യം ഉണ്ട്..ഇല്ലേ പ്രിയപെട്ടവളെ…?
ഇന്ന് എന്റെ തെറ്റുകള്‍ ഞാന്‍ തിരിച്ചറിയുന്നു…ജീവിതത്തില്‍ പലര്‍ക്കും വേണ്ടി എന്റെ ലക്ഷ്യങ്ങള്‍ ഞാന്‍ മാറ്റി വെച്ചു….പക്ഷെ അവര്കെല്ലാം ഞാന്‍ ഒരു ഇടത്താവളം മാത്രം ആയിരുന്നു…ഒരു രാത്രി കിടന്നുറങ്ങി മറു പകലിന്റെ തുടക്കത്തില്‍ യാത്ര പോലും പറയാതെ പിരിഞ്ഞു പോയവര്‍……. ..,..നന്മ നിറഞ്ഞ ബാല്യത്തില്‍ നിന്നും എനിക്ക് പടവുകള്‍ കയറി പോവെണ്ടായിരുന്നു…പക്ഷെ ഒരു സിനിമയിലെ പോലെ ഒരു ഫ്ലാഷ് ബാക്ക് മാത്രം നടത്തി ഞാന്‍ എല്ലാം അവസാനിപ്പികുകയാണ്…. ഇന്ന് സ്വര്‍ഗം ഭൂമിയിലേക്ക് ഇറങ്ങി വന്ന ദിവസം ആണ്…ഒരു സ്വയ വിചിന്തനം നടത്തി വീണ്ടും ആ പഴയ ലോകത്തേക്ക് പോകുവാന്‍ ഞാന്‍ കൊതിക്കുന്നു..
ഈ കടല്‍ തീരം ഒരു സിംഫണി പോലെ തോന്നുന്നു…ഒരിക്കല്‍ കൂടി ജീവിതത്തില്‍ കുളിര് കാറ്റ് വീശി തുടങ്ങിയിരിക്കുന്നു…എരിഞ്ഞടങ്ങി തീരുന്ന ഒരു സിഗരട്ട് കുറ്റി അല്ല ജീവിതം…ഇന്നിവിടെ അസ്തമിച്ചു നാളെ മറ്റെവിടെയോ പ്രകാശം പരത്തുന്ന സൂര്യനെ പോലെ ആണ് ഈ ജീവിതം..തിരമാലകള്കിടയില് പെട്ട് ആടിയുലഞ്ഞ എന്റെ തോണി കരക്ക് അടുപ്പിച്ച ആ ദിവ്യ ശക്തിക്ക് നന്ദി..ഈ മണല്‍ തിട്ടയില്‍ കിടക്കുമ്പോള്‍ മനസ്സ് ശാന്തം ആവുന്നു…അമ്മയുടെ കൈ പിടിച്ചു നടന്നു പോയാ ആ കുഞ്ഞു വാവയായി എന്റെ മനസ്സ് ഉറങ്ങുന്നു…ശരീരവും…!
വാല് കഷ്ണം : ഞാന്‍ എഴുതുന്നതു ഒരു ഉപ ബോധ മനസ്സിന്റെ വിഡ്ഢിത്തങ്ങള്‍ ആണ്…അതില്‍ സിഗരട്ട് കുറ്റിയും, മദ്യവും മദിരാക്ഷിയും കടന്നു വന്നിട്ടുണ്ടെങ്കില്‍ സദയം ക്ഷമിക്കുക…ഈയുളവന് അതിനെല്ലാം എതിരാണ് എന്ന് പ്രഖ്യാപിച്ചു കൊള്ളുന്നു…
246 total views, 3 views today
