Tamil Cinema
വിജയ്ക്ക് വേണ്ടി ഖുശ്ബു പണിയെടുത്ത ഒരു ഞാറാഴ്ച !
ഇന്ത്യന്‍ സിനിമയില്‍ തന്നെ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രഭുദേവയുടെ സിനിമ, ആ പ്രഭു ദേവ കോളിവുഡിലെ മൈക്കിള്‍ ജാക്സണ് എന്ന് വിളിച്ച് വിജയ്
74 total views

1989ല്‍ തമിഴ് സിനിമ ലോകത്ത് എത്തി പിന്നെ അന്ന് മുതല്‍ ഇന്ന് വരെ അവിടത്തെ നിറ സാനിധ്യമായി തുടരുന്ന നടിയാണ് ഖുശ്ബു. തമിഴില്‍ തിരക്കില്‍ നിന്നും തിരക്കിലേക്ക് കുതിക്കുമ്പോഴും ഖുശ്ബു ചില നിഷ്ടകള്‍ കര്‍ശനമായി പാലിച്ചിരുന്നു. എന്ത് കാരണം കൊണ്ടും ഞാറാഴ്ച ദിവസം അഭിനയിക്കാന്‍ പോകില്ല എന്നും അന്ന് തന്റെ വീട്ടില്‍ തിരക്കുകളില്‍ നിന്നെല്ലാം അകന്നു സമാധാനമായി ഇരിക്കുക എന്നതും എന്നത് അത്തരത്തില്‍ ഉള്ള ഒരു നിഷ്ഠയായിരുന്നു.
പക്ഷെ ഇളയദളപതി വിജയ്യെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമായ വില്ലിന് വേണ്ടി ഖുശ്ബു ഈ നിഷ്ഠ തെറ്റിച്ചു. എത്ര തന്നെ തിരക്കുകളുണ്ടെങ്കിലും ഞായറാഴ്ച ഷൂട്ടിങിന് പോകില്ല എന്ന് തീര്‍ത്തു പറഞ്ഞിരുന്ന അവര്‍, വിള്ളിലെ ഒരു ഗാനം ചിത്രീകരണത്തിന് വേണ്ടി ഞാറാഴ്ച ദിവസം തയ്യാറായി.
ഇന്ത്യന്‍ സിനിമയില്‍ തന്നെ നൃത്തം കൊണ്ട് ശ്രദ്ധിക്കപ്പെട്ട പ്രഭുദേവയുടെ സിനിമ, ആ പ്രഭു ദേവ കോളിവുഡിലെ മൈക്കിള്‍ ജാക്സണ് എന്ന് വിളിച്ച് വിജയ്. ഇവരുടെ ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മാത്രം പ്രത്യക്ഷപെടാന്‍ അവസരം ലഭിച്ച ഖുശ്ബു, അതിനു ഞാറാഴ്ച ഒരു തടസമാകരുത് എന്ന് നിശ്ചയിക്കുകയായിരുന്നു.
75 total views, 1 views today