വിടപറഞ്ഞത് ഹാസ്യത്തിന്റെ കുലപതി, നടി കല്‍പ്പന ഇനി ഓര്‍മ്മ മാത്രം

436

kalpana 123

അഭിനയത്തിന്റെ വേറിട്ട വഴികളിലൂടെ സഞ്ചരിച്ച ഹാസ്യനടി കല്‍പ്പന ഇനിയൊരു ഓര്‍മ്മ മാത്രം. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത് സിനിമ പ്രേമികളെ കൈയിലെടുത്ത കല്‍പ്പന ഇന്ന് ഉച്ചയോടെ അന്തരിച്ചു. ഗൗരവമുള്ളതും ചിരിപ്പിക്കുന്ന കഥാപാത്രങ്ങളും ചെയ്ത കല്‍പ്പനയ്ക്ക് നിരവധി ആരാധകരാണുള്ളത്.
ഹാസ്യത്തിന്റെ കുലപതിയെന്നും അഭിനയത്തിന്റെ റാണിയെന്നും കല്‍പ്പനയെ പലരും വിശേഷിപ്പിച്ചു. കല്‍പ്പനയുടെ മരണം സിനിമാ ലോകം അതിശയത്തോടെയാണ് കേള്‍ക്കാനിടയായത്.
ആരാധകരെയും കല്‍പ്പനയുടെ മരണം ഞെട്ടിപ്പിച്ചു.ഹൃദയാഘാതമാണ് മരണകാരണം.

ഷൂട്ടിങിന് പോവുകയും ഹൈദരാബാദില്‍ നടന്ന ഇഫ പുരസ്‌കാരത്തില്‍ പങ്കെടുക്കുകയും ചെയ്ത ശേഷമാണ് കല്‍പന ഈ ലോകത്തോട് വിടപറഞ്ഞത്.ഇന്നലെ ഹൈദരാബാദില്‍ കല്‍പനചേച്ചിയ്‌ക്കൊപ്പം ഞാനുമുണ്ടായിരുന്നു എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. കല്‍പ്പന ചേച്ചിയുടെ മരണം തന്നെ വേദനിപ്പിച്ചുവെന്നും പൃഥ്വി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

എപ്പോഴും നടി ഹൈ സ്പിരിറ്റാണെന്നും കല്‍പനയ്ക്ക് ആദാരാഞ്ജലി അറിയിച്ചുകൊണ്ട് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ പൃഥ്വി പറയുന്നു.നിരവധി ഹാസ്യകഥാപാത്രങ്ങളാണ് കല്‍പ്പന മലയാളത്തിനായി സമ്മാനിച്ചത്. ആ കഥാപാത്രങ്ങളെല്ലാം മലയാളികള്‍ രണ്ട് കൈനീട്ടിയും സ്വീകരിച്ചു. മലയാളത്തിന് ഇനി ഇങ്ങനെയൊരു നായിക ഉണ്ടാകുമോ?