fbpx
Connect with us

വിടുതലൈ കണ്ണദാസ് ഫ്രം തൃങ്കോമാലി

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത്. പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം. അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്. പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു. ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി.

 101 total views

Published

on

വിടുതലൈ പുലികളുടെ ഏറ്റവും ശക്തമായ കടുനായിക് വിമാനത്താവള ആക്രമണത്തിന് ശേഷം ശ്രിലങ്കന്‍ സേന നടത്തിയ പ്രത്യാക്രമണങ്ങള്‍ ശക്തമായപ്പോള്‍ കുടുംബത്തിലെ ഒറ്റ മക്കള്‍ ഉള്ളവരെ ഒക്കെ വിദേശത്ത് അയച്ചു വരുമാനത്തില്‍ പകുതി പുലികള്‍ക്ക് എന്നാ ധാരണ അനുസരിച്ചാണ് മുരുകേശന്‍ മകന്‍ കണ്ണദാസനെ ഗള്‍ഫിലേയ്ക്കു അയക്കുന്നത്. പിറന്ന നാടിന്റെ മോചനത്തിനായി ജീവന്‍ ബലികൊടുത്ത മൂന്ന് സഹോദരന്‍മാരുടെ ബാലിദാനതിനുള്ള കൃതഞ്ഞത എന്നോണം ആയിരുന്നു ആ പ്രവാസം. അടിച്ചമര്‍ത്തപെട്ട ബാല്യ കൌമാരങ്ങളില്‍ മുഴങ്ങിയ വെടിയൊച്ചകളും കണ്ടുമടുത്ത ചോരപാടുകളും വിട്ടു സമാധാനത്തിന്റെ പുതിയൊരു ലോകമായിരുന്നു കണ്ണന്‍ എന്ന് വിളിപെരുള്ള കണ്ണദാസന് ഗള്‍ഫ്. പറയത്തക്ക വിദ്യാഭ്യാസമോ ലോകപരിച്ചയമോ ഇല്ലാതെ ഗ്രമാന്തരങ്ങളില്‍ ജനിച്ചു ജീവിച്ച തമിഴ് പയ്യന് ആദ്യമൊക്കെ ഞങ്ങളുടെ ലോകം തികച്ചും ഒരു അന്യ ഗ്രഹം തന്നെ ആയിരുന്നു. ഒരു പാട് ഭാഷ സംസാരിക്കുന്നവരുടെ ഇടയില്‍ കടിച്ചാല്‍ പൊട്ടാത്ത ശ്രിലങ്കന്‍ തമിഴുമായി കണ്ണന്‍ പുതിയ ജീവിതം തുടങ്ങുകയായി.

ചെറിയ പ്രായം ആയതുകൊണ്ടോ എന്തോ കണ്ണന്‍ വേഗം ജോലിയൊക്കെ വശമാക്കി. പക്ഷെ തമിഴ് വിട്ടൊരു കളി കണ്ണനു വഴങ്ങില്ല ജാവേദ് ഭായ് എന്നാ പാകിസ്താനി പഠിച്ച പണി പതിനെട്ടും നോക്കി കണ്ണനെ ഉര്‍ദു പഠിപ്പിക്കാന്‍. ജാവേദ് ഭായി വേഗം തമിഴ് പഠിച്ചു എന്നല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നും ഉണ്ടായില്ല. അതങ്ങനെയാണ് തമിഴര്‍ക്കു അവരുടെ ഭാഷ അമ്മയാണ് അത് വിട്ടു ഒന്ന് ഇച്ചിരി ബുദ്ധി മുട്ടാണ്. ഒന്നാം തിയതി ചെല്ലയ്യന്‍ വരും ചെല്ലയ്യന്‍ പുലികളുടെ എജെന്റ് ആണ് ശമ്പളം വന്നാലുടന്‍ ചിലവിനുള്ളത് വിട്ടു ബാക്കി വാങ്ങി അയാള്‍ പോകും ഇതുപോലെ പല ക്യാമ്പിലും ഇവര്‍ക്ക് ആളുകള്‍ ഉണ്ട് അവിടെ എല്ലാം ചെല്ലയന്‍ തന്നെ ചെന്ന് പണം വാങ്ങണം. ഒന്ന് രണ്ടു മാസം ആവര്‍ത്തിച്ചപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ കണ്ണനോട് ചോദിച്ചു എന്തിനാ നീ അധ്വാനിക്കുന്ന പൈസ ഇങ്ങനെ വല്ലവര്‍ക്കും കൊടുക്കുന്നെ ? നല്ല തമിഴില്‍ കണ്ണന്‍ പറയാന്‍ തുടങ്ങി ഇത് വന്ത് തായ് നാടിനു വേണ്ടി ഉയിര് വെച്ച് പോരടിക്കുന്നവര്‍ക്ക് കരണ്ടും വെള്ളവും നിഷേധിക്കപെട്ടു പിറന്ന മണ്ണില്‍ പരദേശി ആയി ജീവിക്കുന്ന ജനസമൂഹത്തിന്റെ മോചനത്തിന് വേണ്ടി. കണ്ണന്‍ വാചാലനായി, വെലുപിള്ള പ്രഭാകരന്‍ കണ്ണനു കടവുള്‍ ആയിരുന്നു. കിടക്കുന്ന കട്ടിലിനു ചുറ്റും പ്രഭാകരന്റെ പല വിധത്തിലുള്ള ചിത്രങ്ങള്‍ പറ്റിച്ചു വെച്ചിരുന്നു. ഉറങ്ങുമ്പോഴും ഉണരുമ്പോഴും അയ്യാ കടവുളേ എന്നാ വിളിയോടെ പ്രഭാകരനെ തൊഴുതു നില്‍ക്കുന്ന കണ്ണന്‍ ഞങ്ങള്‍ക്ക് ഒരു അത്ഭുത മനുഷ്യന്‍ തന്നെ ആയിരുന്നു.

ചെല്ലയ്യ വന്നാല്‍ ഒരു ദിവസം മുഴുവന്‍ ചര്‍ച്ചയാണ് നാട്ടിലെ വിശേഷങ്ങള്‍ കണ്ണനെ ധരിപ്പിക്കുന്നതും പോരാട്ടത്തിന്റെ അപ്പോള്‍ അപ്പോള്‍ ഉള്ള വിവരങ്ങള്‍ ചെല്ലയ്യ അറിയും ഒരു നാള്‍ ചെല്ലായ വന്നു പോയതിനു ശേഷം കണ്ണന്‍ ആരോടും മിണ്ടിയില്ല ഭക്ഷണവും കഴിച്ചിട്ടില്ല. രാജപക്ഷെ പ്രസിഡന്റ് ആയശേഷം പുലികളെ നിര്‍ദാക്ഷിണ്യം അടിച്ചമര്‍ത്തുകയാണ്. കണ്ണന്റെ അപ്പാ മുരുകെശനെ ലങ്കന്‍ സേന അറസ്റ്റ് ചെയ്തു ജയിലില്‍ അടച്ചിരിക്കുന്നു. അമ്മ തൃങ്കോമാലിയില്‍ ഒരു ദുരിതാശ്വാസ ക്യാമ്പില്‍ അന്തേവാസി ആയി കഴിയുകയാണ് ഇതെല്ലാം കേട്ടിട്ട് കണ്ണന്‍ എങ്ങനെയാണ് ഉറങ്ങുക.

ഉണ്ണാതെ ഉറങ്ങാതെ എന്തെങ്കിലും അസുഖം വരുത്തി വെക്കുമെന്ന ഭയം ആണ് ഞങ്ങളെ കൊണ്ട് ചെല്ലയ്യനെ വിളിപ്പിച്ചത്. ചെല്ലയന്‍ വന്നതും ഞങ്ങള്‍ പറഞ്ഞു ഇപ്പടി ആനാ കണ്ണന്‍ ഊരുക്കു പോയി വരട്ടെ വന്നിട്ട് മൂന്ന് നാല് വര്ഷം കഴിഞ്ഞില്ലേ. ഒന്നും മിണ്ടാതെ ചെല്ലയ്യ കണ്ണനെ വിളിച്ചു മാറ്റി നിര്‍ത്തി കുറെ നേരം അടക്കം സംസാരിച്ചു. ചെല്ലയ്യന്‍ പോയ ശേഷം കണ്ണന്‍ മൌനം വെടിഞ്ഞു ചെല്ലയ്യ എന്തോ പറഞ്ഞു ശരിക്കും വിരട്ടി ഇരിക്കുന്നു. യുദ്ധം മുറുകുകയാണ് തൃങ്കോമാലിയും ജാഫ്‌നയും കടന്നു ലങ്കന്‍ സൈന്യം മുന്നേറി കഴിഞ്ഞു. മൂന്ന് മാസമായി ചെല്ലയ്യ പടി വാങ്ങാന്‍ വന്നിട്ട് നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ പറ്റി സണ്‍ ടി വി കാണിക്കുന്ന അപൂര്‍ണങ്ങള്‍ ആയ വാര്‍ത്തകള്‍ അല്ലാതെ വിശ്വസനീയമായ വാര്‍ത്തകള്‍ അറിയാതെ കണ്ണന്‍ വീര്‍പ്പുമുട്ടുകയായിരുന്നു.

Advertisement

അന്നൊരു മെയ് 18 ആയിരുന്നു റൂമില്‍ നിന്നും വലിയ ഒരു അലര്‍ച്ച കേട്ട് ഞങ്ങള്‍ ഓടിയെത്തിയതും വാഴതടി വെട്ടിയിട്ടപോലെ കണ്ണന്‍ നിലത്തു വീണു. മുഖത്ത് വെള്ളം തളിച്ച് അയാളെ ഉണര്‍ത്തുമ്പോള്‍ ആണ് ടി വി യിലെ ഫ്‌ലാഷ് ന്യൂസ് ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടത് വെലുപിള്ള പ്രഭാകരന്‍ കൊല്ലപെട്ടു. ഉണരുമ്പോള്‍ ഒക്കെ അയാള്‍ അയ്യാ അയ്യാ എന്ന് വലിയവായില്‍ നിലവിളിച്ചുകൊണ്ട് കട്ടിലില്‍ തല ചേര്‍ത്തു അടിച്ചു കൊണ്ടിരുന്നു. ഒരു ബന്ധവും ഇല്ലാത്ത ഒരു മനുഷ്യന്‍ മരിച്ചതിനു ഇത്രയേറെ ദുഃഖം എന്തിനു? ഞങ്ങള്‍ മലയാളികള്‍ക്ക് അത്ഭുതം ആയിരുന്നു എം ജി ആര്‍ മരിച്ചതില്‍ മനം നൊന്തു നൂറുകണക്കിന് പേര്‍ മരിച്ചതായി പത്രത്തില്‍ വായിച്ചതോര്‍മ്മ വന്നു.

അന്ന് റൂമില്‍ ഞങ്ങള്‍ ആരും ഉറങ്ങിയില്ല കണ്ണന്‍ കടവുള്‍ പോയ ലോകത്തേക്ക് പോകാതിരിക്കാന്‍ ഉറക്കം ഒഴിഞ്ഞു ഞങ്ങള്‍ കാവല്‍ ഇരുന്നു. പിറ്റേന്ന് മുതല്‍ കണ്ണന്‍ പണിക്കു ഇറങ്ങിയില്ല രണ്ടു ദിവസത്തിന് ശേഷം മൂന്ന് മാസത്തെ ശമ്പളം വെലുപിള്ള പ്രഭാകരന്റെ ഫോട്ടോയ്ക്ക് മുന്‍പില്‍ വെച്ച് വീര ചരമം പ്രാപിച്ച എഴൈ തലൈവരേ സാഷ്ടാംഗം നമസ്‌ക്കരിച്ചു കണ്ണന്‍ പുറത്തു പോയി. പിന്നെ ഞങ്ങള്‍ കണ്ണനെ കാണുന്നത് പോലീസ് മോര്‍ച്ചറിയില്‍ എംബാം ചെയ്യാനായി കാത്തുകിടക്കുന്ന വിറങ്ങലിച്ച രൂപത്തെ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവര്‍ തുറന്നു മുഖം കാട്ടുമ്പോള്‍ ആയിരുന്നു. ആത്മഹത്യാ ചെയ്ത ഭീരുവിന്റെ ഭാവമല്ലായിരുന്നു കണ്ണന്റെ മുഖത്തപ്പോള്‍!, പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത പോരാളിയുടെ കരുത്തായിരുന്നു.

 102 total views,  1 views today

Advertisement

Advertisement
SEX10 hours ago

ഓറല്‍ സെക്‌സ് എന്നത് ലൈംഗികായവത്തെ മാത്രം ഉത്തേജിപ്പിക്കുന്ന ഒന്നാക്കി മാറ്റരുത്

condolence10 hours ago

സിപിഎം പിബി അംഗവും മുൻ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

Entertainment10 hours ago

വിജയഘടകങ്ങൾ ഒരുപാടു ഉണ്ടെങ്കിലും ബിഗ്‌ബ്രദർ പരാജയപ്പെട്ടത് എന്തുകൊണ്ട് ? സിദിഖ് തുറന്നു പറയുന്നു.

Entertainment11 hours ago

തിലകനെ പോലും നാടകങ്ങളിൽ അദ്ദേഹം അഭിനയം കൊണ്ട് അതിശയിപ്പിച്ചിരുന്നു.

Entertainment11 hours ago

അൻപത് വർഷത്തെ നാടക – സീരിയൽ – സിനിമ ജീവിതത്തിൽ ശ്രീ ജയരാജന്റെ ആദ്യ നായക വേഷം

Entertainment11 hours ago

വലിയ ശ്രദ്ധ കിട്ടാതെ പോയ ഒരു സിനിമ, പക്ഷെ തീർച്ചയായും കണ്ടിരിക്കേണ്ടത്

Entertainment11 hours ago

വിനീത് ശ്രീനിവാസനോട് ബേസിൽ ജോസഫ് ചോദിച്ച ചാൻസിന്റെ കഥ, പിന്നെന്തു സംഭവിച്ചു എന്ന കഥ

article11 hours ago

മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല

Entertainment12 hours ago

കറുപ്പിലേക്ക് കടക്കാതെ പച്ചനിറത്തിലുള്ള താടിയുടെ വളർച്ചാ ഘട്ടത്തിൽ ആമീർ ഖാൻ അത്രയും സുന്ദരനായിരുന്നു

Entertainment12 hours ago

പ്രേക്ഷകശ്രദ്ധ നേടുകയാണ് പൂങ്കുഴലിയുടെ ചിത്രങ്ങൾ

Entertainment12 hours ago

ഈ പോസ്റ്റർ തന്നെ നോവലിന്റെ ഏത് വശത്തെയാണ് മണിരത്നം ചലച്ചിത്രമാക്കാൻ പോകുന്നത് എന്ന് കൃത്യമായി കൺവെ ചെയ്യുന്ന ഒന്നായിരുന്നു

Entertainment12 hours ago

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment21 hours ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment1 day ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment1 day ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment2 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment3 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment3 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment3 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment3 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment5 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Advertisement
Translate »