വിട്ടുമാറാത്ത ചുമയ്ക്ക്‌ ഒരു നാട്ടുമരുന്ന്‍…

911

young-child-in-red-shirt-coughing

ചുമ കാരണം ഒന്ന് സംസാരിക്കാന്‍ പോലും പറ്റാത്ത അവസ്ഥ..നിര്‍ത്താതെയുള്ള ചുമ കാരണം നെഞ്ച് വേദന..അതിന്റെ കൂടെ ‘കൂനിന്മേല്‍ കുരു’ എന്ന മാതിരി പനിയും..മരുന്നുകഴിച്ചാല്‍ പനി പമ്പ കടക്കും പക്ഷെ ചുമയുടെ കാര്യമോ???

ചുമയുടെ മരുന്നിന്റെ വിലയും കുതിച്ചുയരുന്ന സാഹചര്യത്തില്‍ നെഞ്ചുപൊളിയുന്ന ചുമക്ക് ഒരു നാടന്‍ മരുന്നാണ് നല്ലത്. ഇത് വലിയവര്‍ക്കും കുട്ടികള്‍ക്കും ഒരേപോലെ കൊടുക്കാവുന്നതാണ്.
ചെറുനാരങ്ങയും ചെറിയ ഉള്ളിയും സമമായി ചെറുതായി അരിഞ്ഞെടുത്ത് അതില്‍ കല്‍ക്കണ്ടം ചേര്‍ത്ത് നന്നായി കുഴച്ചെടുക്കുക. കല്‍ക്കണ്ടം അലിയുന്നതുവരെ വച്ച് അതിന്റെ നീര് പിഴിഞ്ഞെടുക്കുക. ഈ നീര് അര സ്പൂണ്‍ വീതം ദിവസത്തില്‍ മൂന്നോ നാലോ പ്രാവശ്യം വീതം ഇടവിട്ട് നല്‍കുക.പെട്ടെന്ന് ചുമ മാറാന്‍  ഈ നാട്ടുമരുന്ന് തന്നെ ധാരാളം..