വിട
എന്റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞിട്ടാണ്, അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്. ഈ നഗരം എനിക്കു സമ്മാനിച്ച പരാജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍- ഇക്കാലത്തിനിടയില്‍ എന്നില്‍ ഉടക്കിനിന്നുപോയ ഒരേയൊരു മുള്ള് ആ പനിനീര്‍പുഷ്പ്പത്തിന്റെതായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനോടുവില്‍ ഇങ്ങനെയൊരു വിരഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അതിന് ഇത്രകണ്ട് വേദന തരാന്‍ കഴിയുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്റെ തോളില്‍ തളര്‍ന്നുകിടന്നു കരയുന്ന ഇവളെ ഞാന്‍ എന്തുപറ
145 total views, 1 views today

എന്റെ തോളിലേയ്ക്ക് ഇറ്റിറ്റു വീഴുന്ന ആ കണ്ണുനീര്‍ത്തുള്ളികള്‍ പറഞ്ഞിട്ടാണ്, അവളുടെ കണ്ണുകള്‍ അണപൊട്ടിയൊഴുകാന്‍ തുടങ്ങിയ കാര്യം ഞാന്‍ അറിഞ്ഞത്. ഈ നഗരം എനിക്കു സമ്മാനിച്ച പരാജയത്തിന്റെ എട്ടു വര്‍ഷങ്ങള്‍- ഇക്കാലത്തിനിടയില്‍ എന്നില്‍ ഉടക്കിനിന്നുപോയ ഒരേയൊരു മുള്ള് ആ പനിനീര്‍പുഷ്പ്പത്തിന്റെതായിരുന്നു. എട്ടു വര്‍ഷം നീണ്ട പ്രണയത്തിനോടുവില്‍ ഇങ്ങനെയൊരു വിരഹം ഞാന്‍ പ്രതീക്ഷിച്ചിരുന്നതാണ്. പക്ഷെ അതിന് ഇത്രകണ്ട് വേദന തരാന്‍ കഴിയുമെന്ന് ഞാന്‍ തീരെ വിചാരിച്ചിരുന്നില്ല. എന്റെ തോളില്‍ തളര്‍ന്നുകിടന്നു കരയുന്ന ഇവളെ ഞാന്‍ എന്തുപറഞ്ഞു സമാധാനിപ്പിക്കാനാണ്? ഞാന്‍ തിരിച്ചു വരുമെന്നോ? അതോ എന്നും നീ എന്റെ ഉള്ളില്‍ ഉണ്ടാകുമെന്നോ? അറിയില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്. എന്റെ ജീവന്റെ ജീവനെ ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകുമ്പോള്‍ ഉള്ളില്‍ ഒരു ലാവ തിളച്ചുമറിയുന്നുണ്ട്. അതു ഞാന്‍ ഇവളെ അറിയിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ഒരുപാടു സങ്കടങ്ങള്‍ ഞാന്‍ ഈ പാവത്തിനു നല്‍കിയിട്ടുണ്ട്. വേര്‍പാട് അല്‍പ്പം അസ്വസ്ഥമെങ്കിലും സ്വസ്ഥമായ ഒരു ജീവിതത്തിലേക്ക് അവള് കയറിപ്പോകുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. അവള് ജീവിക്കട്ടെ. തെറ്റുകള്‍ ഒന്നുംതന്നെ ചെയ്തിട്ടില്ലാത്ത ആ ഇരുപത്തഞ്ചുകാരിക്കു ദൈവം ഈ പാപിയുടെ അത്താഴപ്പങ്ക് കൊടുക്കാന്‍ ഇഷ്ട്ടപ്പെട്ടുന്നുണ്ടാവില്ല.
ഇടയ്ക്കിടെ പൊന്തിവരുന്ന തേങ്ങലുകള്‍ ഭീകരമായ നിശബ്ദതയെ തോല്‍പ്പിക്കാന്‍ തുടങ്ങിയിട്ട് ഏതാണ്ട് പത്തുനിമിഷങ്ങള്‍ പിന്നിടുന്നു. അവളെ സമാധാനിപ്പിക്കാന്‍ എന്റെ വാക്കുകള്‍ക്കുപോലും അധികാരമില്ല എന്നൊരു തോന്നല്‍. കരയട്ടെ. എന്റെ തോളിലേക്ക് ഇറ്റിറ്റു വീഴുന്ന അവളുടെ കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ കണ്ണുകളില്‍ പുനര്‍ജ്ജനിക്കുന്നത് അവള് അറിയുന്നില്ല. ഞാന്‍ എത്രമാത്രം അവളെ സ്നേഹിച്ചിരുന്നു എന്ന് ഇന്നും അവള് മനസ്സിലാക്കിയിട്ടില്ല. പരുക്കനായ ഒരു കരിങ്കല്ശില്പ്പത്തെപ്പോലെ ഇങ്ങനെ നില്‍ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. പക്ഷെ ആ തേങ്ങലിന്റെ തീവ്രതയും, വയറിനു കുറുകെ എന്നെ ആര്‍ക്കും വിട്ടുകൊടുക്കില്ല എന്നുള്ള മട്ടില്‍ മുറുക്കിയിരിക്കുന്ന കൈകളും ആ ശില്‍പ്പത്തിനു ജീവന് നല്കുന്നു. വികാരങ്ങള്‍ക്കടിമപ്പെട്ടു ഞാനുംകൂടി കരഞ്ഞുപോയാല്‍ അവളിലെ മുറിവിന്റെ ആഴം കൂട്ടാനേ അതു സഹായിക്കൂ.
അവളെ വകഞ്ഞുമാറ്റി ഞാന്‍ തിരിഞ്ഞുനോക്കാതെ നടന്നു. നിറകണ്ണുകള് കാഴ്ചയെ അവ്യക്തമാക്കുന്നുണ്ട്. നെഞ്ചില്‍ നിന്നും കത്തിക്കയറുന്ന തീ കണ്ണുനീരിനു ചൂടേകുന്നു. ഇനിയും അവളെ ഈ ജന്മത്തില് കാണാന്‍ കഴിയില്ല. അവസാന സ്പര്‍ശവും അവസാന കൂടിക്കാഴ്ച്ചയും ഇവിടെ തീരുന്നു. അവളും ഒരിക്കല്‍ കൂടി എന്റെ രൂപം ആ നെഞ്ചിലേക്ക് പകര്‍ത്താന്‍ ശ്രമിക്കുകയായിരിക്കും. ആ നിസ്സഹായമായുള്ള നില്‍പ്പ് കാണാന്‍ എനിക്ക് വയ്യ. എന്റെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഞാന്‍ അവളുമായി പങ്കുവെച്ചിട്ടുണ്ട്. എന്റെ പാതി നികത്താന്‍ ഇനി മറ്റൊരുവള്‍ക്കു കഴിയുമെന്നുള്ള പ്രതീക്ഷയില്ല. വളരെ ദൂരെയെത്തിയശേഷം ഞാന്‍ തിരിഞ്ഞുനോക്കി. അവളെ ഒരു പൊട്ടുപോലെ ഇപ്പോള്‍ കാണാം. ഉള്ളിലെ വേദന തികട്ടി പുറത്തേയ്ക്കു വരുന്നു. സഹിക്കാന്‍ കഴിയുന്നില്ല. പരുക്കമായ മുഖഭാവം ഇനി വേണ്ടതില്ല. അവള് എന്റെ അടുത്തില്ലല്ലോ. അവളുടെ നിസ്സഹായമായ ആ നില്‍പ്പ് എന്നേ വല്ലാണ്ട് അസ്വസ്ഥമാക്കുന്നു. അതു എന്നിലെ പ്രളയത്തിന് ആക്കം കൂട്ടി. അണക്കെട്ടുകള്‍ ഭേദിച്ച് ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. അവളുടെയും എന്റെയും മതങ്ങള്‍ രൂപം നല്കിയ കൃത്രിമ ദൈവങ്ങളെയും ദിക്കുകളെയും സാക്ഷിയാക്കി ഞാന്‍ വാവിട്ടു നിലവിളിച്ചു. ഇനി അവള് എന്റെ ജീവിതത്തില്‍ ഉണ്ടാവില്ലല്ലോ. എന്റെ തോളില്‍ കിടന്നുകൊണ്ട് അവള് പറഞ്ഞതുപോലെ ഇനിയും ഒരു ജന്മമുണ്ടെങ്കില് ഒരേ മതത്തില്‍ പിറക്കാനും ഒന്നിച്ചു ജീവിക്കാനുമുള്ള സാഹചര്യം കര്‍ത്താവ് ഉണ്ടാക്കിത്തരുമായിരിക്കും.
ഉടനെ മൊബൈല്‍ ഫോണ്‍ ശബ്ദിച്ചു. അവള് വിളിക്കുന്നു. ഞാന്‍ വിളറിയ ശബ്ദം ഒളിപ്പിച്ചുകൊണ്ട് പരുക്കമായ ശബ്ദത്തില്‍ ചോദിച്ചു.
“എന്താ???”
നിശബ്ദതയില്‍ അവളുടെ സ്വസോച്ച്വാസം താളം തെറ്റിയ നിലയില്‍ കേള്‍ക്കാം. ഇടയ്ക്കു പൊന്തിവരുന്ന തേങ്ങലുകള്‍ എന്റെ ഹൃദയത്തില്‍ അമ്പുകള്‍ പോലെ വന്നു തറയ്ക്കുന്നുണ്ട്. എന്റെ കൊച്ചിനെ ഞാന്‍ ഇത്രയും സ്നേഹിച്ചിരുന്നോ? പ്രണയത്തിന്റെ ആഴവും പരപ്പും പലപ്പോഴും വിരഹത്തിനു മാത്രമേ അളക്കാന്‍ കഴിയൂ എന്നത് എത്ര വാസ്തവമാണ്.ഫോണില്‍ മറുവശത്ത് കരഞ്ഞുവാടിയ മുഖവുമായി നില്‍ക്കുന്നത് എന്റെ കൊച്ചാണ്. എനിക്കവളെ രക്ഷിച്ചേ മതിയാകൂ. അവള്‍ക്കു പുതിയൊരു ജീവിതത്തെ സ്വീകരിക്കാനുള്ള മനോബലം ഉണ്ടാക്കിക്കൊടുക്കേണ്ടത് എന്റെ കടമയാണ്. ഞാന്‍ അതു ചെയ്യും.
“കാണണം”
അനിയന്ത്രിതമായി പുറത്തുവരുന്ന തേങ്ങലുകള്‍ക്കിടയിലൂടെ ഒരുവിധത്തിലാണവള് അതു പറഞ്ഞൊപ്പിച്ചത്.
“ഇപ്പോഴല്ലേ കണ്ടത്? ഇനി എന്ത് കാണാനാ?”
ഞാന്‍ ഒരല്‍പ്പം ശബ്ദമുയര്‍ത്തി.
മറുവശത്ത് ഒരു നിമിഷം കൂടി നിശബ്ദതയിലെ തേങ്ങലുകള്‍ കേട്ടു. പിന്നെ അവള് ഫോണ്‍ വെച്ചുകളഞ്ഞു. ഞാന്‍ നാട്ടിലേക്കു പോകുന്നതിനു മുന്‍പ് അവസാനമായി ഒരിക്കല്‍കൂടി കാണണം എന്നു മാത്രമാണ് അവള് ആവശ്യപ്പെട്ടത്. പാവം. പക്ഷെ ആ കൂടിക്കാഴ്ചയില്‍ എന്റെ മുഖംമൂടി അഴിഞ്ഞുവീഴുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു. എന്റെ പരുക്കമായ മുഖമാണ് അവളുടെ മനസ്സില്‍ എന്നും ഉണ്ടാകേണ്ടത്. എന്നേ മറക്കാന്‍ അതവളെ കൂടുതല്‍ സഹായിച്ചേക്കും. പക്ഷെ ഞാനോ? ആരുമില്ലാതായത് എനിക്കല്ലേ? ഇനി അധികദൂരം സഞ്ചരിക്കാന്‍ എനിക്കു കഴിയില്ല. വളരെ കുറച്ചു ദിവസങ്ങള്‍കൂടി ഞാന്‍ തള്ളി നീക്കേണ്ടതുണ്ട്. അതുകഴിഞ്ഞാല്‍ നേരിട്ടു മുകളിലേയ്ക്ക് ചെന്ന് എനിക്കു മാത്രമായി എന്തിനീ ‘ഫലങ്ങള്‍’ വിലക്കപ്പെട്ടതാക്കി എന്ന് ആ പടച്ച തമ്പുരാനോട് ചോദിക്കണം.
146 total views, 2 views today
