വിദേശത്ത് ഇന്ത്യയെ അപമാനിക്കുന്ന പ്രസംഗം മോഡി നടത്തി എന്ന് ആരോപണം

  187

  modi12

  “ഇന്ത്യയില്‍ ജനിച്ചുവെന്നു പറയുന്നത് നാണക്കേട് ആയിരുന്ന കാലം മാറി” എന്നാ തരത്തില്‍ മോഡി വിദേശത്ത് നടത്തിയ പ്രസംഗം വിവാദമാകുന്നു.

  ചൈനയിലുംദക്ഷിണ കൊറിയയിലും നടത്തിയ പ്രസംഗങ്ങളില്‍ മോഡി, ” മുന്‍പ് ഇന്ത്യയില്‍ ജനിച്ചു എന്ന് പറയാന്‍ നിങ്ങള്‍ക്ക് നാണമായിരുന്നു. ഇപ്പോള്‍ ഇന്ത്യക്കാരനാണ് നിങ്ങള്‍ എന്ന് പറയുന്നതില്‍ നിങ്ങള്‍ അഭിമാനിക്കുന്നു” എന്ന് പറഞ്ഞിന്നു.

  ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ ഒരു പ്രധാനമന്ത്രിയും വിദേശത്ത് പോയി ഇത്തരത്തില്‍ സ്വന്തം രാജ്യത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചിട്ടില്ല എന്നും ഇന്ത്യയുടെ അന്തസിനെ ചോദ്യം ചെയ്യുന്ന പ്രസംഗമാണ് ലോകത്തിനു മുന്നില്‍ മോഡി നടത്തിയത് എന്നും കോണ്‍ഗ്രസ് ആരോപിച്ചു.

  ഇന്ത്യയില്‍ ജനിക്കാന്‍ മാത്രം എന്ത് പാപമാണ് തങ്ങള്‍ ചെയ്തത് എന്ന് പരിതപിച്ചവരാന് ഒരു കാലത്തെ ഇന്ത്യക്കാര്‍ എന്നും അവര്‍ എല്ലാം ഇവിടെ നിന്നും രക്ഷപ്പെട്ടു ഓടുകയായിരുന്നുവെന്നും മോഡി പറഞ്ഞിരുന്നു.