വിദേശ രാജ്യങ്ങളുമായി നമ്മുടെ ഇന്ത്യയെ താരതമ്യം ചെയ്യുന്നത് യുവാക്കള്‍ക്കിടയില്‍ പതിവാണ്. നിഭാഗ്യവശാല്‍ ഇപ്പോഴും ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കിടയില്‍ ഒന്നോരണ്ടോ കാര്യങ്ങള്‍ കൊണ്ട് പിന്നിലായിരിക്കും. എന്നാല്‍ മറ്റുപലരാജ്യങ്ങള്ക്കുമില്ലാത്ത പ്രത്യേകതകള്‍ ഇന്ത്യക്കുണ്ട്. അത് എന്തൊക്കെയാണെന്നറിയണ്ടേ?.
1. മൊബൈല്‍ സര്‍വീസ് ദാതാക്കള്‍ ഏറെയുള്ളതിനാല്‍ എല്ലാ ജനങ്ങള്‍ക്കും അവരുടെ “പോക്കറ്റിന്റെ” വലുപ്പം അനുസരിച്ച് സേവനം വാങ്ങാം.
2. മദ്ധ്യവര്‍ഗ്ഗ കുടുംബമാണെങ്കിലും ജോലിക്കാരിയെ വെയ്ക്കാന്‍ കെല്‍പ്പുള്ളവരാണ് ഇന്ത്യക്കാര്‍. അങ്ങനെ ജോലി ചെയ്യാന്‍ ആളെകിട്ടുമെന്നതിലും ഇന്ത്യ ഒന്നാം സ്ഥാനത്താണ്.
3. ഏതു ജോലിക്കുമായികൊള്ളട്ടെ ,ചെയ്യാന്‍ ആളെ സിമ്പിളായി കിട്ടും ഇന്ത്യയില്‍. ഈച്ചയെ പിടിച്ചു ചിറകരിയണോ? ആള് റെഡി.
4. ചില പാശ്ചാത്യ രാജ്യങ്ങളിലുള്ള പോലെ ഇന്റ്റര്നെറ്റില് നിന്നും സിനിമയും മറ്റും ഡൌണ്‍ലോഡ് ചെയ്യാന്‍ ഇന്ത്യയില്‍ നിരോധനമില്ല.
5. മരുന്നുകള്‍ക്കും ആരോഗ്യ സംരക്ഷണ യന്ത്രങ്ങളും ഇന്ത്യയില്‍ വളരെ ചീപ്പായി കിട്ടും. അതും ഡോക്റ്ററുടെ കുറിപ്പ് പോലും വേണ്ടാതെ.
6. തുണി മേടിച്ചു തയ്ക്കുന്നതാണ് ഇന്ത്യയില്‍ ലാഭം. കഴിവുള്ള തയ്യല്ക്കാരുള്ളതും അവര്‍ ചീപ്പാണെന്നുള്ളതും ഇന്ത്യന്‍ ജനതയുടെ ഭാഗ്യമാണ്.
7. നിങ്ങള്‍ ഒരു സസ്യാഹാരിയാണോ? എങ്കില്‍ ജീവിക്കാന്‍ പറ്റിയ ഇടം ഇന്ത്യയാണ്. ഇതിലും വെറൈറ്റിയായ സസ്യാഹാര വിഭവങ്ങള്‍ മറ്റൊരിടത്തും നിങ്ങള്‍ക്ക് ലഭിക്കില്ല.
8. ഇന്ത്യയിലെ തെരുവോരഭക്ഷണത്തിനു തുച്ചമായ വിലയെ ഉള്ളു പക്ഷെ ഇതിലും രൂചിയേറിയ ഭക്ഷണം മറ്റൊരിടത്ത് ഈ വിലയില്‍ ലഭിക്കാന്‍ പാടാണ്.
9. ഇന്ത്യയില്മാത്രമേ എവിടെ നിന്നും എപ്പോള്‍ വേണെമെങ്കില്‍ ഒറ്റ സിഗരറ്റായി മാത്രം വാങ്ങാന്‍ പറ്റുകയുള്ളൂ.
10.ഇനിയാണ് ഏറ്റുവും രസകരമായ കാര്യം. ടോയ്ലറ്റില് പോകാനും സ്നാക്സ് കഴിക്കാനുമായി ഇന്ത്യന്‍ സിനിമകള്‍ക്ക് മാത്രമേ ഇടവേളകളുള്ളു.
ഇനി പറയു ഇന്ത്യയല്ലേ മറ്റുരാജ്യങ്ങളെക്കാള് കിടിലന്‍..