വിദേശികളെ മൊത്തം വീട്ടില്‍ പറഞ്ഞുവിട്ടു കിങ്ങ്സിന്റെ ശുദ്ധികലശം

  170

  new

  കഴിഞ്ഞ ഐപിഎല്ലില്‍ വിജയഗാഥ രചിച്ച ടീം, ഇത്തവണ വെറും കടലാസിലെ പുലികള്‍ മാത്രമായി ഒതുങ്ങുകയും മത്സരങ്ങള്‍ ‘മത്സരിച്ചു’ തോല്‍ക്കുകയും ചെയ്തു.

  ഇതിനെ തുടര്‍ന്ന്, കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇക്കുറി പ്ലേ ഓഫ് കാണാതെ പുറത്താകുന്നു ഏറെകുറെ ഉറപ്പായി കഴിഞ്ഞു.

  അങ്ങനെ തോല്‍വിയില്‍ നിന്നു ഒരു തിരിച്ചു വരവ് ഇല്ല എന്ന് മനസിലക്കിയ ടീം ഇനിയും വലിയ നഷ്ടങ്ങള്‍ (സാമ്പത്തികമായി) വരാതെയിരിക്കാന്‍ ടീമില്‍ നിന്നും വിദേശ താരങ്ങളെ ഒഴിവാക്കുന്നു.

  സീസണിലെ എല്ലാ മത്സരങ്ങളിലും കളിക്കുന്നവര്‍ക്ക് പ്രതിഫലത്തിന്റെ 20 ശതമാ നം നല്‍കണമെന്ന ഐപിഎല്‍ നിയമം മറികടക്കാനാണിത്. നേരത്തെ കളിക്കാരെ തിരിച്ചയക്കുന്നതിലൂടെ അഞ്ചുകോടിയോളം രൂപ ലാഭിക്കാമെന്ന് മാനേജ്‌മെന്റ് കണക്കു കൂട്ടുന്നു.  പ്രീതി സിന്റ, മോഹിത് ബര്‍മന്‍, നെസ് വാഡിയ എന്നിവരാണ് പഞ്ചാബ് ടീമിന്റെ ഉടമസ്ഥര്‍.

  ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി, ഡേവിഡ് മില്ലര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മിച്ചല്‍ ജോണ്‍സണ്‍, ഷോണ്‍ മാര്‍ഷ്, ബ്യൂറണ്‍ ഹെന്റികസ്, തിസാര എന്നിങ്ങനെ ഏഴു വിദേശ താരങ്ങളാണ് ഇപ്പോള്‍ ടീമിനൊപ്പമുള്ളത്.