വിദ്യാഭ്യാസം രാഷ്ട്ര വികസനത്തിന്..

  1795

  39ddf370779e71d09b3d92ee6ca5d607_ls

  ഇന്ത്യയെ ഒരു പരമാതികാര സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപബ്ലിക്കായി കെട്ടിപ്പെടുത്തുകയും എല്ലാ പൌരന്മാര്‍ക്കും സമത്വവും നീതിയും സ്വാതന്ത്രിയവും ലഭ്യമാക്കുകയും സാഹോദര്യം വളര്‍ത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നു ഭരണ ഘടനയുടെ ആമുഖത്തില്‍ വ്യക്ത്തമാക്കിയിരുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ മാക്ന കാത്ത എന്നറിയപ്പെടുന്ന വുഡ്സ് ടെസ്പാച്ച് [1854] പറയുന്നത് സാമാന്യ ജനതയുടെ വിധ്യാഭ്യാസത്തിന്റെ ബാധ്യത ഗവന്മേന്റ്റ് ഏറ്റെടുക്കണമെന്നും ഗവന്മേന്റ്റ് സ്ഥാപനങ്ങളില്‍ നല്‍കുന്ന വിദ്യാഭ്യാസം സെക്കുലര്‍ സ്വഭാവം ഉള്ളതായിരിക്കണം എന്നും നിഷ്കര്‍ഷിച്ചു.

  അറിവിന്റെ വിശാലമായ ലോകം നമുക്ക് മുന്നില്‍ തുറന്നിടുന്ന വാതിലാണ് വിദ്യാഭ്യാസം. അക്ഷരങ്ങളിലൂടെ അറിവിലേക്ക് കടക്കുവാന്‍ വിദ്യാഭ്യാസം നമ്മെ സഹായിക്കുന്നു. വിദ്യാഭ്യാസം ഒരുവനെ നിസ്വാര്‍ദ്ധനും സ്വന്തം കഴിവുകളില്‍ വിശ്വാസമുള്ളവനുമാക്കി തീര്‍ക്കുമെന്ന് ഋഗ്വേദം വിധ്യാഭ്യാസത്തിന്റെ അന്ധിമമായ ലക്‌ഷ്യം മോശമോക്ഷമാനെന്നു ഉപനിഷത്തുകളും പറയുന്നു. രാഷ്ട്രീയ സാമുഹിക ചിന്ഥകള്‍ ആഗോളതലത്തിലേക്ക് വ്യാപിപിക്കാനുള്ള ഒരു കാരണം വിദ്യഭ്യാസമാണ്. ഫ്രെഞ്ച് വിപ്ലവ സന്ദേശങ്ങളായ സ്വാതന്ത്ര്യം,സമത്വം,സാഹോദര്യം എന്നി ആശയങ്ങള്‍ ലോകത്തെമ്പാടുമുള്ള ചിന്തകരെയും അതുവഴി സാധാരണക്കാരെയും സ്വാധീനിച്ചു. രാഷ്ട്രീയ അവബോധം ഉണ്ടാക്കാന്‍ വിധ്യാഭ്യസത്തെക്കാലും ശക്തമായ മറ്റൊരു ഉപാധി ഇല്ല തന്നെ.

  പ്രതിപക്ഷ ബഹുമാനം,ആശയപരമായ കാഴ്ചപ്പാടുകള്‍,രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ എന്നിവ രൂപികരിക്കണമെങ്കില്‍ ഉയര്‍ന്ന ചിന്ത ആവശ്യമാണ്. ഈ ചിന്ത രൂപികരിക്കപെടനമെങ്കില്‍ വിദ്യാഭ്യാസം അനിവാര്യമാണ്. വര്‍ത്തമാന കാലത്ത് പരിഷ്കരിച്ചിട്ടും പരിഷ്കരിച്ചിട്ടും തിരുന്നക്കരേ തന്നെ തുടരുന്ന വഞ്ചിയാണ്‌ വിദ്യാഭ്യാസം ലോകത്തിലേക്ക് വച്ച് തന്നെ ശ്രേഷ്ഠവും തനതും മൂല്യാതിഷ്ട്ടിതവുമായ ഒരു വിദ്യാഭ്യാസ പദ്ധതി ഉണ്ടായിരുന്ന രാഷ്ട്രമാണ് ഭാരതം.മെക്കാളെ സൃഷ്ട്ടിച്ച ‘വൈറ്റ് കളര്‍’ നിര്‍മ്മാണ യന്ത്രത്തിന്റെ രൂപികരണത്തില്‍ നിന്ന് മാറാന്‍ നമ്മുടെ വിദ്യാഭ്യാസ പ്രക്രീയയ്ക്കാവുന്നില്ല. ഏറെ ഏറെ പഠിച്ചിട്ടും പഠിച്ചിട്ടും ഒന്നും പഠിക്കാത്തവരെ കൊണ്ട് നിറയുകയാണ് നമ്മുടെ നാട്. ഇവിടെയാണ്‌ ഗാന്ധിയന്‍ വിദ്യാഭ്യാസ മാതൃകയുടെ പ്രസക്തി, കുട്ടിയിലും മുതിര്‍ന്നവരിലും ഉള്ള ആന്മീയവും മാനസികവും കായികവുമായ ഉത്തമ ഗുണങ്ങളുടെ ആവിഷ്കാരമാണ് വിദ്യാഭ്യാസം എന്നതായിരുന്നു ഗാന്ധിജിയുടെ കാഴ്ചപ്പാട്. അത്തരം ഒരു വിദ്യാഭ്യാസം മണ്ണിനോടും കാലത്തിനോടും നീതി പുലര്‍ത്തുന്നതും മാനവികതയെ അവിസംബോധന ചെയ്യുന്നതും ആയിരിക്കും.

  എന്റെതായി ഒന്നും ഇല്ല എല്ലാത്തിന്റെയും ആണ് ഞാന്‍ എന്നാ ആര്ഷബോധത്തിനു പകരം ഞാന്‍ , എന്റേത് എന്നതാണ് പുതിയ കാലത്തിന്റെ വേദ വാഖ്യം. മണ്ണും മരവും പുഴയും ആകാശവുമെല്ലാം തനിക്കുവേണ്ടി വെട്ടിപ്പിടിക്കുന്ന ആധുനിക കാലത്തിനുമുംന്നില്‍ മതി വിരലിന്റെ വിവേകപൂര്നമായ സരളതയാണ് ഗാന്ധിയന്‍ ആദര്‍ശം. മനുഷ്യന് ജീവിക്കാന്‍ ഭൂമിയില്‍ ആവോളം ഉണ്ട്. എന്നാല്‍ അവന്റെ ആര്ത്തിക്ക് വേണ്ടത്ര ഇല്ല താനും എന്ന് പഠിപ്പിച്ച മഹാന്മാവിന്റെ തിരിച്ചറിവ് നഷ്ട്ടപ്പെട്ടയിടത് പാരിസ്ഥിതിക നാശത്തിന്റെയും പ്രകൃതി ദ്വംസനതിന്റെയും തുടക്കം. പണത്തിനും സുഹത്തിനും വേണ്ടി പരക്കം പായുന്ന പുതിയ കാലത്ത് ആവശ്യത്തിനുപയോഗിക്കുന്ന മനുഷ്യനാണ് വേണ്ടത് മഹാന്മാവിന്റെ ആദര്‍ഷമായിരുന്നു ജീവിത സങ്കല്‍പ്പമായിരുന്നു. ഇത് പിന്തുടര്‍ന്നാല്‍ ഒരു രാഷ്ട്രത്തിനു പുരോഗതിയിലേക്ക് നടന്നു കയറാന്‍ കഴിയും. വികസനത്തിന്റെ പാരംപര്യതയില്‍ എത്തി എന്ന് നാം അവകാശപ്പെടും പോഴും നമ്മുടെ ഗ്രാമങ്ങളുടെ സ്ഥിതി ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്.ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും ഗതി ഇല്ലാത്ത ഒട്ടേറെ പട്ടിണി പാവങ്ങള്‍ ഇന്നും നമ്മുടെ നാട്ടില്‍ ബാക്കിയാണ്. വികസനം കാര്യമായി എത്തി ചെര്‍ന്നിട്ടില്ലാത്ത നമ്മുടെ ഗ്രാമങ്ങളില്‍ വികസനം എത്തിക്കുകയും എല്ലാവരുടെയും ജീവിത നിലവാരം ഉയര്ത്തനമെങ്കില്‍ മെച്ചപ്പെട്ട വിധ്യാഭ്യസത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ.

  നിത്യ ജീവിതത്തില്‍ നമുക്കാവശ്യമുള്ള ഭക്ഷണം,വസ്ത്രം,സോപ്പ്,മറ്റാവശ്യ വസ്തുക്കളെല്ലാം കുത്തക കമ്പനികള്‍ക്ക് പണം നല്‍കി വാങ്ങുന്നു. നമ്മുടെ പണം നമ്മുടെ ഗ്രാമത്തില്‍ തന്നെ നില്‍ക്കുന്നതിനു പകരം ബഹുരാഷ്ട്ര കമ്പിനികളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങി അവരെ കൂടുതല്‍ സാമ്രാജ്യത്ത ശക്തികളാക്കുകയും അതിലൂടെ നമ്മുടെ ഗ്രാമം വികസിക്കുന്നതിനു പകരം ബഹുദൂരം പിന്നിലേക്ക്‌ പോകുകയും ചെയ്യുന്നു.[ഒരുപാട് പിറകോട്ടു ].ഇതിനൊരു ശാഷത പരിഹാരം ഇന്ത്യന്‍ യുവ ജനതയിലൂടെയാണ്.ഇന്ത്യയിലെ ജന സംഖ്യയില്‍ 54% പേര്‍ 25 വയസില്‍ താഴെ ഉള്ളവരാണ്. യുവത്വം തുളുമ്പുന്ന ഒരു ജനതയാണ് നമ്മുടെതെന്ന് നിസംശയം പറയാന്‍ സാധിക്കും. മുന്നേറ്റത്തിനുതകുന്ന ഒരു മഹാ റിസര്‍വോയര്‍ ആണിത്. ആ റിസര്‍വോയര്‍ അണ കെട്ടി നിര്‍ത്തിയ മനുഷ്യ ഊര്‍ജത്തിന്റെ മഹാ ശക്ത്തിയെ ശെരിയായി വിനിയോഗിക്കാന്‍ ആയാല്‍ മാറ്റത്തിന്റെ മഹാത്ഭുതങ്ങള്‍ സൃഷ്ട്ടിക്കാന്‍ കഴിയും. ഈ മനുഷ്യ വിഭവ ശേഷിക്കു ആശയ വ്യക്തതയോട് കൂടിയുള്ള ദിശാബോധവും സഹകരണ മനോഭാവവും അച്ചടക്കത്തില്‍ അതിഷ്ട്ടിതമായ ഉള്‍ക്കരുത്തും ചുമതലകള്‍ നിര്‍വഹിക്കാനുള്ള ശാസ്ത്രീയമായ ശിഷണവും ലഭിക്കുന്നത് വിധ്യാഭ്യാസത്തിലൂടെയാണ്. യുവജനങ്ങളെ നാടിന്റെ സ്വത്തായി കാണുകയും യുവാക്കളുടെ വികസനവും അതിലൂടെ രാഷ്ട്രത്തിന്റെ വികസനവും സാധ്യമാക്കുകയാണ് ചെയ്യുക എന്നതാണ് വിധ്യാഭ്യാസത്തിന്‍റെ ലക്ഷ്യമാകി മാറ്റേണ്ടത്. യുവാക്കളുടെ സ്വര്‍ഗ്ഗ ശേഷിയും കര്‍മ്മ ശേഷിയും പുഷ്ട്ടിപ്പെടുത്തുകയും അവരെ ലക്ഷ്യ ബോധവും വികസനോമുക കാഴ്ചപ്പാടും സാമൂഹിക പ്രതിബധതയുമുള്ള ഉത്തമ പൌരന്മാരായി മാറ്റുകയും ചെയ്യുന്നതിലൂടെ രാഷ്ട്രത്തെ വികസനത്തിലേക്ക് നയിക്കാന്‍ സാധിക്കും.

  പ്രാദേശിക സംസ്കാരങ്ങള്‍ക്കതീതമായി ചിന്ത വളര്‍ത്തുന്നതിനും അഭിപ്രായ വ്യത്യാസങ്ങള്‍,അസമത്വങ്ങള്‍,വിവേചനം എന്നിവയെല്ലാം ബലംപ്രയോഗിച്ചുകൊണ്ടല്ല സഹകരണം കൊണ്ടാണ് അവസാനിപ്പിക്കെണ്ടതെന്ന മനോഭാവം വളര്‍ത്തുന്നതിനും മതത്തിന്റെയും പ്രദേശത്തിന്റെയും ഭാഷയുടെയും കലയുടെയും ജീവിത രീതിയുടെയും അടിസ്ഥാനത്തില്‍ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഭാരതീയര്‍ എന്നാ ഒറ്റ ജനതയാനെന്ന ബോധം വളര്ത്തുന്നതിനും വിധ്യാഭ്യസത്തിലൂടെ സാധിക്കും. വിദ്യാഭ്യാസം രാഷ്ട്ര വികസനത്തിനുതകണമെങ്കില്‍ ഇത് വരെ നാം ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴിയെ സഞ്ചരിക്കണം. ഇത് വരെ ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. അസംഖടിതരായവരെ സംഖടിപ്പിക്കണം. സമൂഹത്തിന്റെ പുറം പോക്കില്‍ കഴിയുന്നവരെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ യുവ സമൂഹത്തിലേക്കിറങ്ങി ചെല്ലാനുള്ള പുതു വഴികള്‍ വെട്ടി തുറക്കണം.തീര്‍ച്ചയായും ലളിതമല്ല സങ്കീര്‍ണമാണ് കടമകള്‍,അനായാസമല്ല ദുഷ്കരമാണ് ദൌത്യം അതിനു പ്രാപ്തരാകാനും സ്വപ്നം കാണാനും യാധാര്ധ്യമാക്കനും ഉള്ള ഇശ്ചാ ശക്തിയും സിദ്ധാന്തത്തെയും പ്രയോഗത്തെയും സമന്വയിപ്പിക്കാനുള്ള സ്വര്‍ഗാന്മകഥയും സമൂര്‍ത്ത സാഹചര്യങ്ങളെ സമൂര്ത്തമായി വിശകലനം ചെയ്തു ഇടപെടാന്‍ കഴിയുന്ന വിദ്യാഭ്യാസമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കുക വഴി മാത്രമേ സാധ്യമാകുകയുള്ളു

  Advertisements