വിദ്യാഭ്യാസമില്ലാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ !!!

463

നല്ല ഒരു രാഷ്ട്രീയക്കാരന്‍ ആകാന്‍ വിദ്യാഭ്യാസം ഒരു അടിസ്ഥാന യോഗ്യതയാണോ??? കഴിവുള്ള നേതാവിനു വിദ്യാഭ്യാസം ഒരു മുതല്‍കൂട്ടല്ലെ ??? രണ്ടു ചോദ്യങ്ങള്‍ക്കും അതെയെന്നും അല്ലായെന്നും ഉത്തരം പറയുന്നവര്‍ ഉണ്ട്. പക്ഷെ സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു,എവിടെ എന്തൊക്കെ എങ്ങനെ ഒക്കെ ചെയ്യാം എന്നു ബോധം ഇല്ലാത്തവര്‍ ഭരണത്തിന്റെ തലപ്പത്തെത്തിയാല്‍ അത് നമ്മുടെ തലവിധി എന്ന് പറഞ്ഞു ആശ്വസിക്കാനെ തരമുള്ളൂ.

പക്ഷെ കഴിവ് കൊണ്ടും അധ്വാനം കൊണ്ടും ജനമനസ്സുകളെ സ്വാധിനിച്ച ചില നേതാക്കളുണ്ട്,അവരില്‍ ചിലരെ നമുക്ക് ഇവിടെ പരിചയപ്പെടാം.

1.ഫുലന്‍ ദേവി

02

നിരക്ഷര. രണ്ടക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്ത ഫുലന്‍ ദേവി ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയത് സ്വന്തം കഴിവ് കൊണ്ട് മാത്രം ആയിരുന്നു. അധോലോകം അടക്കിവാണിരുന്ന ഫുലന്‍ പതിയെ രാഷ്ട്രിയത്തിലേക്ക് രംഗ പ്രവേശനം ചെയ്യുക ആയിരിന്നു. 1996ഇല്‍ സമാജവാദി പാര്‍ട്ടിക്ക് വേണ്ടി അവര്‍ മത്സരിച്ചു. ആദ്യ തവണ തോറ്റുവെങ്കിലും പിന്നീട് അവര്‍ ജയിക്കുകയുണ്ടായി.

2.ഗോല്‍മ ദേവി

03

നിരക്ഷര.ആദിവാസി നേതാവ് കിരോരി ലാല്‍ മീനയുടെ സഹധര്‍മിണി. പക്ഷെ അധികാരസിരാകേന്ദ്രങ്ങള്‍ പിടിച്ചെടുക്കാന്‍ സാധിച്ചില്ല.

3.ജാഫര്‍ ഷെരിഫ്

04

വലിയ വിദ്യാഭ്യാസ യോഗ്യതയോന്നും അവകാശപ്പെടാനില്ലാത്ത ഇദ്ദേഹം ഇന്ത്യയുടെ റെയില്‍വേ മന്ത്രിയായി. നിജലിങ്കപ്പയുടെ ഡ്രൈവര്‍ പോസ്റ്റില്‍ നിന്നും ഇന്ത്യന്‍ രാഷ്ട്രിയത്തിന്റെ ഉന്നതങ്ങളില്‍ എത്തിയ വ്യക്തിത്വം.

4. ജയലളിത

05

രാഷ്ട്രിയത്തില്‍ എത്തും മുന്‍പ് തമിഴ് നാടിന്റെ പ്രിയപ്പെട്ട സിനിമ താരം. ഇപ്പോള്‍ അവിടത്തെ മുഖ്യമന്ത്രി. വക്കിലാകാന്‍ മോഹിച്ച ജയലളിതയുടെ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് മാത്രമാണ്.പക്ഷെ കഴിവ് കൊണ്ട് തമിഴ് നാടു രാഷ്ട്രിയത്തെ ഇളക്കി മറിച്ച വനിത.

5. കരുണാനിധി

06

തമിഴ് നാട് രാഷ്ട്രിയത്തിലെ ഒഴിച്ച് കൂടാന്‍ ആകാത്ത മുഖം. ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും. പത്താം ക്ലാസ്സ് വരെ മാത്രം പഠിച്ച കരുണാനിധി അറിയപ്പെടുന്ന ഒരു തിരകഥകൃത്ത് കൂടിയാണ്.

6. വിജയകാന്ത്

07

ക്യാപ്ടന്‍ എന്നു ആരാധകര്‍ സ്‌നേഹത്തോട് കൂടി വിളിക്കുന്ന തമിഴ് സിനിമ താരം. വിദ്യാഭ്യാസം പ്ലസ് 2 വരെ. 2006 ലും 2011 ലും തമിഴ്‌നാട് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.