സര്‍വ്വകലാശാലകളില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാവുമെന്ന് യുജിസി. വിദ്യാര്‍ഥികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ പരിഷ്കാരം. ഇക്കാര്യത്തില്‍ രാജ്യത്തെ എല്ലാ സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉടന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ യുജിസി നിര്‍ദ്ദേശം നടപ്പിലാക്കാന്‍ ഒരാഴ്ചത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്.
സര്‍ട്ടിഫിക്കറ്റുകള്‍ ഗസറ്റഡ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഗ്രാമ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നടപടികള്‍ കൂടുതല്‍ ലളിതമാക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ പരിഷ്കാരം. പുതിയ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പ്രവേശനത്തിന്റെ അവസാന ഘട്ടത്തില്‍ ഹാജരാക്കിയാല്‍ മതിയാവും.