വിധിയുടെ നിഴലാട്ടങ്ങള്‍

ആദ്യമേ പറയട്ടെ, ഇത്ഒരു കഥയല്ല. പച്ചയായ ഒരു ജീവിതം, വിധിയുടെ ക്രൂരമായ മുഖം കണ്ട് പകച്ചുപോയ ഒരു കുടുംബത്തിന്റെ ജീവിതം..!!!

അകാലത്തില്‍ ഭര്‍ത്താവ് തന്നെയും പറക്കമുറ്റാത്ത 3 മക്കളെയും വിട്ട് വേറെ ഒരു സ്ത്രീയെ തേടി പോയപ്പോള്‍ പോലും ആ അമ്മ ഇത്രക്കും തളര്‍ന്നിട്ടുണ്ടാവില്ല.

‘വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം’ എന്ന് മനസ്സിലാക്കിയ ആ കടുംബം വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം കൊടുത്തത്……

ബുദ്ധി വളര്‍ച്ചയില്‍ കുറച്ച പിറകിലായ(?) ഇളയ മകള്‍ക്ക് പഠിക്കാനും അത്ര താല്‍പര്യം ഉണ്ടായിരുന്നില്ല, എങ്കിലും മൂത്ത മകനെയും മകളെയും പിജി വരെ പഠിപ്പിച്ചു.

പഠിപ്പിനനുസരിച്ചുള്ള ജോലി ഒന്നും കിട്ടിയില്ലെങ്കിലും മകന്‍ സംഗീതത്തിലുള്ള താല്‍പര്യം കൊണ്ട് ഓര്‍ക്കെസ്ട്രയിലും മൂത്ത മകള്‍ അടുത്തുള്ള ഒരു നഴ്‌സിംഗ് ഹോമിലും (അമ്മയും ഒരു മിഡ്‌വൈഫ് ആയിരുന്നല്ലോ, എത്രയെത്ര കുഞ്ഞുങ്ങള്‍ ആണ് അവരുടെ കൈകളിലുടെ ജീവിതത്തിലേക്ക് വന്നത്!!) ആയി ജീവിത മാര്‍ഗ്ഗം കണ്ടെത്തി.

കല്യാണപ്രായമായി .. മൂത്ത മകളെ അവിടെ അടുത്തേക്ക് തന്നെ കല്യാണം കഴിപ്പിച്ചയച്ചു. മകനും ഒരു സര്‍ക്കാര്‍ ജോലിക്കാരിയെ ജീവിതത്തിലേക്ക് കൊണ്ട് വന്നു. ഒരു വിധം അല്ലലില്ലാതെ അങ്ങനെ ജീവിതം മുമ്പോട്ട് പോയി..മകന്ക്കും മകള്‍ക്കും ഓരോ ആണ്‍കുട്ടികള്‍ ഉണ്ടായി..

ഇതിനിടെ ഇളയമകളെ സേലത്തേ ഒരു ലോറി െ്രെഡവര്‍ കല്യാണം കഴിച്ചു.. മാനസികമായും വിദ്യാഭ്യാസപരമായും കുറച്ച വളര്‍ച് കുറവാണെങ്കിലും , അവളുടെ കാര്യം നോക്കാന്‍ അവള്‍ക കഴിയുമായിരുന്നു.. ഭര്‍ത്താവിനു അവളുടെ സ്വത്തിലാണ് കണ്ണെന്നു മനസ്സിലാക്കിയപ്പോഴേക്കും അവള്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയും ആയിരുന്നു.!! അവളുടെ കുഞ്ഞിനെയും കൊണ്ട് നാടിലേക്ക് അവള്‍ വണ്ടി കയറി..

പേരമകന് 5 ഓ 6 ഓ വയസ്സായപ്പോഴാണ് ഇടിത്തീ പോലെ ആ വാര്‍ത്ത! വന്നത്, മരുമകള്‍ക്ക് കാന്‍സര്‍ !! ഒരു മകള്‍ പരിപാലിക്കുന്നതിലും നന്നായി ആ അമ്മയെ പരിപ്പലിച്ചു കൊണ്ടിരുന്ന ആ അമ്മക്ക് താങ്ങാവുന്നതിലും അപ്പുറത്ത് ആയിരുന്നു ആ വാര്‍ത്ത! എങ്കിലും അവര്‍ ടൌണിലുള്ള ഒരു പേര് കേട്ട െ്രെപവറ്റ് ഹോസ്പിറ്റലില്‍ ചികിത്സയും കൂടെ പ്രാര്‍ത്ഥനയുമായി ദിവസങ്ങള്‍ തള്ളിനീക്കി ! ചികില്‍സാ സൗകര്യം നോക്കി അവര്‍ എന്‍.ജി.ഒ കോര്‍ട്ടെര്‍സിലേക്ക് താമസം മാറ്റി.

ഒരു ദിവസം ഭാര്യയുടെ ചികില്‍സ ആവശ്യമായി ടൌണില്‍ പോയ മകനെ ഒരു ലോറി ഇടിച്ച് മകനും ഇഹലോകവാസം വെടിഞ്ഞു.. ആ അമ്മക്കുള്ള വിധിയുടെ അടുത്ത അടി..!!

തന്റെ ചിതക്ക് തീ കൊളുത്താന്‍ ഉണ്ടായിരുന്ന ഏക മകനു വായ്ക്കരി ഇടേണ്ടി വന്ന ആ അമ്മയുടെ വേദന ആര്‍ക്കാണ് മനസ്സിലാകുക ? താന്‍ അസുഖം മൂലം മരിച്ചാലും തന്റെ മകനു അച്ഛന്റെയും അമ്മയുടെയും സ്‌നേഹം കൊടുക്കാന്‍ ഭര്‍ത്താവെങ്കിലും ഉണ്ടാകുമെന്ന് സമാശ്വസിച്ചിരുന്ന ഭാര്യയുടെ അവസ്ഥയോ?? വേറെ ഒരു അച്ഛനും മകനും തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ സ്‌നേഹം പങ്കുവെച്ച , അച്ഛന്റെ ശവം ഉമ്മറത്ത് കൊണ്ട് വന്നു കിടത്തിയപ്പോള്‍ ‘ കരയണ്ട അച്ഛമ്മേ’ എന്ന് പറഞ്ഞുകൊണ്ട് ആ കുഞ്ഞികൈകള്‍ കൊണ്ട് അച്ഛമ്മയുടെ കണ്ണുനീര്‍ തുടച്ചുനീക്കി , ചുറ്റും കൂടി നിന്ന എല്ലാവരുടയൂം (ഈ ഞാനടക്കം)കണ്ണുകള്‍ ഈറനണിയിച്ച ആ കുഞ്ഞുമകന്റെ അവസ്ഥയോ??

രോഗിയായ മരുമകള്‍ക്കും കുഞ്ഞിനും ഇനി വയസ്സായ ആ അമ്മ മാത്രം തണല്‍ ..

വീണ്ടും 2 വര്‍ഷങ്ങള്‍ കടന്നു പോയി..തോരാത്ത കണ്ണുകളും വിട്ടുമാറാത്ത അസുഖങ്ങളുമായി ആ അമ്മ ജീവിക്കുകയാണ്.. കീമോതെറാപ്പിയും മറ്റുമായി ഭാര്യയും..അങ്ങനെയിരിക്കെ പെട്ടെന്നു, മരുമകളുടെ സ്ഥിതി വഷളായി.. ആൃലമേെ ഇമിരലൃ ആയി തുടങ്ങിയ അസുഖം ഇപ്പോള്‍ ശരീരത്തിന്റെ ഒട്ടുമിക്ക അവയവങ്ങളിലേക്കും പടര്‍ന്നിരിക്കുന്നു, അതിന്റെ കാരണം ആയി ഇപ്പോള്‍ ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് ,കീമോതെറാപ്പിക്ക് വേണ്ടി അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍ തെറ്റ് ആയിരുന്നു എന്നാണ്..!!! അതാണത്രേ അത് ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പരക്കാനുള്ള കാരണം…എന്തൊരു ചികില്‍സ അല്ലേ?

എന്തായാലും ചികിത്സയുടെ പിഴവ് കൊണ്ടോ ദൈവത്തിന് ആ ചേച്ചിയെ കൂടുതല്‍ ഇഷ്ടമായത് കൊണ്ടോ അതും അല്ല ആ സ്‌നേഹ നിധിയായ ഭര്‍ത്താവ് വിളിച്ചത് കൊണ്ടോ എന്നറിയില്ല, അവരും പോയി, ആ വയസായ അമ്മയെയും പറക്കമുറ്റാത്ത മകനെയും തനിച്ചാക്കി, ഭര്‍ത്താവിന്റെ അടുത്തേക്ക്… …!!!!!!!!…..!!!
മരുമകളുടെ മരണശേഷം പേരക്കുട്ടിയെയും കൊണ്ട് മരുമകളുടെ വീട്ടുകാരും പോയി.. ഇപ്പോള്‍ ആ അമ്മയുടെ ഒറ്റപ്പെടല്‍ പൂര്‍ണ്ണമായി..! കൂട്ടിനു മാനസികമായി അധികം വളര്‍ന്നിട്ടില്ലാത്ത , ഭര്‍ത്താവ് ഉപേക്ഷിച്ച ഇളയ മകളും പേരമകളും..!!

ഇതാണോ ജീവിതം ??? കൈയ്യില്‍ ഉണ്ടെങ്കില്‍ എല്ലാവരേയും കൈയ്യയച് സഹായിച്ച്രുന്ന ഒരു അമ്മയുടെ ജീവിതം.. ഭര്‍ത്താവിന്റെ സഹായമോ സപ്പോര്‍ട്ടോ ഇല്ലാതെ, രാവെന്നോ പകലെന്നോ ഇല്ലാതെ ജോലി എടുത്ത് , 3 മക്കളെയും വളര്‍ത്തി വലുതാക്കിയപ്പോള്‍ ജീവിതാവസാനകാലത് എന്ത് നേടി??

ഇനി ആര്‍ക്കും, ഈ ഗതി വരാതിരിക്കട്ടെ..!!!

വാല്‍ക്കഷ്ണം : 2012 മെയില്‍ ആ അമ്മയും മരിച്ചു , ഭര്‍ത്താവ്( ഭര്‍ത്താവിനെ) ഉപേക്ഷിച്ച മകളും പേരമകളും , ഭര്‍ത്താവുമായി സകുടുംബം വാഴുന്ന മൂത്ത മകളും…!! ചിന്നഭിന്നമായ ഒരു കുടുംബത്തിന്റെ അവശേഷിപ്പുകള്‍ ..!!

Advertisements

Comments are closed.