വിന്‍ഡോസ്‌ 10 ന് നിങ്ങളുടെ കമ്പ്യൂട്ടര്‍ അനുയോജ്യമാണോ ? കണ്ടുപിടിക്കാം..

418

Tech-Preview_Start-menu

ഈ മാസം 29 നാണ് മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയതും അവസാനത്തേതുമായ വിന്‍ഡോസ് പതിപ്പായ വിന്‍ഡോസ് 10 പുറത്തിറക്കുന്നത്. അതിനു മുമ്പ് നിങ്ങളുടെ കമ്പ്യൂട്ടറും അതിലെ ആപ്ലിക്കേഷനുകളും വിവിധ ഡിവൈസുകളും വിന്‍ഡോസ് അപ്‌ഗ്രേഡിന് അനുയോജ്യമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഭാഗ്യമെന്നു പറയട്ടെ അതിനുള്ള ഒരു എളുപ്പവഴിയും വിന്‍ഡോസ് ഒരുക്കിയിട്ടുണ്ട്.
നിങ്ങളുടെ കമ്പ്യൂട്ടറിന്റെ വലത് ഭാഗത്ത് താഴെ കാണുന്ന ‘ ഗെറ്റ് വിന്‍ഡോസ് കീ’ വഴി നിങ്ങള്‍ക്ക് ഇതി പരിശോധിക്കാം. എല്ലാ വിന്‍ഡോസ് 7 വിന്‍ഡോസ് 8 ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാണ്. ഇതു വഴി വിന്‍ഡോസ് അപ്‌ഗ്രേഡ് ചെയ്യുന്നത് എളുപ്പമാണെങ്കിലും അതിനു മുന്‍പ് നിങ്ങളുടെ കമ്പ്യൂട്ടര്‍ അതിന് തയ്യാറാണോ എന്ന് പരിശോധിക്കണം. ഇനി നിങ്ങളുടെ കമ്പ്യൂട്ടര്‍ വിന്‍ഡോസ് 10 ന് അനുയോജ്യമാണോ എന്ന് നോക്കാം
*ആദ്യം നിങ്ങളുടെ കമ്പ്യൂട്ടര്‍ സ്‌ക്രീനിന്റെ വലതുഭാഗത്ത് താഴെയുള്ള ഗെറ്റ് വിന്‍ഡോസ് 10 ബട്ടണ്‍ ക്ലിക്ക് ചെയ്യുക
*വരുന്ന വിന്‍ഡോയില്‍ ഇടത് ഭാഗത്ത് മുകളില്‍ കാണുന്ന മെനു കീ ക്ലിക്ക് ചെയ്യുക
*അതില്‍ താഴെകാണുന്ന ഗെറ്റിങ് അപ്‌ഗ്രേഡ് സെലക്റ്റ് ചെയ്ത് നിങ്ങളുടെ പി.സി ചെക്ക് ചെയ്യുക.
ഡിസിപ്ലെ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല, സ്പീക്കറുകള്‍ പ്രവര്‍ത്തിക്കുന്നില്ല, ചിലപ്പോള്‍ ചില ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങളാണ് വിന്‍ഡോസ് 10 അനുയോജ്യമല്ലാത്ത കമ്പ്യൂട്ടറുകളില്‍ ഉണ്ടാവുക. അതുകൊണ്ട് വിന്‍ഡോസ് 10 ഇന്‍സ്റ്റാള്‍ ചെയ്യുന്ന സമയത്ത് ചില ആപ്ലിക്കേഷനുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ടിവരും. എന്നാല്‍ ഡ്രൈവറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്‌നം ഇല്ലാതാക്കാം…