വിന്‍ഡോസ് 10 നെ പറ്റി അറിയേണ്ട 10 വസ്തുതകള്‍

442

windows10-logo

ഏറെ നാളായി കാത്തിരുന്ന വിന്‍ഡോസ് 10 ന്റെ അവതരണം ഇന്നലെ കഴിഞ്ഞു. മാറുന്ന ടെക് ലോകത്തെ പരസ്പരം ബന്ധിക്കുക എന്ന ലക്ഷ്യത്തോട് കൂടിയാണ് വിന്‍ഡോസ് 10 ന്റെ നിര്‍മാണാം. കമ്പ്യൂട്ടറിനും, സ്മാര്‍ട്ട് ഫോണുകള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് പുതിയ വെര്‍ഷന്റെ നിര്‍മാണം.

വിന്‍ഡോസ് 10 നെ പറ്റി അറിയേണ്ട 10 വസ്തുതകള്‍

1, ഉപയോഗിക്കുന്ന രീതിയെ ഞെട്ടിക്കും

സ്മാര്‍ട്ട് ഫോണും , ടാബുകളും ഉപയോഗിച്ച് സുഖിച്ചവര്‍ക്ക് ഇനി കമ്പ്യൂട്ടറിലും അത് ആസ്വദിക്കാം. ഉപയോഗിക്കുന്ന രീതിയില്‍ നിങ്ങള്‍ അത്ഭുതപെടുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്

2, സിരി ഇനി ഇങ്ങോട്ടും സംസാരിക്കും

വ്യത്യസ്തമായ ബ്രൗസറുമായാണ് വിന്‍ഡോശ് 10 എത്തുന്നത്. നിങ്ങള്‍ക്ക് ശബ്ദത്തിലും ഇനി സെര്‍ച്ച് റിസള്‍ട്ടുകള്‍ ലഭിക്കും. കോര്‍ട്ടാനയുമായി ബ്രൗസര്‍ സമന്വയിപ്പിച്ചാണ് ഇത സാധ്യമാക്കുന്നത്

3, കോര്‍ട്ടാന ഇനി സെര്‍ച്ച് എഞ്ചിന്‍

വോയിസ് കമാന്‍ഡുകള്‍ക്ക് സേവനം നല്കിയിരുന്ന കോര്‍ട്ടാന ഉപയോഗിക്ച്ചിനി സെര്‍ച്ചും ചെയ്യാം. നിങ്ങളുടെ ചോദ്യത്തിന് ഉത്തരം നലകാന്‍ കോര്‍ട്ടാന റെഡിയായി കഴിഞ്ഞു

4, സൗജന്യ അപ്‌ഡേഷന്‍

വിന്‍ഡോസ് 4.1,7 ഉപഭോക്താക്കള്‍ക്ക് പുതിയ വെര്‍ഷനിലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യം

5, മറ്റു ഡിവൈസുകള്ക്കും ഇനി അപ്ലിക്കേഷന്‍ നിര്‍മിക്കാം

ഇതര ഡിവൈസുകള്ക്കും ഉപയോഗിക്കന്‍ കഴിയുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഇനി വിന്‍ഡോസില്‍ നിര്‍മിക്കാം

6, ഇനി ഹുക്ക് ഗെയിമും

ഹുക്ക് ഗെയിമുകള്‍ സപ്പോര്‍ട്ട് ചെയ്യും തരത്തിലാണ് വിന്‍ഡോസ് 10 ന്റെ നിര്‍മാണം

7, എക്‌സ് ബോക്‌സ് ആപ്ലിക്കേഷന്‍

ഗെയിമുകള്‍ സ്വര്‍ഗ തുല്യമാക്കാന്‍ വിന്‍ഡോസ് 10 ല്‍ എക്‌സ് ബോക്‌സും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8, പുതിയ അപ്‌ഡേറ്റുകളും സൗജന്യം

വിന്‍ഡോസ് 10 ഉപയോക്താക്കള്‍ക്ക് ഇനി വരുന്ന പുതിയ അപ്‌ഡേഷനുകളും തികച്ചും സൗജന്യമായിരിക്കും

9, ലക്ഷ്യം ഒരു ബില്യണ്‍ ഉപയോക്താക്കള്‍

സൗജന്യമായി നല്കുന്നതോടെ വിന്‍ഡോസ് 10 ന് ഒരു ബില്യണ്‍ ഉപയോക്താക്കള്‍ ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്

10, ലോഞ്ചിംഗ് ഉടന്‍

ഉടന്‍ തന്നെ വിന്‍ഡോസ് 10 ഉപഭോക്താക്കളിലേക്ക് എത്തി തുടങ്ങും