വിന്‍ഡോസ് 10 ലേയ്ക്ക് ഭാവിയില്‍ അപ്പ്‌ഗ്രേഡ് ചെയ്യാനുള്ള സൗകര്യത്തോടെ ലൂമിയ 540

324

lumia540_boolokam

മൈക്രോസോഫ്റ്റ് ലൂമിയ ശ്രേണിയിലെ പുതിയ ഫോണ്‍ ‘ലൂമിയ 540’ പുറത്തിറക്കി. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ ലൂമിയ ശ്രേണിയില്‍ നിന്നും പുറത്തിറങ്ങുന്ന ആറാമത്തെ ഫോണ്‍ ആണ് ലൂമിയ 540. വിന്‍ഡോസ് ഉടന്‍ തന്നെ പുറത്തിറക്കുന്ന വിന്‍ഡോസ് 10ലേയ്ക്ക് എളുപ്പത്തില്‍ അപ്പ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.

ഡ്യുവല്‍ സിം സൗകര്യത്തോടെ എത്തുന്ന ലൂമിയ 540ല്‍ വിന്‍ഡോസ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപയോഗിച്ചിരിക്കുന്നത്. 5 ഇഞ്ച് ഡിസ്‌പ്ലേയില്‍ ഐ.പി.സ്. എല്‍.സി.ഡി. കപ്പാസിറ്റിവ് ടച്ച്‌സ്‌ക്രീനും മള്‍ട്ടിടച്ച് സൌകര്യവും ഉണ്ട്. 8 ജി.ബി. ഇന്റെര്‍ണല്‍ സ്റ്റോറെജും 1 ജി.ബി. റാമും ഉള്ള ഈ ഫോണില്‍ മൈക്രോ എസ്.ഡി. മെമ്മറി 128 ജി.ബി. വരെ ഉയര്‍ത്തുവാന്‍ സാധിക്കും.

എല്‍.ഇ.ഡി. ഫ്‌ലാഷ് സൗകര്യത്തോടെ 8 എം.പി. പ്രധാന ക്യാമറയും 5 എം.പി. ഫ്രണ്ട് ക്യാമറയും ഉണ്ട്. ഓറഞ്ച്, വെള്ള, നീല, പച്ച, കറുപ്പ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്.

10,199 രൂപ ആണ് അടിസ്ഥാന വില. 3000 രൂപയുടെ ഓഫറുകളും ഉണ്ട്. ഇതില്‍ എയര്‍ടെല്‍ ഡേറ്റ, ഗാന.കോം, ഓല.കോം, payTM എന്നിവയുടെ ക്യാഷ്ബാക്ക് കൂപ്പണുകള്‍ ഉള്‍പ്പെടും.

ആമസോണില്‍ നിന്നും ഈ ഫോണ്‍ 8,941 രൂപയ്ക്ക് നിങ്ങള്‍ക്ക് സ്വന്തമാക്കാം. ലൂമിയ 540 ആമസോണില്‍ കാണുവാനും കൂടുതല്‍ വിവരങ്ങള്‍ അറിയുവാനും ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.