വിന്‍ഡോസ് 7 ജെനുവിന്‍ അഡ്വാന്റേജ് നോട്ടിഫിക്കേഷന്‍ എങ്ങനെ എളുപ്പത്തില്‍ നീക്കം ചെയ്യാം?

274

02

മൈക്രൊസോഫ്റ്റ് വിന്‍ഡോസ് എന്നത് ഒരു സൗജന്യ ഓപ്പറേറ്റിങ്ങ് സിസ്റ്റം അല്ല എന്നത് എല്ലാവര്‍ക്കും അറിവുള്ള കാര്യമാണു. ഇന്‍സ്റ്റാള്‍ ചെയ്ത് 30 ദിവസത്തിനുള്ളില്‍ പ്രോഡ്ക്റ്റ് കീ ആക്റ്റിവേറ്റ് ചെയ്തിരിക്കണം. നേരത്തേ ഉപയോഗിച്ചിട്ടില്ലാത്ത ഒരു ഒറിജിനല്‍ ഡിസ്‌ക് ഉപയോഗിക്കുന്നവര്‍ക്ക് അത് അക്റ്റിവേറ്റ് ചെയ്യാന്‍ സധിക്കുന്നതാണു. എന്നാല്‍ പൈറേറ്റ് ചെയ്ത ഡിസ്‌ക്കുകള്‍ ഉപയോഗിക്കുന്ന പലരും നമ്മുടെ കൂട്ടത്തില്‍ ഉണ്ടാകും. അത്തരത്തിലുള്ളവര്‍ക്കു അത് ആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കുകയില്ല. 30 ദിവസത്തെ ട്രയല്‍ പിരീഡ് കഴിഞ്ഞ ശേഷവും വിന്‍ഡോസ് ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും പിന്നീടങ്ങോട്ട് വിന്‍ഡോസ് അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ ലഭ്യമാകുകയില്ല.

അതിലുപരി ഡെസ്‌ക്ടോപ്പിലെ വാള്‍പേപ്പര്‍ അപ്രത്യക്ഷമാകുകയും പകരം ഒരു കറുത്ത സ്‌ക്രീന്‍ പ്രത്യക്ഷപ്പെടുന്നതും പലര്‍ക്കും അരോചകമായി തോന്നാം. പല വിന്‍ഡോസ് ആക്റ്റിവേറ്റിങ്ങ് സോഫ്റ്റുവെയറുകളും ഇന്നു ഇന്റെര്‍നെറ്റില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുമെങ്കിലും അവയൊന്നും ഇല്ലാതെ തന്നെ കാര്യം സാധിക്കാനുള്ള ഒരു എളുപ്പ വഴിയാണു ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആദ്യം ചെയ്യേണ്ടത് ‘കമാന്റ് പ്രോപ്റ്റ്’ തുറക്കുക എന്നതാണു. സ്റ്റാര്‍ട്ടില്‍ പോയി സെര്‍ച് ബാറില്‍ CMD എന്നു ടൈപ്പു ചെയ്യുക. സെര്‍ച് റിസള്‍ട്ടില്‍ command prompt റൈറ്റ് ക്‌ളിക്കു ചെയ്യുക. Run as adminitsrator എന്നതില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഒരു വിന്‍ഡോ തുറന്നു വരുന്നു.

അതില്‍ C:/USERS/******> എന്നു എഴുതിയിരിക്കുന്നതു കാണാം(**** എന്നത് നിങ്ങളുടെ യൂസര്‍ നെയിം ആണു). ഇതിന്റെ തുടര്‍ച്ചയായി ‘slmgr -rearm‘ എന്നു ടൈപ്പ് ചെയ്യുക (slmgr കഴിഞ്ഞ് ഒരു സ്‌പെയ്‌സ് ഇടുക). ഇനി എന്റര്‍ ബട്ടണ്‍ അമര്‍ത്തുക. കമാന്റ് സക്‌സസ്ഫുള്ളായി എന്നു കാണിച്ചു കൊണ്ട് ഒരു ഡയലോഗ് ബോക്‌സ് പ്രത്യക്ഷപ്പെടും. ഇതിനു ശേഷം കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുക.