വിപണിയിലെ ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളും കാന്‍സര്‍ വരുത്തുന്നവ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്‌ കാണൂ

407

2

വിപണിയില്‍ ലഭ്യമായ ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളിലും കാന്‍സറിന് കാരണമായ നിക്കോട്ടിന്‍ വന്‍ തോതില്‍ അടങ്ങിയതായി റിപ്പോര്‍ട്ട്‌. 2 വര്‍ഷം മുന്‍പേ ഈ റിപ്പോര്‍ട്ട്‌ വന്നിരുന്നെങ്കിലും വിപണി ഭീമന്മാരുടെ സമ്മര്‍ദ്ദം മൂലം ചിലര്‍ ഈ റിപ്പോര്‍ട്ട്‌ ഒതുക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളിലൂടെയും ചില മാധ്യമങ്ങളിലൂടെയും ആണ് ഈ റിപ്പോര്‍ട്ടിനെ കുറിച്ച് ജനം അറിയുന്നത്. 2011 ല്‍ ഡല്‍ഹി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഒട്ടുമിക്ക ടൂത്ത്‌പേസ്റ്റുകളിലും കാന്‍സറിന് കാരണമാകുന്ന നിക്കോട്ടിന്‍ വലിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്.

24 ടൂത്ത പേസ്റ്റുകള്‍ പരിശോധിച്ചതില്‍ ഈ ഏഴ് ബ്രാന്‍ഡുകളില്‍ നിക്കോട്ടിന്റെ അംശം വന്‍തോതില്‍ അടങ്ങിയിരിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തിയിരുന്നു. കോള്‍ഗേറ്റ് ഹെര്‍ബല്‍, ഹിമാലയ, നീം പേസ്റ്റ്, നീം തുളസി, ആര്‍.എ. തെര്‍മോസീല്‍, സെന്‍സോഫോം, സ്റ്റോലിന്‍ എന്നിവയായിരുന്നു അവ. ഡല്‍ഹി സര്‍ക്കാരിന്റെ ധനസഹായത്തോടെയാണ് ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഈ ഗവേഷണ സ്ഥാപനം ഈ പഠനം നടത്തിയത്.

ഇതില്‍ കോള്‍ഗേറ്റ് ഹെര്‍ബല്‍ മാരകമാണെന്നാണ് ഇവരുടെ കണ്ടെത്തലില്‍ ഉള്ളത്. 9 സിഗരറ്റുകളില്‍ ഉള്ള നിക്കോട്ടിന് തുല്യമായ 18 മില്ലിഗ്രാം നിക്കോട്ടിനാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. നീം തുളസിയില്‍ 10 മില്ലിഗ്രാം നിക്കോട്ടിന്‍ (അഞ്ച് സിഗരറ്റുകള്‍) കണ്ടെത്തിയതായും ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫസ്സര്‍ എസ്.എസ്. അഗര്‍വാള്‍ പറഞ്ഞു. രണ്ടും ഹെര്‍ബല്‍ ആണെന്നതാണ് വിചിത്രം.

ടൂത്ത്പേസ്റ്റുക്കള്‍ക്ക്‌ പുറമേ ടൂത്ത് പൗഡറുകളും വില്ലനാണെന്നാണ് റിപ്പോര്‍ട്ട്‌. പത്ത് ബ്രാന്‍ഡുകള്‍ പരിശോധിച്ചതില്‍ ആറിലും നിക്കോട്ടിന്റെ അളവ് കൂടുതലാണ്. ഡാബര്‍ റെഡ്, വീക്കോ, മുസാക്ക ഗുല്‍, പായോകില്‍, ഉനാദെന്ത്, അല്‍ക്ക ദന്ത്മഞ്ജന്‍ എന്നീ ബ്രാന്‍ഡുകളിലാണ് നിക്കോട്ടിന്റെ അംശം കൂടുതലായുള്ളത്. ഇതില്‍ പായോക്കില്‍ എന്ന ടൂത്ത് പേസ്റ്റില്‍ മാത്രം 16 മില്ലി ഗ്രാം നിക്കോട്ടിനുണ്ട്. എട്ട് സിഗററ്റുകള്‍ വലിക്കുന്നതിന് തുല്യമാണിത്.

വിശദമായ റിപ്പോര്‍ട്ട്‌ കണ്ടു നോക്കൂ.

Advertisements