വിമാനം തകരുന്നെന്ന യാത്രികന്റെ സ്വപ്നത്തെ തുടര്‍ന്ന് സൗദി വിമാനം നിലത്തിറക്കി

240

342963

വിമാനം തകരാന്‍ പോകുന്നതായി യാത്രക്കരന്‍ സ്വപ്നം കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിനു പിന്നാലെ വീമാനം നിലത്തിറക്കി. സൗദി വിമാനമാണ് സ്വപ്നത്തെ തുടര്‍ന്ന് ഗള്‍ഫ് എയപോര്‍ട്ടുകളിലൊന്നില്‍ തന്നെ തിരിച്ചിറക്കിയത്

റിയാദിലെ കിംഗ് ഖാലിദ് എയര്‍പോര്‍ട്ടില്‍ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട എസ്വി 1026 എന്ന വിമാനമാണ് യാത്രക്കാരന്‍ സ്വപ്നം കണ്ട് നിലവിളിച്ചതിനെ തുടര്‍ന്ന് നിലത്തിറക്കിയത്.

ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ വിമാനം തകരാന്‍ പോകുന്നതായി സ്വപ്നം കണ്ടുവെന്ന് വിളിച്ചലറുകയായിരുന്നു യാത്രക്കാരന്‍. ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട്  അയാളെ എയര്‍പോര്‍ട്ട് പോലീസില്‍ ഏല്പ്പിക്കുകയായിരുന്നു