വിമാനത്തിന്റെ ചക്രത്തില്‍ തൂങ്ങി കിടന്നു ഒരു ആകാശ യാത്ര !!!

173

02

ഒരിക്കല്‍ എങ്കിലും വിമാനത്തില്‍ കേറണം, അതില്‍ ഒന്നു യാത്ര ചെയ്യണം എന്നു ആഗ്രഹിക്കാത്തവരായി ആരും കാണില്ല.പക്ഷെ ഒരു വിനോദ സഞ്ചാര യാത്ര നടത്താന്‍ വേണ്ടി പറക്കാന്‍ ഒരുങ്ങുന്ന വിമാനത്തിന്റെ ചിറകിലേക്ക് ചാടി കയറുകയും പിന്നീട് അഞ്ചര മണിക്കൂര്‍ വിമാനത്തിന്റെ വീല്‍ വെല്ലില്‍ യാത്ര ചെയ്യുകയും ചെയ്തു ഒരു യുവാവ് പോലീസിനും യാത്രക്കാര്‍ക്കും പണിയുണ്ടാക്കി.

കാലിഫോര്‍ണിയയിലെ സാന്‍ ജോസ് മിനെറ്റ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഹവായിലെക്ക് പറക്കുന്ന ഹവായി എയര്‍ലൈന്‍സ് വിമാനത്തിലേക്കാണ് സാന്റാ ക്ലാരയിലെ യുവാവ് ചാടി കയറിയത്.തുടര്‍ന്നു അഞ്ചര മണിക്കുറോളം വിമാനത്തിന്റെ വീല്‍ വെല്ലില്‍ യാത്ര ചെയുകയും ഹവായിയില്‍ വിമാനം ലന്റ് ചെയ്തപ്പോള്‍ ഒന്നും സംഭവിക്കാത്ത മട്ടില്‍ ചാടി ഇറങ്ങി പോവുകയും ചെയ്തു. പിന്നീട് എഫ്.ബി.ഐ അവനെ അറസ്റ്റ് ചെയ്തു ഹവായി ശിശു ക്ഷേമ സമതിക്കു കൈമാറി.

ഇതിനിടയില്‍ വിമാനത്തില്‍ എങ്ങനെ അഞ്ചര മണിക്കൂര്‍ അവന്‍ തൂങ്ങി കിടന്നു എന്നു പറയാന്‍ ആര്‍ക്കും സാധിക്കുന്നില്ല. മൈനസ് 80 ഡിഗ്രി അന്തരീക്ഷത്തില്‍ എങ്ങനെ അവന്‍ കഴിച്ചു കൂട്ടി??? ശ്വാസവായു ഇല്ലാത്ത 38,000 അടി മുകളില്‍ പറന്ന വിമാനത്തില്‍ എങ്ങനെ അവന്‍ മരണത്തെ അതിജീവിച്ചു??? ഉത്തരം കിട്ടാതെ ചോദ്യങ്ങള്‍ ഒരുപാടുണ്ട്.