Weird News
വിമാനത്തെ ചെയിസ് ചെയ്ത് പറക്കും തളിക : വീഡിയോ വൈറലാകുന്നു
ഈ പറക്കും തളികകള്‍ അമേരിക്കയില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം ഉടന്‍ കണ്ടത്തെണ്ടിയിരിക്കുന്നു..!
82 total views

ദേ വീണ്ടും പറക്കും തളിക..!!!
അന്യഗ്രഹ ജീവകളേക്കുറിച്ചും പറക്കും തളികകളേക്കുറിച്ചും ഗവേഷണം നടത്തുന്നവര്‍ക്ക് കാണാന്‍ വേണ്ടി ഇതാ വീണ്ടും ഒറു വീഡിയോ .
വിമാനത്തിനൊപ്പം പറക്കുന്ന സോസറിന്റെ രൂപമുള്ള വസ്തുവിന്റെ വീഡിയോയാണ് ശാസ്ത്രലോകത്ത് പുതിയ ചര്‍ച്ചകള്‍ ഉയര്‍ത്തി വിടുന്നത്. ചിത്രങ്ങളിലും സിനിമകളിലും കണ്ടു പരിചയിച്ച പറക്കും തളികയുടെ അതേ രൂപമാണ് ഇതിനുള്ളത്.
വാഷിംഗ്ടണില്‍ നിന്നും പറന്നുയര്‍ന്ന ഒരു പാസഞ്ചര്‍ വിമാനത്തിനൊപ്പമായിരുന്നു ‘പറക്കും തളിക’യുടെ മത്സരപ്പറക്കല്‍. ഒരു യാത്രക്കാരന് അതിന്റെ വീഡിയോ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. ഇത്രയുമാണ് വീഡിയോയേക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കട്ടിയേറിയ മേഘങ്ങള്‍ക്ക് നടുവിലൂടെ ഒരു വസ്തു പറന്നു നീങ്ങുന്നതും ഒടുവില്‍ കാഴ്ചയില്‍ നിന്നും മറയുന്നതുമാണ് വീഡിയോയിലുള്ളത്.
അടികുറിപ്പ് : ഈ പറക്കും തളികകള്‍ അമേരിക്കയില്‍ മാത്രം പ്രത്യക്ഷപ്പെടുന്നതിന്റെ രഹസ്യം ഉടന്‍ കണ്ടത്തെണ്ടിയിരിക്കുന്നു..!
https://www.youtube.com/watch?v=q_ilVoqpzkg
83 total views, 1 views today