01

തകര്‍ന്നു വീണ വിമാനത്തില്‍ നിന്നും ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ട പെണ്‍കുട്ടി രക്ഷാപ്രവര്‍ത്തനത്തിന് വന്ന ഫയര്‍ സര്‍വീസ് വാഹനം കയറി അതി ദാരുണമായി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്‌. സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ വിമാനം തകര്‍ന്നു വീണതിനെ തുടര്‍ന്നാണ് സംഭവം അരങ്ങേറിയത്. യെ മെങ്യുവാന്‍ എന്ന 16 കാരി ചൈനീസ് പെണ്‍കുട്ടിയാണ് രക്ഷാപ്രവര്‍ത്തകരുടെ അനാസ്ഥയാല്‍ വാഹനം കയറി മരിച്ചത്.

02

കഴിഞ്ഞ വര്‍ഷം ജൂലൈ 6 നായിരുന്നു സാന്‍ഫ്രാന്‍സിസ്കോ വിമാനത്താവളത്തില്‍ സങ്കേതിക തകരാര്‍ മൂലം ആസിയാ എയര്‍ലൈന്‍സിന്റെ 204 നമ്പര്‍ വിമാനം തകര്‍ന്നു വീണത്. രണ്ടു പേര്‍ അപ്പോള്‍ തന്നെ മരിച്ചിരുന്നു. വിമാനത്തിനുള്ളില്‍ നിന്നുമാണ് അപകടത്തിന്റെ ആഘാതത്തില്‍ യെ മെങ്യുവാന്‍ വിമാനത്താവളതിലേക്ക് തെറിച്ചു പോയത്. നിലത്തു വീണ ആഘാതത്തില്‍ ബോധം നഷ്ടമായ പെണ്‍കുട്ടിയുടെ മുകളിലൂടെ ഏതാനും നിമിഷങ്ങള്‍ക്കകം കുതിച്ചെത്തിയ ഫയര്‍ സര്‍വീസ് വാഹനം കയറി ഇറങ്ങുകയായിരുന്നു.

ആ സമയത്ത് പുറത്ത് വന്നിരുന്ന വാര്‍ത്ത‍ പെണ്‍കുട്ടി മരിച്ചത് വിമാനാപകടത്തില്‍ ആണെന്നായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഒരു രക്ഷാപ്രവര്‍ത്തകന്റെ ഹെല്‍മറ്റില്‍ ഘടിപ്പിച്ച ക്യാമറ പകര്‍ത്തിയ ദൃശ്യങ്ങള്‍ വെളിച്ചത്ത് വരുന്നത്. അതില്‍ നിന്നും പെണ്‍കുട്ടി വാഹനം കയറി’യാണ് മരിച്ചത് എന്ന കാര്യം വ്യക്തമാണ്. സംഭവം വന്‍ വിവാദമായിട്ടുണ്ട്. കുട്ടിയുടെ മരണത്തിനു ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് കുട്ടിയുടെ മാതാപിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.

Advertisements