വിരമിക്കല്‍ പിന്‍വലിച്ചു ഷെയിന്‍ വോണ്‍ മടങ്ങി എത്തുന്നു..?

387

warne

ലോകം കണ്ട ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍. മുതൈയ്യ മുരളിധരന് പിന്നിലായി ഏറ്റവും കൂടുതല്‍ ടെസ്റ്റ്‌ വിക്കറ്റുകള്‍ നേടിയ ബൌളര്‍ എന്നാ അംഗീകാരത്തിന് ഉടമ ഷെയിന്‍ വോണ്‍ വീണ്ടും ക്രിക്കറ്റ് ലോകത്തേക്ക് മടങ്ങി എത്തുന്നു എന്ന് സൂചന.

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഓഫീഷ്യന്‍ വെബ്‌സൈറ്റാണ് ഇങ്ങനെ ഒരു സൂചന നല്‍കുന്നത്. 2൦13ല്‍ വിരമിക്കും വരെ താന്‍ കളിച്ച ഓസ്ട്രേലിയന്‍ അഭ്യന്തര ടി2൦ ടീമായ മെല്‍ബണ്‍ സ്റ്റാസിലേക്കാണ് വോണ്‍ മടങ്ങി എത്തുന്നതാണ് എന്നാണ് സൂചന.

2൦൦5ല്‍ ഏകദിനത്തില്‍ നിന്നും 2൦൦7ല്‍ ടെസ്റ്റില്‍ നിന്നും വിമരിച്ച വോണ്‍, ഐപിഎല്ലില്‍ രാജസ്ഥാന്‍ ടീമിന് വേണ്ടിയും ഓസ്ട്രേലിയയില്‍ മെല്‍ബണ്‍ ടീമിന് വേണ്ടിയും ടി2൦ പരമ്പരകളില്‍ സജീവമായി പങ്കെടുത്തിരുന്നു. ഒടുവില്‍ 2൦13ല്‍ എല്ലാ വിധ ക്രിക്കറ്റും അവസാനിപ്പിച്ചു ബിസിനസ്സും കമന്റ്റിയും കുടുംബവുമായി കൂടിയ വോണിനു അത്ര വേഗം കളിയെ മറക്കാന്‍ സാധിക്കുന്നില്ല.

തനിക്ക് ഇപ്പോഴും കുറച്ചു പന്തുകള്‍ എറിയാന്‍ ബാല്യമുണ്ട് എന്ന് പറയുന്ന വോണ്‍ അടുത്ത വര്‍ഷത്തെ ബിഗ്‌ ബാഷില്‍ മെല്‍ബണ്‍ ടീമിന് വേണ്ടി കളിക്കും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെയുണ്ടാകും എന്നും കരുതുന്നു.