വിരാട് കോഹിലിയും ഡബ്‌സ്മാഷ് ട്രെന്‍ഡിലേയ്ക്ക്

207

virat
ഡബ്‌സ്മാഷ് ആണ് ഇപ്പോഴത്തെ പ്രധാന താരം. എവിടെത്തിരിഞ്ഞു നോക്കിയാലുംഡബ്‌സ്മാഷ് വീഡിയോകള്‍ മാത്രമേ കാണാന്‍ ഉള്ളു. പയ്യെപ്പയ്യെ ആദ്യത്തെ ആവേശമൊന്നും ഇപ്പോള്‍ ആളുകള്‍ക്ക്ഡബ്‌സ്മാഷ് വീഡിയോകളോട് ഇല്ലെന്നും ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍, ചില സൂപ്പര്‍ താരങ്ങള്‍ഡബ്‌സ്മാഷ് വീഡിയോ ഇറക്കിയാല്‍ എത്ര താല്‍പര്യമില്ലാത്ത ആളിനും താല്‍പ്പര്യം താനേ ഉണ്ടാകുമല്ലോ.

സിനിമ താരങ്ങള്‍ ഏറ്റെടുത്തഡബ്‌സ്മാഷ് ട്രെന്‍ഡ് ഇപ്പോള്‍ പുതുതായി തുടങ്ങിയിരിക്കുന്നത് ഒരു ക്രിക്കറ്റ് താരമാണ്. ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹിലി തന്നെ. ഹേരാ ഫേരി എന്ന ഹിന്ദി സിനിമയിലെ ഒരു ഭാഗമാണ് വിരാട് കോഹിലിയും കൂട്ടുകാരനായ സന്ദീപ് രാജും ചേര്‍ന്ന് അവതരിപ്പിച്ചിരിക്കുന്നത്. കണ്ടുനോക്കിയിട്ട് നിങ്ങളുടെ അഭിപ്രായം താഴെ ചേര്‍ക്കാന്‍ മറക്കരുതേ.