വിലക്കപ്പെട്ട പാഠങ്ങള്‍
ഒരു വാലെന്റിനെസ് ദിനവും കൂടെ കടന്നു പോയി . ഇപ്പോഴും എന്റെ മനസ്സില്‍ .. അല്ല എന്നില്‍ പ്രണയം അവശേഷിക്കുന്നുവോ . അതോ ഞാനും ഒരു കാപട്യം നിറഞ്ഞ ചതിയനായ അവനെ പോലെ ആകുകയാണോ ? അറിയില്ല
61 total views
ഒരു വാലെന്റിനെസ് ദിനവും കൂടെ കടന്നു പോയി . ഇപ്പോഴും എന്റെ മനസ്സില്‍ .. അല്ല എന്നില്‍ പ്രണയം അവശേഷിക്കുന്നുവോ . അതോ ഞാനും ഒരു കാപട്യം നിറഞ്ഞ ചതിയനായ അവനെ പോലെ ആകുകയാണോ ? അറിയില്ല
ജീവിതത്തില്‍ ഓരോ നഷ്ടങ്ങള്‍ സംഭവിക്കുമ്പോഴേക്കും ഇനിയൊരിക്കലും ഇല്ല .. എന്നൊരു തീരുമാനം എടുത്തിട്ട് .. എന്ത് പറ്റി ? പിന്നെയും പുതിയ മേച്ചില്‍ പുറങ്ങള്‍ തേടി പോകുന്നു ..
കാമാര്തനായ ഒരു മൃഗമായി മാറിയോ ഞാന്‍ .. പ്രണയം എന്നതിന്റെ വിശുദ്ധി അറിയാവുന്ന ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്ത്കൂട്ടുന്നത്
സദാചാരം നിറഞ്ഞ സദസ്സിനു മുന്പില് പ്രസംഗിച്ചു കൈയടി വാങ്ങാന്‍ മാത്രമുള്ളതാണോ എനിക്ക് …… എന്റെ അനുഭവങ്ങളല്ലേ … എന്നെ മാറ്റിയത് .. നഷ്ടപെട്ടതിനെതിരെയുള്ള ഒരു നിശബ്ദ പ്രതികരണമായിരുന്നില്ലേ ഇപ്പോള്‍ വരെ .. ഇനിയെങ്കിലും …?
62 total views, 1 views today