fbpx
Connect with us

Diseases

വിലക്കു വാങ്ങാം മരണങ്ങള്‍, വിപണനം ചെയ്യാം രോഗങ്ങള്‍ – ഹംസ ആലുങ്ങല്‍

കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ.

 70 total views

Published

on

തടിയന്‍ ചേക്കുണ്ണി പത്തുവര്‍ഷത്തിലേറെയായി ഒരാസ്തമ രോഗിയാണ്. പ്രായം തളര്‍ത്തിയ അവശതകള്‍ക്കൊപ്പം എഴുപതുകാരനായ അദ്ദേഹത്തെ അനേകം രോഗങ്ങള്‍ വലക്കുന്നുണ്ട്. കേരളത്തിലെ തന്നെ ആദ്യകാല റബര്‍ എസ്‌റ്റേറ്റുകളില്‍ ഒന്നായ ഏറനാട്ടിലെ പുല്ലങ്കോട് ആസ്പിന്‍ വാള്‍ റബര്‍ പ്ലാന്റേഷനിലെ തൊഴിലാളിയായിരുന്നു ചേക്കുണ്ണി.

ഇദ്ദേഹത്തിന്റെ പിതാവ് കുഞ്ഞലവിയും മാതാവ് കുഞ്ഞാഇശയും സഹോദരന്‍ മൊയ്തീനും ഭാര്യാ സഹോദരി സൈനബയും ഇതേ എസ്‌റ്റേറ്റിലെ തൊഴിലാളികളായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. 1986ല്‍ പിതാവും 87ല്‍ സഹോദരനും 1996ല്‍ മാതാവും രണ്ടായിരത്തില്‍ ഭാര്യാ സഹോദരിയും മരിച്ചു. എല്ലാവര്‍ക്കും അസുഖം ക്യാന്‍സര്‍. അന്ന് അത് അത്രകാര്യമാക്കിയില്ല. എന്നാല്‍ ഇന്ന് ചേക്കുണ്ണി തിരിഞ്ഞുനോക്കുമ്പോള്‍ എസ്‌റ്റേറ്റില്‍ നിന്നും അടുത്തകാലത്തായി മരണത്തിലേക്ക് പടിയിറങ്ങിപ്പോയവരുടേയും ചികിത്സ തുടരുന്നവരുടെയും അസുഖങ്ങളും മറ്റൊന്നല്ല.

പാമ്പുകടിയന്‍ ആലി, നീറംകുയ്യന്‍ കുഞ്ഞാഇശ, കൈപ്പള്ളി ഗംഗാധരന്‍, കോന്തൊടിക മൊയ്തീന്‍, പച്ചാടന്‍ രാമന്‍, മോരംപാടം കണ്ടന്‍, വെട്ടാമ്പുറത്ത് രാമന്‍, പറമ്പത്ത് മൊയ്തീന്‍, അയനിക്കാടന്‍ അബു, സഹോദരങ്ങളായ എന്‍ കെ സൈദാലി, എന്‍ കെ ആലി, കൂരിമണ്ണില്‍ മുഹമ്മദ്, കാപ്പാടത്ത് മൊയ്തീന്‍കുട്ടി, ഭാര്യ ഏനിതൊടിക ആഇശ, ഡ്രൈവര്‍ ചന്ദ്രേട്ടന്റെ ഭാര്യ ഗൗരി, ബര്‍മ കുഞ്ഞിമുഹമ്മദ്, പൊടിയാട്ടുകുണ്ടില്‍ നഫീസ, കുന്നുമ്മല്‍ അബ്ദു, പാറമ്മല്‍ മുഹമ്മദ്, മകന്‍ ജമാല്‍, എസ്‌റ്റേറ്റിലെ എന്‍ജിന്‍ ഡ്രൈവറായിരുന്ന ജയരാജ്, അമ്പലപ്പറമ്പന്‍ കുഞ്ഞി പാത്തു ഇവരെല്ലാവരും അടുത്തകാലത്ത് മരണപ്പെട്ടവരിലെ ചിലര്‍ മാത്രം. പുല്ലങ്കോട് എന്ന ചെറു ഗ്രാമത്തിലുള്ളവര്‍. ചേക്കുണ്ണിയുടെ മനസ്സില്‍ ഒറ്റചിന്തയില്‍ മാത്രം കടന്നുവന്നവര്‍. ആയിരക്കണക്കിന് ഏക്കറില്‍ പടര്‍ന്നു കിടക്കുന്ന ഇതേ എസ്‌റ്റേറ്റിന്റെ താഴ്‌വാരങ്ങളില്‍ താമസിക്കുന്നവരിലും കിലോ മീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് വന്ന് തൊഴിലെടുക്കുന്നവരുടെ കുടുംബങ്ങളിലെ മരണ കണക്കെടുത്താലും ഇതിനേക്കാള്‍ ഭീതിജനകമാവും കാര്യങ്ങള്‍.

25 വര്‍ഷമായി ഈ എസ്‌റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ പറമ്പത്ത് ഹംസയുടെ പിതാവ് എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്നു. അദ്ദേഹവും മരിച്ചത് ക്യാന്‍സര്‍ ബാധിച്ചാണ്. അഞ്ചുവര്‍ഷത്തിനിപ്പുറം എസ്‌റ്റേറ്റിലെ തൊഴിലാളികളിലുണ്ടായ മരണങ്ങളില്‍ 95 ശതമാനവും ക്യാന്‍സര്‍ ബാധിച്ചാണെന്ന് അദ്ദേഹം പറയുന്നു. സര്‍വീസില്‍ നിന്ന് പിരിയുന്നവര്‍ ഭൂരിഭാഗവും മൂന്നോ നാലോ വര്‍ഷം മാത്രമെ ജീവിച്ചിരിക്കൂ. അതിനിടക്ക് അവരെ വിവിധ രോഗങ്ങള്‍ പിടികൂടുന്നു. എസ്‌റ്റേറ്റിലെ 90 ശതമാനം തൊഴിലാളികള്‍ക്കും ആസ്തമപോലുള്ള അസുഖങ്ങളുണ്ടെന്ന് തടിയന്‍ ചേക്കുണ്ണിയും പറയുന്നു. പക്ഷേ എന്നിട്ടും ഇതേക്കുറിച്ച് പഠനമോ വേണ്ട രീതിയിലൊരു ബോധവത്കരണമോ നടത്തുന്നതിന് മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. എസ്‌റ്റേറ്റിലെ തൊഴിലാളി സംഘടനകളും ഇത്തരത്തിലൊരാവശ്യം ഇന്നുവരെ ഉന്നയിച്ചിട്ടുമില്ല.

ഇത് കിഴക്കന്‍ ഏറനാട്ടിലെ പുല്ലങ്കോട് റബര്‍ പ്ലാന്റേഷനിലെ മാത്രം കഥയല്ല. കേരളത്തിലെ ഓരോ തോട്ടം മേഖലയിലും ഇപ്പോള്‍ മാരകരോഗങ്ങളുടെ വിളവെടുപ്പ് കാലമാണ്. വയനാട്ടെയും കോട്ടയത്തെയും കാസര്‍കോട്ടെയും ഇടുക്കിയിലെയും മലയോരങ്ങളില്‍ നിന്നും ഉയരുന്നു കാന്‍സര്‍ മരണങ്ങളുടെ നിലവിളികള്‍. പാലക്കാട്ടെയും കുട്ടനാട്ടിലേയും വയലേലകളില്‍ നിന്നും കേള്‍ക്കുന്നു ദാരുണമായ കദനകഥകള്‍. റബര്‍തോട്ടങ്ങള്‍, ഏലക്കാടുകള്‍, കശുമാവിന്‍ തോട്ടങ്ങള്‍, ദുരന്തഭൂമികള്‍ ഏതായാലും രാസ, വായു മലിനീകരണത്തിന്റെയും കീടനാശിനികളുടെയും ഇരകള്‍ക്ക് എവിടെയും മുഖങ്ങള്‍ ഒന്നുതന്നെ.

Advertisement



പുല്ലങ്കോട് നിന്നും രണ്ടു കിലോമീറ്റര്‍ അപ്പുറത്താണ് ചോക്കാട്. ഇവിടെ സര്‍ക്കാറിന്റെ തന്നെ സീഡ് ഫാമിലെ തൊഴിലാളികള്‍ പറയുന്നതും സമാനമായ കഥകള്‍ തന്നെ. എന്നാല്‍ അത്തരം വര്‍ത്തമാനങ്ങള്‍ ഓരോ ഗ്രാമങ്ങളില്‍ നിന്നും കേള്‍ക്കുന്ന ഭീതിതമായ ഒരു കാലത്തേക്കാണ് നമ്മള്‍ എത്തിയിരിക്കുന്നത്. കേരളം ഒരു കാന്‍സര്‍ ഗ്രാമമായും ഹൃദ്രോഗ നഗരമായും ജീവിതശൈലീ രോഗങ്ങളുടെ ശവപ്പറമ്പായും മാറുകയാണ്.

ഓരോ ഗ്രാമങ്ങളിലേക്കും പടര്‍ന്നുകയറുകയാണിന്ന് ക്യാന്‍സര്‍. പേരറിയാത്ത മറ്റനവധി രോഗങ്ങളും. ജീവിത ശൈലീ രോഗങ്ങള്‍ മറുവശത്തും. ക്യാന്‍സര്‍ രോഗത്തെക്കുറിച്ചുള്ള പരീക്ഷണത്തിനും ഗവേഷണത്തിനുമാണ് ലോകം ഏറ്റവും കൂടുതല്‍ സമ്പത്ത് ചെലവഴിച്ചിട്ടുള്ളത്. അതിന്റെ ചികിത്സാരീതിയില്‍ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഒരു വലിയ ജനവിഭാഗത്തിന്റെ പേടി സ്വപ്നമായി ഈ രോഗം തുടരുന്നു.

ക്യാന്‍സര്‍ മുതിര്‍ന്നവര്‍ക്കുള്ള രോഗമാണെന്ന് കരുതരുത്. കുട്ടികളില്‍ പോലും അര്‍ബുദ രോഗം കൂടി വരികയാണ്. യുവാക്കളേയും കൗമാരക്കാരെയും സ്ത്രീകളേയും ഈ രോഗം കാര്‍ന്നു തിന്നുന്നു. കോഴിക്കോട് കോവൂരിലെ അഞ്ചു വയസ്സുകാരി നയനയും തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ പത്തു വയസ്സുകാരന്‍ അക്ഷയും പാണ്ടിക്കാട്ടെ സഹോദരങ്ങളായ പതിനെട്ട് വയസ്സില്‍ താഴെയുള്ള അമീനും മുനീബും സഫര്‍ മുഹമ്മദും അര്‍ബുദ രോഗത്തിന്റെ ഇരകളിലെ പ്രായം കുറഞ്ഞ പ്രതിനിധികളാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായമാവശ്യപ്പെട്ട 12,3402 പേര്‍ക്കാണ് സഹായമനുവദിച്ചത്. ഇതില്‍ എഴുപതുശതമാനവും അര്‍ബുദരോഗികളായിരുന്നു.

ഹൃദ്രോഗത്തിനും വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്കും പുറമെ തുടര്‍ ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ക്കായിരുന്നു തുക അനുവദിക്കപ്പെട്ടതെന്നാണ് വിവരാവകാശ നിയമപ്രകാരം സിറാജിന് ലഭിച്ച മറുപടി. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗികള്‍ അപേക്ഷിച്ചത് തിരുവനന്തപുരം ജില്ലയില്‍ നിന്നാണ്. 21, 576പേര്‍. ആലപ്പുഴ 13, 622, കോട്ടയം 10,984, തൃശൂര്‍ 12, 206, കൊല്ലം 9802 പേരും ഈ സഹായം കൈപ്പറ്റി. അപേക്ഷകളില്‍ 20 ശതമാനം തിരസ്‌ക്കരിക്കേണ്ടി വന്നിട്ടുണ്ട്. അത് മതിയായ രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാത്തതുമൂലമായിരുന്നു. ഇതിലും അഞ്ചുശതമാനത്തോളം അര്‍ബുദ രോഗികളായിരുന്നു.

ആധുനിക രോഗങ്ങളില്‍ ഏറ്റവും ഭീഷണിയായി ഉയര്‍ന്നിരിക്കുന്നത് പ്രമേഹവും ഹൃദ്‌രോഗവുമാണ്. ഓരോ വര്‍ഷവും 32 ലക്ഷത്തോളം ആളുകള്‍ പ്രമേഹം മൂലം മരിക്കുന്നു. ലോകത്താകമാനം ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബജറ്റില്‍ പത്ത് ശതമാനവും നീക്കിവെക്കുന്നത് പ്രമേഹത്തിന് വേണ്ടിയാണ്.
1998ല്‍ 463562 പേരാണ് ഹൃദ്‌രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. 2004ല്‍ അത് 554194 ആയി. ഇപ്പോള്‍ ഒരു മിനിട്ടില്‍ നാല് ഇന്ത്യക്കാരാണ് കാലയവനികക്കുള്ളിലേക്ക് മടങ്ങുന്നത്. രക്ത സമ്മര്‍ദം, അമിത കൊളസ്‌ട്രോള്‍, പക്ഷാഘാതം എന്നിവയെല്ലാം അപകടകരമായ രീതിയില്‍ വളര്‍ന്ന് ആരോഗ്യത്തെ തിരിഞ്ഞ് കുത്തുന്നു.

അഞ്ച് വര്‍ഷം മുമ്പ് വരെ ഒരു പ്രമേഹ രോഗിയുടെ ഏറ്റവും ചുരുങ്ങിയ വാര്‍ഷിക ചികിത്സാ ചെലവ് ഏഴായിരം രൂപയായിരുന്നു. ഇന്ന് ഇത് എത്രയോ ഉയര്‍ന്നിരിക്കുന്നു. അതേ കണക്ക് വെച്ച് കൂട്ടിയാലും 32 ലക്ഷത്തോളം ആളുകള്‍ക്കായി ചെലവഴിക്കേണ്ടി വന്നത് 320000000 കോടി രൂപയാണ്. ഹൃദ്‌രോഗികള്‍ക്കാകട്ടെ ഏഴായിരം മുതല്‍ പതിനായിരം രൂപ വരെയും ചെലവഴിക്കേണ്ടി വന്നു. മൊത്തം 5541940000 കോടി രൂപ. ഏഴായിരം രൂപ മുതല്‍ പതിനായിരം വരെ ചെലവ് വരുന്നു പക്ഷാഘാത ചികിത്സക്ക്. ഏഴായിരം രൂപ ചെലവ് പ്രതീക്ഷിക്കുന്നു അമിത വണ്ണത്തിന്. അയ്യായിരം രൂപയോളം വരുന്നു അമിത കൊളസ്‌ട്രോളുകാര്‍ക്ക്. ഇവര്‍ക്കെല്ലാ മായി പ്രതിവര്‍ഷം എത്ര കോടി രൂപ ചെലവഴിക്കേണ്ടി വന്നിട്ടുണ്ടാകാം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

എന്നാല്‍ അര്‍ബുദം, വൃക്ക രോഗങ്ങള്‍ തുടങ്ങിയവയുടെയൊക്കെ ചികിത്സാ ചെലവ് ലക്ഷങ്ങളില്‍ ഒതുങ്ങുന്നില്ല. സമ്പാദ്യത്തിന്റെ എണ്‍പത് ശതമാനത്തോളം ആതുരാലയങ്ങളില്‍ കൊണ്ടു കൊടുക്കേണ്ട തരത്തിലേക്ക് കാര്യങ്ങള്‍ വളര്‍ന്നിരിക്കുന്നു. സ്വകാര്യ ആശുപത്രികള്‍, ഗവണ്‍മെന്റ് ആതുരാലയങ്ങള്‍, പാരമ്പര്യവൈദ്യന്‍മാര്‍, എന്നു വേണ്ട മരുന്നും മന്ത്രവുമില്ലാതെ അത്ഭുതങ്ങള്‍ പ്രവചിക്കുകയും രോഗശാന്തിയും മനഃശാന്തിയും വാഗ്ദാനം ചെയ്യുകയും ചെയ്യുന്നിടത്തേക്കെല്ലാം രോഗികളൊഴുന്നു. ജീവിതകാലത്തെ സമ്പാദ്യമെല്ലാം കുത്തിയൊലിച്ച് പോകുന്ന അവസ്ഥയിലേക്ക് കൂട്ടികൊണ്ടു പോയത് എന്താണ്…? ജീവിത ശൈലികളും നമ്മള്‍ കഴിക്കുന്ന ആഹാരവുമല്ലേ.. അതേ എന്ന് തറപ്പിച്ച് പറയാനാകും. നമ്മുടെ വീടുകളില്‍ ഇന്ന് പണിയെടുക്കാനെത്തുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. നമുക്ക് അധ്വാനിച്ചു കൂടാ. എന്നാല്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ കുറവ് വരുത്താനും കഴിയുന്നില്ല. കുറഞ്ഞ അധ്വാനവും കൂടുതല്‍ ഭക്ഷണവും വേണം. അതാകട്ടെ കൊഴുപ്പ് കലര്‍ന്നതുമാകണം. ഇതുവഴിയെല്ലാം മരണത്തെ നമ്മള്‍ വില കൊടുത്തു വാങ്ങുന്നു. രോഗങ്ങളെ വിപണനം ചെയ്യുന്നു. കാന്‍സര്‍ മാത്രമല്ല കഴിക്കുന്ന ഓരോ ആഹാരത്തില്‍ നിന്നും നൂറ് കൂട്ടം രോഗങ്ങളേയാണ് സൗജന്യമായി ചെയ്യുന്നത്.

ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയും ബേബിഫുഡ് മുതല്‍ അന്തപുരങ്ങളിലെ അത്താഴ വിരുന്നില്‍ വരെയും നിറയുന്ന മായം കലര്‍ത്തലിന്റെ അധോലോക കഥകളെക്കുറിച്ച് പരമ്പരയുടെ അടുത്ത ലക്കത്തില്‍ വായിക്കാം.

Advertisement



 71 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment40 mins ago

എന്താണ് മുകേഷ്- ജഗദീഷ്- സിദ്ദിഖ് ത്രയം ഒരു കാലത്ത് മലയാളത്തിനു നൽകിയത് ?

condolence56 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy57 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment1 hour ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy1 hour ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment1 hour ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment1 hour ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health2 hours ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology2 hours ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history3 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment2 hours ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement