വിലക്ക് – സാലിഹ് പറപ്പൂര്
അയാള്‍ക്ക് ബാറില്‍ കയറി ഒരു കുപ്പി മദ്യം അകത്താക്കാന്‍ വയ്യ, ഒരു പെണ്ണിന്റെ മുഖത്തേക്കൊന്നു നോക്കാനും, കവലയിലിരുന്നു ഒരു ബീഡി വലിക്കാനും പറ്റുന്നില്ല. എന്താ ഡോക്ടര്‍ പറഞ്ഞതാണോ..?അല്ല അയാളൊരു പുരോഹിതനാണോ..?അതും അല്ല.പിന്നെ..?അയാളുടെ പിതാവൊരു നല്ല മനുഷ്യനാണ്. ആ ഒരു ചങ്ങലക്കെട്ടിലാണ് ഇത്രയും നാള് അയാള്‍!
57 total views, 1 views today
അയാള്‍ക്ക് ബാറില്‍ കയറി ഒരു കുപ്പി മദ്യം അകത്താക്കാന്‍ വയ്യ, ഒരു പെണ്ണിന്റെ മുഖത്തേക്കൊന്നു നോക്കാനും, കവലയിലിരുന്നു ഒരു ബീഡി വലിക്കാനും പറ്റുന്നില്ല. എന്താ ഡോക്ടര്‍ പറഞ്ഞതാണോ? അല്ല അയാളൊരു പുരോഹിതനാണോ? അതും അല്ല. പിന്നെ? അയാളുടെ പിതാവൊരു നല്ല മനുഷ്യനാണ്. ആ ഒരു ചങ്ങലക്കെട്ടിലാണ് ഇത്രയും നാള് അയാള്‍!
അങ്ങനെയൊരു ജീവിതം അയാള്‍ക്ക് അസഹനീയമായിരുന്നു. ഇതിലും സുഖം ഗള്‍ഫിലായിരുന്നു എന്ന് ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട്. അയാള്‍ക്ക് സ്വന്തമായി ഒരു അലിഖിത നിയമമുണ്ട് നാട്ടില്‍. അങ്ങനെയല്ല, പിതാവെന്ന ആ മഹാമനുഷ്യനെ അറിയുന്നിടത്തെല്ലാം. കുറച്ചു നാളുകള്‍ക്ക് മുന്‍പേ സങ്കടം തീര്‍ക്കാന്‍ ഒരു ബാറില്‍ കയറിയ അയാള്‍ക്ക് ഒരനുഭവമുണ്ടായി. ‘നീ ഫാദര്‍ അലക്സിന്റെ മോനല്ലേ.? എന്നൊരു ചോദ്യം. എന്റമ്മേ. അന്നനുഭവിച്ച നാണക്കേട് മറക്കാന്‍ വയ്യ. അന്നവിടന്നു ഇറങ്ങിയോടിയതാണ്.
തന്റെ പിതാവിന്റെ ആ സല്പേര് അയാള്കൊരു വല്ലാത്ത ബുദ്ധിമുട്ടായി തോന്നി. ഈ കാരണം കൊണ്ട് തന്നെ നാട്ടില്‍ കൂട്ടുകാര്‍ തീരെയില്ല, അത്യാവശ്യ കാര്യങ്ങലെന്തെങ്കിലും സംസാരിക്കാന്‍ ആളുകള്‍ അടുത്ത് വരും. അവരൊക്കെ തനിക്കു നല്കുന്ന ആ ബഹുമാനം വെറുപ്പോടെയാണ് എന്നും സ്വീകരിച്ചിട്ടുള്ളത്. ദുബായിലെ കറങ്ങുന്ന കസേരയില്‍ ജോലി ചെയ്യുമ്പോള്‍ ജീവിതം കുറേ കൂടെ ആസ്വാദ്യകരമായിരുന്നു. വിലക്കപ്പെട്ടതും അല്ലാത്തതും നന്നായി അനുഭവിച്ചിട്ടുണ്ട് അവിടെ. പക്ഷെ എല്ലാം പെട്ടന്നായിരുന്നു. സാമ്പത്തിക മാന്ദ്യം കമ്പനിയെ പിടിച്ചുലച്ചപ്പോള്‍ നിര്‍ബന്ത പൂര്‍വ്വം പിരിഞ്ഞു പോരേണ്ടി വന്നു. പള്ളിയിലെ കപ്യരാകേണ്ടി വന്നില്ല. ഇനി അങ്ങനെയാക്കാനും പിതാവിന് ആലോചന ഇല്ലാതില്ല. അതിനു മുന്‍പ് വീണ്ടും ഗള്‍ഫിലേക്ക് തന്നെ തിരിക്കണമെന്ന് കണക്കു കൂട്ടലിലാണ് അയാള്‍ ഇങ്ങനെയെല്ലാം ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.
ഒരു രാത്രി വിജനമായ മൈതാനത് വെച്ച് വിദേശ മദ്ധ്യം നുണയുകയായിരുന്നു. കൂടെ അവളുമുണ്ടായിരുന്നു. ആരേലും കാണുമോ എന്ന പേടി കാരണം സാധാരണ ബോധം പോവാറില്ല. അവളുടെ മടിയില്‍ തല വെച്ച് ഇടവകക്കാരെയും അച്ഛനെയും പ്രാകി അയാള്‍. നാളുകള്‍ക്ക് ശേഷം ഒരു സ്ത്രീ സാമീപ്യം ആസ്വദിക്കുകയായിരുന്നു. പെട്ടന്നു ഒരു ഭാഗത്ത് നിന്ന് ഒരു വെളിച്ചം. അയാളുടെ നെഞ്ചിടിച്ചു. ചെരിപ്പടിയുടെ ശബ്ദം അടുത്തടുത്ത് വന്നു. അയാളുടെ നെഞ്ചിടിപ്പ് ഇരട്ടിച്ചു. അവളുടെ മടിയില്‍ നിന്ന് തല പൊങ്ങുന്നില്ല. ആരോ പിടിച്ചു വെച്ച പോലെ. ഇവള് തന്നെ ഇടവകക്കാര്കു ഒറ്റികൊടുക്കുകയായിരുന്നോ?
ആ ഇരുട്ടിലും അയാള്‍ തന്റെ മുഖം വിളരുന്നതറിഞ്ഞു. തല കറങ്ങുന്നു. ഇടവകക്കരെല്ലാം ഉണ്ടെന്നു തോന്നുന്നു. വെളിച്ചം അടുത്തടുത്ത് വരുന്നു. കര്‍ത്താവെ, പള്ളീലച്ചന്റെ പുത്രന് തെറ്റ് ചെയ്യാനും പറ്റില്ലേ..?എന്തിനു നീ കുമ്പസാരിക്കാന്‍ കല്പിച്ചേ.?കര്‍ത്താവിനു നേരെ രണ്ടു ചോദ്യങ്ങളെറിഞ്ഞു അയാള്‍. ഇത് കേട്ടാല്‍ തന്റെ പിതാവിന്റെ അവസ്ഥ എന്തായിരിക്കുമെന്ന് അയാള്‍ക്ക് ഊഹിക്കാന്‍ കഴിയില്ലായിരുന്നു.ചങ്ക് പൊട്ടി മരിക്കും.
മൈതാനമാകെ വെളിച്ചം പറന്നു ആ വെളിച്ചത്തില്‍ ഇടവകക്കാര് അയാളെ കണ്ടു പള്ളിയിലച്ചന്റെ പുത്രനെ ചിലര്‍ ഞെട്ടലോടെയും മറ്റു ചിലര്‍ സന്തോഷത്തോടെയും ആ അപൂര്‍വ്വ കാഴ്ച കണ്ടു. പിന്നെ പ്രാകൃതമായ ഭാഷയില്‍ ശകര വര്‍ഷത്തോടെ അവരയാളെ വിചാരണ ചെയ്തു നൂറു കണക്കിന് പാപികള്‍ ചേര്‍ന്ന് അയാളെ വിളിച്ചു ‘തെമ്മാടി’. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന കര്‍ത്താവിന്റെ ആഹ്വാനം വെറും വേദവാക്യമായി തന്നെ നിലകൊണ്ടു.
അര്‍ദ്ധ ബോധത്തില്‍ അയാളെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അക്കൂട്ടത്തില്‍ ഒരു നല്ല മനുഷ്യനെ അയാള്‍ കണ്ടു മുഖം താഴ്ത്തി നില്ക്കുന്ന ആ ഇടവകക്കാരുടെ അച്ഛന് അയാളുടെ അച്ഛന്. അവര്‍ കാര്‍ക്കിച്ചു തുപ്പി. ‘പ്പ് ഭു’ അവള് അപ്പോഴേക്കും ഇരുട്ടിലേക്ക് ഓടി മറഞ്ഞു. അയാളുടെ ബോധം മറഞ്ഞു. ‘എന്താടാ, എന്ത് സ്വപ്നമ കണ്ടേ ‘മുഖമാകെ വിളറിയിരിക്കുന്നല്ലോ അച്ഛന്റെ ചോദ്യം അയാളെ സ്ഥലകാല ബോധ്യനാക്കി. ഒന്ന് പരിഭ്രമിച്ചു. പിന്നെ, പിതാവിന്റെ മുഖത്തേക്ക് നോക്കി മൌനമായി കുമ്പസരിച്ചു.
58 total views, 2 views today
