maxresdefault

ഇന്ത്യന്‍ സിനിമയിലെ വില്ലന്മാര്‍ എന്ന് പറഞ്ഞാല്‍ മണ്ടന്മാരാണ് എന്ന് പൊതുവേ ഒരു ധാരണയുണ്ട്. ഇനി നിങ്ങള്‍ക്ക് ആ ധാരണയിലെങ്കില്‍ നല്ല രണ്ട് വില്ലന്‍ പടങ്ങള്‍ കണ്ടാല്‍ മതി, ആ ധാരണ നിങ്ങളില്‍ തനിയെ ഉണ്ടായി വരും. ഇന്ത്യന്‍ സിനിമയിലെ വില്ലന്മാരെ കുറിച്ച് പറയുകയാണെങ്കില്‍ അവര്‍ പൊതുവേ പാവങ്ങളാണ്. വളരെ ചെറിയ സെറ്റപ്പില്‍ ഗുണ്ട പ്രവര്‍ത്തനം ഒക്കെ നടത്തി ജീവിച്ചു പോകുന്ന പാവങ്ങള്‍..അവര്‍ക്ക് പലപ്പോഴും ഒരേ രൂപമാണ്, ഭാവമാണ്.പിന്നെ സ്വഭാവവും..അല്ലെങ്കില്‍ ഇത് ഒന്ന് വായിച്ചാ ശേഷം നിങ്ങള്‍ തന്നെ പറയു..

1. വില്ലന്മാരുടെ സങ്കേതത്തില്‍ പൊതുവേ ഉപയോഗശൂന്യമായ ടാര്‍ വീപ്പകള്‍ അടുക്കി വച്ചിരിക്കുന്നു,ടയറുകള്‍ കൂട്ടിയിട്ടിരിക്കുന്നു.ധാരാളം പെട്ടികള്‍ വെറുതേ അടുക്കിവച്ചിരിക്കുന്നു.ചങ്ങല,കയര്‍ ഇവ ചുമ്മാതെ ഒരു റൂഫില്‍ നിന്നും കെട്ടിത്തൂക്കിയിട്ടിരിക്കുന്നു.അനാവശ്യമായ ബള്‍ബുകള്‍ അങ്ങിങ്ങായി കത്തിച്ചിട്ടിരിക്കുന്നു. ട്യൂബ് ലൈറ്റ് ഫ്യൂസായതു അന്‍പതെണ്ണം, ചാരി വച്ചിരിക്കുന്ന കുഴലുകള്‍, ഗ്ലാസ്സ് മാത്രം ഫിറ്റ് ചെയ്തിരിക്കുന്ന വാതിലുകള്‍..അങ്ങനെ നമ്മുടെ വില്ലന്മാരുടെ എല്ലാം വീടുകളുടെ അവസ്ഥ പരിതാപകരമാണ്.

2. രഹസ്യങ്ങളടങ്ങിയ പെട്ടി കൈക്കലാക്കല്‍ ,സ്വത്തുക്കളടങ്ങുന്ന രേഖയില്‍ ഒപ്പിടീക്കല്‍ എന്നതൊക്കെയാണ് പണ്ട് കാലത്തുണ്ടായിരുന്ന വില്ലന്മാരുടെ സ്ഥിരം റിക്വയര്‍മെന്റ്‌സ്.

3. വില്ലന്മാര്‍ പൊതുവേ മണ്ടന്മാരാണ് എന്ന് തെളിയിക്കുന്ന മറ്റൊരു ഉദാഹരണം.

നായകനെ തോല്പ്പി്ക്കാനുള്ള മറ്റൊരു വഴി നായകന്റെ അനിയനെയോ ഉത്തമസുഹൃത്തിനെയോ വശത്താക്കുന്നതാണെങ്കിലും മിക്കപ്പോഴും ക്ലൈമാക്‌സിനോടനുബന്ധിച്ച് ഇത്തരം നന്ദിയില്ലാത്തവര്‍ തന്നെ കാലുമാറുകയോ അല്ലെങ്കില്‍ വില്ലനെ വകവരുത്തുകയോ ചെയ്യുന്നു.പൂവര്‍ ഗയ്‌സ്..!

4.ഇനിയുമുണ്ട് തീര്‍ന്നിട്ടില്ല ഈ മണ്ടമാരുടെ ഓരോ മണ്ടത്തരങ്ങള്‍…

കഴിവതും ഒരു പ്രഭാഷണത്തിനു ശേഷമേ ബലാല്‍സംഗമോ വെടിവയ്ക്കാനോ മറ്റേതെങ്കിലും തരത്തില്‍ കൊല്ലാനോ വില്ലന്മാര്‍ തുനിയുകയുള്ളു. ഈ ഇന്റര്‍വെല്ലാണ് നായികക്കോ നായകനോ രക്ഷപെടാനുള്ള സമയം.

5. ക്ലൈമാക്‌സ് വരെ വില്ലത്തരത്തില്‍ അപാരമായ കോണ്‍ഫിഡന്‍സുള്ളവര്‍ അവസാനം പലപ്പോഴും നായകന്റെ കാലില്‍പ്പിടിച്ച് കൊല്ലല്ലേയെന്ന് കരയുന്നവരാണ്.

6. പിറകില്‍ നിന്നു കുത്തുവാനാണ് വില്ലനു പദ്ധതിയെങ്കില്‍ അത് നായകനെ സൂചിപ്പിക്കുന്ന തരത്തില്‍ അലറിയോ മറ്റേതെങ്കിലും തരത്തിലുള്ള ഇന്‍ഡിക്കേഷന്‍സോ കൊടുക്കേണ്ടതാണ്.

പലപ്പോഴും അലറിക്കൊണ്ട് ഓടി വരുന്ന വില്ലന്‍ നായകന്‍ ഒഴിഞ്ഞ് മാറുമ്പോള്‍ കാളവണ്ടിയുടെ ചക്രത്തിലോ ഗേറ്റിന്റെ കമ്പിയിലോ മറ്റെന്തെങ്കിലും കൂര്‍ത്ത വസ്തുക്കളിലോ കൊണ്ട് വില്ലന് ചരമം പ്രാപിക്കാവുന്നതാണ്.

7. വാടകക്കൊലയാളികള്‍ മലയാളികള്‍ കുറവാണ്.പൂച്ചക്കണ്ണുള്ള ഉത്തരേന്ത്യക്കാര്‍ക്ക് മാര്‍ക്കറ്റ്.

8. ജയന്‍-നസീര്‍-സത്യന്‍ കാലത്തെ വില്ലന്മാര്‍ മുതല്‍ ഇങ്ങോട്ട് വരുന്ന മിക്കവാറും എല്ലാ വില്ലന്മാരും കാണിക്കുന്ന സെയിം നമ്പര്‍: പല്ല് കടിച്ചു പിടിച്ച് ചെവിയില്‍ വിരലിട്ട് തിരിക്കുക.

9. അള്‍സേഷ്യന്‍,ഡോബര്‍മാന്‍ തുടങ്ങിയ നായ്കള്‍,മുതലക്കുഞ്ഞുങ്ങള്‍,വലിയ പ്രായമായ ചീങ്കണ്ണികളെയൊക്കെയാണ് പഴയ സിനിമകളില്‍ വില്ലന്റെ സങ്കേതകങ്ങളില്‍ ഉപയോഗിച്ചു കൊണ്ടിരുന്നത്. അതിന്റെ ഒപ്പം അല്‍പ്പം കൊഴുപ്പ് കൂട്ടാന്‍ മാദകനൃത്തമോ ഡിസ്‌ക്കോയോ കാണും.

You May Also Like

അഭിനയരംഗത്ത് ഒ.മാധവൻ ഒരു അതികായകനായിരുന്നു എങ്കിൽ മകൻ മുകേഷ് ആ പദവിയിൽ നിന്നും കാതങ്ങൾ അകലെയാണ്

Bineesh K Achuthan വെള്ളിത്തിരയിലെ മുകേഷിന്റെ അരങ്ങേറ്റത്തിന് ഇന്ന് 41-ാം വാർഷികം. നടനും നിർമ്മാതാവും രാഷ്ട്രീയ…

ഹോളിവുഡ് ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി മലയാളത്തില്‍…!!

റിഡ്‌ലിസ്കോട്ട് പുറത്തിറക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം യൂ ട്യൂബില്‍ വന്നിരുന്നു. മലയാളത്തിലുള്ള ട്രെയിലര്‍ കാണാം..

ബോളിവുഡ് സൂപ്പര്‍ താരങ്ങളുടെ ആദ്യ ശമ്പളം; നിങ്ങളെ അമ്പരപ്പിക്കുന്ന കണക്കുകള്‍ !

ഇവരില്‍ പലര്‍ക്കും നമ്മള്‍ക്ക് ഊഹിക്കുവാന്‍ പോലും പറ്റാത്ത വിധത്തിലുള്ള തുച്ചമായ വരുമാനം കൊണ്ട് അവരുടെ ജീവിതം തള്ളി നീക്കേണ്ടി വന്ന ഒരു കാലം അവര്‍ക്കുണ്ടായിരുന്നു എന്ന സത്യം നിങ്ങളില്‍ പലര്‍ക്കും അറിയുമായിരിക്കില്ല.

വിക്രം ചിത്രം “ഐയിലെ” ട്വിസ്റ്റ്‌ കഥാപാത്രം നമ്മുടെ സുരേഷ് ഗോപി.!

വെറുമൊരു തമിഴ് ചിത്രമായി മാത്രമല്ല, ഹോളിവുഡ് തലം വരെ ഇതിനോടകം ശ്രദ്ധിക്കപ്പെട്ട ഐയെ ആരാധകര്‍ കാത്തിരിക്കുകയാണ്