വിള്ളലുകള്‍
ഭൂമിഉണ്ടായപ്പോഴും ജീവജാലങ്ങളുടെ ഉല്പത്തിക്കു ശേഷവും ഭൂമിയുടെ ഭാവം ഒന്നായിരുന്നുവോ എന്നൊക്കെയുള്ള വ്യത്യസ്തങ്ങളായ ചോദ്യങ്ങളായിരുന്നു എട്ട് വയസ്സായ കുട്ടിയില്‍ നിന്നും അയാള്‍ക്ക് നേരിടണ്ടി വന്നത്.
55 total views
ഭൂമിഉണ്ടായപ്പോഴും ജീവജാലങ്ങളുടെ ഉല്പത്തിക്കു ശേഷവും ഭൂമിയുടെ ഭാവം ഒന്നായിരുന്നുവോ എന്നൊക്കെയുള്ള വ്യത്യസ്തങ്ങളായ ചോദ്യങ്ങളായിരുന്നു എട്ട് വയസ്സായ കുട്ടിയില്‍ നിന്നും അയാള്‍ക്ക് നേരിടണ്ടി വന്നത്.
അണക്കെട്ടിന്റെ ദുര്‍ബ്ബലമായ ചുവരുകളില്‍ കൂടി കിനിഞ്ഞിറങ്ങുന്ന നീര്‍ച്ചാലുകളില്‍ പ്രളയം കാണുകയായിരുന്നു അയാള്‍.
വിള്ളലുകളില്‍ ആര്‍ത്തിയോടെ പടര്‍ന്നു കയറിയ ആലിന് വേരുകള്‍ ഈ കുട്ടിയുടെ ചിന്തകള്‍ പോലെ വെളുത്തതാണെന്നു അയാള്‍ക്ക് തോന്നി. അണക്കെട്ട് പൊളിച്ചു മാറ്റിയാല്‍ നഷ്ടപ്പെടുന്ന ജലവിഭവങ്ങളെയല്ല മറിച്ച് ദുര്‍ബ്ബലമായ അണക്കെട്ട് തകര്‍ന്നാല്‍ സംഭവിക്കുന്ന മഹാദുരന്തത്തെയായിരുന്നു അയാളടക്കം മനുഷ്യസ്നേഹികള്‍ ആശങ്കപ്പെട്ടത്.
പക്ഷി മൃഗാദികളിലും കുഞ്ഞു മനസ്സുകളിലും ദുരന്തത്തിന്റെ സൂചനകള്‍ നേരത്തെ അറിയാന്‍ കഴിയുമെന്ന ഒരു മനശ്ശാസ്ത്ര പഠനത്തിനുള്ള സമയമായിരുന്നില്ല അത്.
തന്നെ സംബന്ധിച്ചിടത്തോളം ദുരന്തം ഒരു പ്രശ്നമല്ല.കയറിക്കിടക്കാന്‍ ഒരു കൂര പോലുമില്ലാത്തവന് ദുരന്തം കാത്തു നില്‍ക്കാതെ എങ്ങോട്ടെങ്കിലും ഓടിപ്പോകാം .അയാള്‍ ചിന്തിച്ചു.
ഇന്ന് കുട്ടിയന്താ വൈകുന്നതെന്ന് ഓര്‍ക്കുകയായിരുന്നു അയാള്‍ . അത്യാവശ്യം സൌകര്യമുള്ള വീട്ടിലുള്ള താണെന്നു തോന്നുന്നു.ആകര്‍ഷകമായ ഒരു മുഖമോ വസ്ത്രം പോലുമില്ലാത്ത തന്നെ കുട്ടി സ്നേഹിക്കാന്‍ കാരണമെന്തെന്നു അയാള്‍ അത്ഭുതപ്പെട്ടു.
ഒരു ദുരന്തം കൂടി കാണാനുള്ള ശേഷി തനിക്കുണ്ടാവുമോ എന്നായിരുന്നു വീണ്ടുമയാള്‍ സന്ദേഹിച്ചത്.പുകച്ചുരുളുകളുടെ തണലില്‍ കരിഞ്ഞു കിടന്ന കുഞ്ഞുഭ്രൂണങ്ങളും കറുത്ത രക്തം കട്ടപിടിച്ചു ഒഴുകി മടുത്ത തെരുവോരങ്ങളും ,കണ്ടു മടുത്ത കലാപഭൂമി ഉപേക്ഷിച്ചു എത്തിയ ഈ പ്രദേശവും സമ്മാനിക്കുക ദുരന്തമായിരിക്കുമോ?
അണക്കെട്ടിനടുത്തെക്ക് ചെറുസംഘങ്ങളായി ആളുകള്‍ എത്താന്‍ തുടങ്ങിയിരുന്നു.നാല്പതുലക്ഷത്തിലധികം മനുഷ്യജീവിതങ്ങള്‍,അതിലധികം മറ്റു ജീവജാലങ്ങള്‍ ..എല്ലാം മണ്ണടിയും..
ഒരു പ്രാദേശിക ദുരന്തത്തില്‍ പോലും സമവായമില്ലാത്ത കപടരാഷ്ട്രീയത്തിന്റെ പിന്തുണയില്ലാതെ ജനങ്ങള്‍ ഒന്നിച്ചു ചേരുന്നത് അല്പം ആശ്വാസം പകരുന്നുവെങ്കിലും ,നാല്പതുലക്ഷം ജീവനുകള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത ദ്രാവിഡസംസ്കാരത്തിന്റെ വക്താക്കളെന്നു സ്വയം വിശേഷിപ്പിച്ച അതിര്‍ത്തിക്കപ്പുറത്തെ ഭരണവര്ഗ്ഗങ്ങളോടു വെറുപ്പ് അവശേഷിക്കുന്നുവെന്ന് അയാള്‍ നിരീക്ഷിച്ചു.
ഭാവിയില്‍ രാഷ്ട്രത്തിന്റെ അഭിമാനത്തിനു പൊന്തൂവലാവേണ്ട കുരുന്നുകള്‍ പിറന്ന മണ്ണില്‍ സ്വന്തം ജീവന് വേണ്ടി ഉപവാസമിരിക്കുന്ന പന്തലില്‍ ഒടിഞ്ഞു തൂങ്ങിയ ശരീരത്തോടെ ഇരുന്ന കുട്ടിയേയും കണ്ട് അയാള്‍ ദുരന്തമില്ലാത്തൊരു പ്രദേശം തേടി യാത്രയാവുമ്പോള്‍ മേഖലയില്‍ ഒരു ഭൂചലനത്തിനുള്ള സാധ്യത അധികൃതര്‍ വിളംഭരം ചെയ്യപ്പെട്ടിരുന്നു.
56 total views, 1 views today
