വിവരദോഷിയായ ഒരു കൊതുക്

ശനിയാഴ്ച രാവിലെ എട്ടു മണിക്ക് ലോക്കല്‍ ടീവിയില്‍ നിന്നൊരു ഫോണ്‍ കാള്‍ ഒരാളുടെ വീട്ടിലേക്ക്

നല്ല ഉറക്കത്തില്‍ ആയിരുന്ന അവിടുത്തെ ചേട്ടന്‍ നിര്‍ത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടുകൊണ്ടുണര്‍ന്നു ..ആരെയൊക്കെയോ ശപിച്ചിട്ടു.. …ഫോണ്‍ എടുത്തു ..

ഷോക്കാരി: ഹലോ…… ഹലോ…..

ചേട്ടന്‍ : ‘ഹല്ലോ’
ഷോക്കാരി: ചേട്ടന്റെ പേര് എന്താ?…
ചേട്ടന്‍ : ‘ജോസ്’
ഫോണിന്റെ ശബ്ദം കേട്ടിട്ടായിരിക്കാം അദ്ദേഹത്തിന്റെ മൂന്നുവയസ്സുകാരി മകളും ഉറക്കമുണര്‍ന്നു..
കുട്ടി എന്തോ ശബ്ദിച്ചത് ആ ഷോക്കാരിയും ഫോണില്‍ കൂടെ കേട്ടു. ഉടനെ..
ഷോക്കാരി:  ‘അതേതാ അവിടെ ഒരു കൊച്ചുകുട്ടിയുടെ ശബ്ദം?’
ചേട്ടന്‍ : ‘അത് മോളാ!’
ഷോക്കാരി: ‘മോളുടെകയ്യില്‍ ഒന്ന് കൊടുക്കാമോ?’
ചേട്ടന്‍ : ‘അതിനെന്താ കൊടുക്കാമല്ലോ.’
ചേട്ടന്‍ മകളുടെ കയ്യില്‍ ഫോണ്‍ കൊടുക്കുന്നു
ഷോക്കാരി: ‘ഹലോ’
കുട്ടി: ‘ഹലോ’
ഷോക്കാരി: ‘മോളുടെ പേരെന്താ?’
കുട്ടി:  ‘ആശ’
ഷോക്കാരി: ‘ആശയ്ക്ക് എത്ര വയസ്സായ്?’
കുട്ടി:. ‘ മൂന്നു വയസ്സ്’
ഷോക്കാരി: ‘ആശ ഏതു ക്ലാസ്സിലാ പഠിക്കുന്നെ?’
കുട്ടി: ‘ ഞാന്‍ ഒരു കൊച്ചു കുട്ടിയാ… സ്കൂളില്‍ പോകാന്‍ തുടങ്ങിയില്ല!’
ഷോക്കാരി: ‘അതെയോ.. ആശയ്ക്ക് പാട്ടൊക്കെ ഇഷ്ടമാണോ?’
കുട്ടി: ‘ഹം’
ഷോക്കാരി: ‘എങ്കില്‍ ഞാന്‍ ഒരു പാട്ട് വെച്ചുതരട്ടെ’
കുട്ടി: ‘ഹം’
പാട്ട് തുടങ്ങി…..ഫോണും കട്ടായി……
“തങ്കഭസ്മക്കുറിയിട്ട തമ്പുരാട്ടീ നിന്റെ
തിങ്കളാഴ്‌ച നോയമ്പിന്നു മുടക്കും ഞാന്‍
തിരുവില്വാമലയില്‍ നേദിച്ചുകൊണ്ടുവരും
ഇളനീര്‍കുടമിന്നുടയ്‌ക്കും ഞാന്‍….. ………………….
……………………………………..
…………………………………….
………………………………