വിവാദങ്ങള്‍ക്ക്, സോറി അല്ല, ഐപിഎല്ലിന് തിരിതെളിയാന്‍ ഇനി അഞ്ചു നാള്‍ !

157

IPL-2015-logo-1024x499

വിവാദങ്ങളുടെ ഒപ്പം അതിവേഗം ബഹുദൂരം സഞ്ചരിക്കുന്ന കായികമാമാങ്കം..അതാണ്‌ കഴിഞ്ഞ കുറച്ചു എഡിഷനുകള്‍ കൊണ്ട് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അഥവ ഐപിഎല്‍ ഉണ്ടാക്കിയ എടുത്ത പേര്. കോഴ വിവാദം, ബെറ്റിംഗ്, നിശാപാര്‍ട്ടികള്‍, ചിയര്‍ ഗേള്‍സ് പിന്നെ എല്ലാത്തിനും മേലെ ലളിത് മോഡിയും അദ്ദേഹത്തിന്റെ പിന്‍ഗാമികളും…! ഐപിഎല്‍ വെറുമൊരു ക്രിക്കറ്റ് മാമാങ്കത്തില്‍ നിന്നും കോടികള്‍ ഒഴുകുന്ന ഒരു കച്ചവടം മാത്രമായി മാറിയത് വളരെപെട്ടന്നായിരുന്നു.

2007ല്‍ ഇന്ത്യ കുട്ടിക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരായത്തിനു തൊട്ടുപിന്നാലെ ആരംഭിച്ച ഐപിഎല്‍ വളരെവേഗം കത്തി പടര്‍ന്നു. പല ടീമുകളും ഇടയ്ക്ക് വന്നു, പതിയെ പോയി..ചിലത് ആദ്യം തൊട്ടു ഇതുവരെയും പിടിച്ചു നിന്നു. കോടതി പലവട്ടം പലതും പറഞ്ഞു..ഈ വെല്ലുവിളികളെയും തടസങ്ങളെയുമെല്ലാം മറികടന്നു ഇപ്പോള്‍ ഇതാ വീണ്ടുമൊരു ഐപിഎല്‍ സീസണ്‍ വരുന്നു.

ട്വന്റി 20 ക്രിക്കറ്റിലെ ആഘോഷമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എട്ടാം സീസണിന് ഏപ്രില്‍ എട്ടിന് തിരി തെളിയും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഏറ്റുമുട്ടും.

എട്ടാം സീസണില്‍ എട്ടു ടീമുകളാണ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്. കൊല്‍ക്കത്ത, മുംബൈ ടീമുകള്‍ക്ക് പുറമേ ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ് കിരീടപോരാട്ടത്തിനുള്ളത്. എട്ടിന് ആരംഭിക്കുന്ന ലീഗ് മത്സരങ്ങള്‍ മേയ് 17ന് അവസാനിക്കും. 24ന് ഈഡന്‍ ഗാര്‍ഡില്‍സില്‍ ഫൈനല്‍ നടക്കും.