വിവാദമുണ്ടാക്കിയ വിദേശകാര്യ മന്ത്രിമാര്‍ !

  263

  newaaadfc

  സമീപകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മികച്ച വിദേശകാര്യ മന്ത്രിമാരില്‍ ഒരാളായിരുന്നു സുഷമ സ്വരാജ്. എന്നാല്‍ ലളിത്മോദിയെ വഴിവിട്ടു സഹായിച്ചു എന്ന ആരോപണം അവരുടെ ക്ലീന്‍ ഇമേജിന് കോട്ടം വരുത്തി.

  വിദേശകാര്യ മന്ത്രിയുടെ കസേരയില്‍ ഇരുന്നു വിവാദത്തില്‍ പെടുന്ന ആദ്യ മന്ത്രിയല്ല സുഷമ. സുഷമയ്ക്ക് മുന്‍പ് ആ കസേര പണി കൊടുത്ത ചിലരെ ഇവിടെ പരിചയപ്പെടാം…

  ശശി തരൂര്‍

  ഐ പി എല്‍ വിവാദമാണ് കേന്ദ്ര സഹമന്ത്രിയായിരുന്ന ശശി തരൂരിന് പണി കൊടുത്തത്. ഐ പി എല്ലിലെ കേരള ടീമായ കൊച്ചി ടസ്‌കേഴ്‌സിനും കൂട്ടുകാരി സുനന്ദ പുഷ്‌കറിനും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു എന്നായിരുന്നു ആരോപപണം.

  നട്‌വര്‍ സിംഗ്

  2004 ല്‍ യു പി എ ഭരണത്തിന്‍ കീഴിലാണ് ബ്യൂറോക്രാറ്റായിരുന്ന കുന്‍വാര്‍ നട്‌വര്‍ സിംഗ് വിദേശകാര്യമന്ത്രിയാകുന്നത്. ഇറാഖി എണ്ണ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടര്‍ന്ന് 18 മാസത്തിന് ശേഷം രാജിവെക്കേണ്ടി വന്നു. എന്നാല്‍ നട്‌വര്‍ സിംഗ് സിംഗ് ശരിക്കും ഞെട്ടിച്ചത് വണ്‍ ലൈഫ് നോട്ട് ഇനഫ് എന്ന തന്റെ ആത്മകഥയിലൂടെയാണ്.

  എസ് എം കൃഷ്ണ

  മുന്‍ കര്‍ണാടക മുഖ്യമന്ത്രി. 2009 മുതല്‍ 2012 വരെ ഇന്ത്യുയുടെ വിദേശകാര്യമന്ത്രി. ഐക്യരാഷ്ട്ര സഭയില്‍ പ്രസംഗം മാറിവായിച്ചാണ് എസ് എം കൃഷ്ണ വിവാദനായകനായത്. ബി ജെ പിയുടെ പ്രതിഷേധത്തിനൊടുവില്‍ കൃഷ്ണയ്ക്ക് രാജിവെക്കേണ്ടിവന്നു

  വി കെ സിംഗ്

  ഇന്ത്യയുടെ മുന്‍ പട്ടാളമേധാവിയായിരുന്ന വി കെ സിംഗ് മോദി സര്‍ക്കാരില്‍ സഹ മന്ത്രിയാണ്. പാകിസ്താനെതിരെ നടത്തിയ വിവാദ പരാമര്‍ശവും ട്വിറ്ററില്‍ പ്രയോഗിച്ച ‘#Presstitutes’ ഹാഷ് ടാഗുമാണ് സിംഗിനെ അനാവശ്യമായി തലക്കെട്ടാക്കിയത്.

  സുഷമ സ്വരാജ്

  ഇംഗ്ലണ്ടില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് യാത്ര ചെയ്യാന്‍ ലളിത് മോദിയെ സഹായിച്ചു എന്നതാണ് സുഷമയ്‌ക്കെതിരായ ആരോപണം. അത് സുഷമ തന്നെ പറയുന്നത് പോലെ കേവലം മാനുഷിക പരിഗണന വെച്ചുള്ള സഹായമാണോ അതോ കൂടുതല്‍ എന്തെങ്കിലുമുണ്ടോ എന്ന് വരും ദിവസങ്ങളില്‍ അറിയാം.