വിവാദ ചിത്രം കാണാന്‍ 6 മണിക്കൂര്‍ ക്യൂ : ഇന്റര്‍വ്യൂവിന് നല്ല റിവ്യൂ.!

0
270

the-interview-2-is-the-interview-controversy-a-publicity-stunt

അന്താരാഷ്ട്ര തലത്തില്‍ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ ഇന്റര്‍വ്യൂ എന്ന ചിത്രത്തിന് മികച്ച പ്രതികരണം. അമേരിക്കയില്‍ നിന്നു മാത്രം ഒറ്റ ദിവസം കൊണ്ട് പത്തുലക്ഷം ഡോളറാണ് ചിത്രം നേടിയത്.

കൊറിയന്‍ ഭീഷണികളെ തുടര്‍ന്ന് ചിത്രം വ്യാപകമായി റിലീസ് ചെയ്തിരുന്നില്ല. തെക്കന്‍ കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കുന്നത് ഗൂഢാലോചന നടത്തുന്നത് പ്രമേയമാക്കുന്ന ചിത്രമാണ് ദ ഇന്റര്‍വ്യൂ. സോണി പിക്‌ചേഴ്‌സാണ് ചിത്രം പുറത്തിറക്കിയത്. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരേ തെക്കന്‍ കൊറിയ ഭീഷണി മുഴക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സോണിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.