വിവാദ പരാമര്‍ശങ്ങള്‍ വായിക്കാനും കേള്‍ക്കാനുമാണ് എന്നും പൊതുജനത്തിന് ഇഷ്ടം.!

202

charlie

വിവാദള്‍ക്ക് പുറകെ വച്ച് പിടിക്കുകയെന്നത് മനുഷ്യ സഹജമാണ്. അതുകൊണ്ട് തന്നെയാണ് ഓരോ വിവാദ പ്രസംഗവും പരാമര്‍ശവും സിനിമയും പാട്ടും ഒക്കെ വലിയ വലിയ ഹിറ്റുകളായി മാറുന്നത്. ഒരു ഹിറ്റ്‌ ഉണ്ടാക്കാന്‍ ചെറിയ ഒരു വിവാദ പരാമര്‍ശം നടത്തിയാല്‍ മതിയെന്ന അവസ്ഥ.! അതാണ്‌ നമ്മുടെ ലോകം ഇപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്…

ആരെയെങ്കിലും കളിയാക്കി കൊണ്ട് ഒരു സിനിമ അല്ലെങ്കില്‍ അപകീര്‍ത്തികരമായ ഒരു മെസ്സേജ് ഇങ്ങനെ എന്തെങ്കിലും ഒക്കെ ഉണ്ടെങ്കില്‍ നമ്മളും ഹാപ്പി വിവാദം ഉണ്ടാക്കുന്നവനും ഹാപ്പി.!

കമല ദാസ്, പികെ, ടൈംസ്‌ ഓഫ് ഇന്ത്യ തുടങ്ങി വിവാദം വിവിധ മേഘലകളിലൂടെ പല തവണ കടന്നു പോയിട്ടുണ്ട്. ഇതിന്റെ ഏറ്റുവും പുതിയ ഉദാഹരണം ഇവിടെ എത്തി നില്‍ക്കുന്നു…തീവ്രവാദ ആക്രമണത്തിന് ശേഷമുള്ള ഷാര്‍ലീ ഹെബ്ദോയാണ് ഇപ്പോഴത്തെ ചര്‍ച്ച വിഷയം. ഈ മാഗസീന്‍ ഉണ്ടാക്കിയ വിവാദം എന്തും ആയി കൊള്ളട്ടെ, അതിനു ശേഷം ഇതിന്റെ മാര്‍ക്കറ്റില്‍ വന്ന വ്യത്യാസം വളരെ വലുതാണ്‌.

Charlie-hebdo-01

തീവ്രവാദ ആക്രമണത്തിന് ശേഷമുള്ള ഷാര്‍ലീ ഹെബ്ദോയുടെ ‘അതിജീവന പതിപ്പ് ‘ വാങ്ങാന്‍ പാരീസ് ജനത ബുക്ക് സ്റ്റാളുകള്‍കള്‍ക്ക് മുന്നില്‍ മണിക്കൂറുകള്‍ വരി നില്‍ക്കുന്നു. വിവാദ മാഗസിനായി ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത് കാത്തിരുന്നവരും കുറവല്ല.

ഒരു വിവാദം ഉണ്ടായി കുറച്ചു പേര്‍ പ്രതികരിച്ചപ്പോള്‍ സംഭവം എന്താണ് എന്ന് അറിയാനും ഞാനും ഇതൊക്കെ വായിക്കുന്ന കൂട്ടത്തിലാണ് എന്ന് ലോകത്തെ കാണിക്കാനും വേണ്ടി ആളുകള്‍ മാഗസീനും കാത്ത് മണിക്കൂറുകള്‍ ക്യൂ നില്‍ക്കുന്നു.

Charlie-hebdo-02

രാവിലെ ആറുമുതല്‍ ആളുകള്‍ കടകള്‍ക്ക് മുമ്പില്‍ വരി നിന്നു തുടങ്ങുന്നു. മിനിട്ടുകള്‍കൊണ്ട് നൂറു കണക്കിന് കോപ്പികളാണ് വിറ്റുപോകുന്നത്. ഷാര്‍ലി ഹെബ്ദോയുടെ ‘ അതിജീവന പതിപ്പിന് ‘ വന്‍ സ്വീകരണമാണ് ലഭിക്കുന്നതെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Charlie-hebdo-03

‘എല്ലാം ക്ഷമിച്ചിരിക്കുന്നു’ എന്ന് അര്‍ഥം വരുന്ന ഫ്രഞ്ച് വാക്കുകള്‍ തലക്കെട്ടാക്കി ജീ സൂസ് ഷാര്‍ളി(ഞാന്‍ ഷാര്‍ളി) എന്ന് എഴുതിയ ബോര്‍ഡുമായി കൊല്ലപ്പെട്ടവരെ ഓര്‍ത്ത് വിതുമ്പുന്ന നബിയുടെ ചിത്രമാണ് ഈ മാഗസീന്‍ വിവാദത്തിനു തുടക്കം. തുടര്‍ന്ന് പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് വാരികയുടെ ഓഫീസിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എഡിറ്റര്‍ ഇന്‍ ചീഫും നാല് കാര്‍ട്ടൂണിസ്റ്റുകളും ഉള്‍പ്പടെ 12 പേര്‍ വെടിയേറ്റ്‌ മരിച്ചിരുന്നു.

Advertisements