fbpx
Connect with us

Featured

വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; ഈ വിഷയത്തില്‍ സ്ത്രീയുടെ പങ്കെന്ത് ?

വര്‍ത്തമാന കാലത്ത് പത്ര താളുകളില്‍ ദിവസവും ഇപ്രകാരമുള്ള വാര്‍ത്താ തലക്കെട്ടുകള്‍ കാണപ്പെടുന്നു:- “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്ന കുറ്റത്തിനു യുവാവിനെ അറസ്റ്റ് ചെയ്തു.” ഈ വിഷയത്തില്‍ സ്ത്രീയുടെ പങ്കെന്ത് ?

 106 total views,  1 views today

Published

on

02

വര്‍ത്തമാന കാലത്ത് പത്ര താളുകളില്‍ ദിവസവും ഇപ്രകാരമുള്ള വാര്‍ത്താ തലക്കെട്ടുകള്‍ കാണപ്പെടുന്നു:- “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു എന്ന കുറ്റത്തിനു യുവാവിനെ അറസ്റ്റ് ചെയ്തു.” മേല്‍ക്കാണിച്ച കുറ്റത്തിനു ഇന്‍ഡ്യന്‍ പീനല്‍ കോഡ് സെക്ഷന്‍ ഏതെല്ലാമാണ് പോലീസ് എഫ്.ഐ.ആറില്‍ കാണിക്കുന്നതെന്ന് ഞാന്‍ ഇവിടെ വിവരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ബലാത്സംഗം വകുപ്പ് 375ന്റെ ഉപവിഭാഗങ്ങള്‍ – (അതായത് ഇരയെ തെറ്റിദ്ധരിപ്പിച്ച് സംഗം നടത്തി; അത് സമ്മതത്തോടെയാണെങ്കിലും അല്ലെങ്കിലും ശരി-) പോലീസുകാര്‍ ഈ വിഷയത്തില്‍ ധാരാളമായി ഉപയോഗിക്കുന്നു എന്ന് കാണപ്പെടുന്നു. ഈ വകുപ്പുകള്‍ രചിക്കുന്ന സമയം ഇപ്രകാരമുള്ള കുറ്റങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നോ എന്നുമെനിക്കറിയില്ല.ഈ വിഷയത്തില്‍ സ്ത്രീയുടെ പങ്ക് എന്ത്? അവള്‍ എങ്ങിനെ ഇതില്‍ ചെന്നു പെടുന്നു.

പത്രങ്ങളും ചാനലുകളും നിരന്തരം ഇപ്രകാരമുള്ള ചതികള്‍ കൊട്ടി ഘോഷിച്ചിട്ടും സ്ത്രീകള്‍ ഈ കാര്യത്തില്‍ ബോധവതികളാകാതെ വീണ്ടും വീണ്ടും ഇപ്രകാരം ഇരകളാകുന്നത് എന്ത് കൊണ്ട്?വര്‍ത്തമാന പത്രങ്ങളിലൂടെയും ചാനലുകളിലെ നിശിതമായചര്‍ച്ചകളിലൂടെയും മുമ്പ് ഈ കുറ്റം ചെയ്തവര്‍ അപമാനിതരായിട്ടും, തങ്ങള്‍ക്ക് മുമ്പ് ഈ പെദിപ്പിക്കല്‍ പ്രവര്‍ത്തിചെയ്തവര്‍ക്ക് കോടതികളില്‍ നിന്നും കര്‍ശനമായ ശിക്ഷ ലഭിച്ചതായി അറിവുണ്ടായിട്ടും തങ്ങളുംപിടിക്കപ്പെട്ടാല്‍ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ തലപൊക്കി നടക്കാന്‍ കഴിയാത്ത വിധംഅപമാനിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുമെന്ന് തിരിച്ചറിഞ്ഞിട്ടും വീണ്ടും വീണ്ടും പുരുഷന്മാര്‍ ഈ വക കുറ്റങ്ങള്‍ ചെയ്യാന്‍ മടിക്കാത്തതെന്ത്കൊണ്ട്? ഈ വക കാര്യങ്ങളില്‍ ഒരു തുറന്ന ചിന്ത വേണമെന്ന് തോന്നിയതില്‍ നിന്നാണ് ഈ പോസ്റ്റ് ജന്മമെടുത്തത്.

ഈ പീഡിപ്പിക്കല്‍ ത്വര പുതിയ സംഗതി അല്ല. പണ്ടും ഈ മാതിരി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചരിത്രത്തിലെക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ സമാനമായ ധാരാളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആ കാലത്ത് ഐ.പി.സി യും മറ്റും നിലവിലില്ലായിരുന്നല്ലോ.

ചരിത്രത്തിലേക്ക് കടക്കുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ പീഡന കേസ് വിശ്വാമിത്രന്‍ Vsമേനക ആണ്. പക്ഷേ ആ കേസില്‍ മേനകയാണ് വിശ്വാമിത്രനെ കുരുക്കില്‍ പെടുത്തിയത്. അത് കൊണ്ട് തന്നെ തങ്ങളുടെ വേഴ്ചയുടെ ഫലമായി ലഭിച്ച കുഞ്ഞുമായി നില്‍ക്കുന്ന മേനകയുടെ നേരെ മുഖം തിരിക്കുന്ന മഹര്‍ഷിയെ നമുക്ക് ന്യായീകരിക്കുകയും ചെയ്യാം. അന്നു അമ്മത്തൊട്ടില്‍ കണ്വാശ്രമത്തില്‍ ഉണ്ടായതിനാല്‍ കുഞ്ഞ് രക്ഷപെടുകയും ചെയ്തു. പിന്നെ നമ്മുടെ അറിവില്‍ വരുന്ന അടുത്ത കേസ് ദുഷ്യന്തന്‍ Vsശകുന്തള സംഭവമാണ്. വിവാഹം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച ഒരു കേസായിരുന്നു അതെന്ന് നിസ്സംശയം പറയാം. ദുര്‍വാസാവിന്റെ ശാപമെന്ന വാദമൊന്നും നില നില്‍ക്കുകയുമില്ല. ഇന്നത്തെ പോലെ അന്നു ഭരണാധികാരികളെ പീഡനത്തിനു കോടതിയില്‍ കയറ്റുന്ന നിയമങ്ങള്‍ ഒന്നുമില്ലായിരുന്നു. അതിനാല്‍ പുരുഷന്‍ രക്ഷപെട്ടു.

Advertisementആ നിയമങ്ങള്‍ നിലവില്‍ വന്നതിനു ശേഷവും ഈ മാതിരി കേസുകള്‍ കോടതിയില്‍ എത്തുന്നത് അപൂര്‍വവുമായിരുന്നു എന്ന് നിരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നു.

ഐ.പി.സിയും മറ്റും നിയമങ്ങളും നിലവില്‍ വന്നതിനു ശേഷമുള്ള കുറേ ഇപ്പുറത്തെ സിനിമാ കാലത്തിലേക്ക് ഉദാഹരണത്തിനായി നമുക്ക് വരാം.കഥകളും സിനിമകളും അതാത് കാലത്തെയായിരിക്കുമല്ലോ പ്രതിനിധീകരിക്കുന്നത്. ആദ്യ കാല മലയാള സിനിമ നീലക്കുയില്‍ ഒരു പീഡനക്കേസിന്റെ മകുടോദാഹരണമാണ്. അധ:സ്ഥിതിയിലായിരുന്ന ഒരു സമൂഹത്തിലെ പെണ്‍കുട്ടിയെ സവര്‍ണനായ ഒരു അദ്ധ്യാപകന്‍ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി വഴിയിലാക്കിയ കഥയാണ് നീലക്കുയില്‍ നമ്മോട് പറയുന്നത്. അന്നത്തെ സമൂഹ വ്യവസ്ഥിതി ആ സിനിമയില്‍ പ്രതിബിംബിക്കുന്നു. അവിടെയും കേസോ അന്വേഷണമോ ഒന്നും ഉണ്ടാകുന്നില്ല. വേട്ടക്കാരന്‍ സുഖമായി രക്ഷപെടുന്നു. ഇര പെരുവഴിയില്‍ കിടന്ന് പ്രസവത്തോടെ മരിക്കുകയും ചെയ്യുന്നു.

പെഴച്ചാല്‍ പെണ്ണ് സമൂഹത്തിനു പുറത്ത് എന്ന തത്വവും നമ്മള്‍ മനസിലാക്കുന്നു. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രങ്ങള്‍ പലതും ഇങ്ങിനെ പുരുഷനാല്‍ ചതിക്കപ്പെടുന്ന സ്ത്രീകളുടെ കഥകളാല്‍ നിറയപ്പെട്ടപ്പോഴും സ്ത്രീയെ കദന പര്യായമായി അവതരിപ്പിക്കുന്നതല്ലാതെ പുരുഷനെ വിവാഹ വാഗ്ദനം ചെയ്ത് പീഡിപ്പിച്ചു എന്ന സെക്ഷനില്‍ കേസ് ഫയല്‍ ചെയ്ത ഒരു വിവരവും ഒരിടത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. “ഏത് മഹാപാപിയാ പെണ്ണേ നിന്നെ ചതിച്ചത്?” എന്ന ചില വല്യമ്മ വിലാപമല്ലാതെ “മഹാപാപികള്‍“ ഭൂരിഭാഗവും രക്ഷപെടുകയും പെണ്ണ് ഒന്നുകില്‍ പരിപൂര്‍ണമായി അധമ മാര്‍ഗത്തില്‍ പെടുകയും അവിഹിത ഗര്‍ഭത്തില്‍ ജനിക്കുന്ന ജനിക്കുന്ന “തന്തയില്ലാത്ത കുഞ്ഞു“ സമൂഹത്തിന്റെ മുമ്പില്‍ “ബസ്റ്റാര്‍ഡ്” എന്ന ഓമന പേരില്‍ അറിയപ്പെടുകയും, അമ്മയുടെ അധമ ജീവിതം കണ്ട് കൊണ്ട് തന്നെ ആ കുഞ്ഞു വളരുകയും ഇതൊന്നുമല്ലെങ്കില്‍ ഇര ഗര്‍ഭിണി ആയിരിക്കവേ തന്നെ ആത്മഹത്യയില്‍ അഭയം പ്രാപിക്കുകയോ ചെയ്ത് ആ അദ്ധ്യായം അവസാനിക്കുകയും ചെയ്തു വന്നു.മേല്‍ക്കാണിച്ച കാലഘട്ടങ്ങളിലെല്ലാം ഇന്നത്തെ പോലെ സ്ത്രീ സമൂഹം പുരുഷന്മാരുമായി കൂടുതല്‍ ഇടപഴകി കഴിയുന്ന അന്തരീക്ഷം ഇല്ലായിരുന്നു എന്നും അതിനാല്‍ തന്നെ ഒരു സ്ത്രീ അടങ്ങി ഒതുങ്ങി അവളുടെ മാനം കാത്ത് കഴിയണമെന്നും മാനം കാക്കല്‍ പെണ്ണിന്റെ മാത്രം ഡ്യൂട്ടി ആയിരുന്നു എന്നും അതിനാല്‍ തന്നെ പെഴച്ചാല്‍ കുറ്റം കൂടുതലും ചുമത്തിയിരുന്നത് സ്ത്രീയിലായിരുന്നു എന്നും നിരീക്ഷിക്കുക..

കാലം കടന്ന് പോയപ്പോഴാണ് പുതിയ സമരമുറ – “ഗര്‍ഭ സത്യാഗ്രഹം“ – നിലവില്‍ വന്നത്. കമ്മ്യൂണിസത്തിന്റെ വേരോട്ടം ഈ പദ്ധതിയെ വല്ലാതെ സഹായിച്ചു എന്ന് പറയേണ്ടി വരുന്നു. കമ്മ്യൂണിസത്തിന്റെ ആവിര്‍ഭാവത്തോടെ ഏത് ചൂഷണത്തെയും നേരിടാന്‍ അധസ്ഥിതര്‍ക്ക കഴിവ് കൈവന്നതിന്റെ ബഹിര്‍ഗമനമായി മാറി ഈ സത്യഗ്രഹങ്ങള്‍. പെണ്ണ് പിഴച്ചാല്‍ ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ അതിനു കാരണക്കാരനെന്ന് പെണ്ണ് മൊഴി നല്‍കിയ ആളിന്റെ വീട് പടിക്കല്‍ ഗര്‍ഭ സത്യാഗ്രഹം നടത്താന്‍ എല്ലാ സഹായവും അവള്‍ക്ക് ലഭിക്കാന്‍ തക്ക വിധം നാട്ടില്‍ ആള്‍ക്കാര്‍ ഉണ്ടായി.. പുരുഷന്‍ ഏറ്റവും ഭയപ്പെട്ടിരുന്ന ഒരു ബോംബായിരുന്നു ഈ മാതിരി സത്യഗ്രഹങ്ങള്‍. പുരുഷനു ഭാര്യയും കുഞ്ഞുങ്ങളും ഉണ്ടെങ്കില്‍ അവന്റെ കാര്യം പോക്ക് കേസായി മാറി. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദികള്‍ ശരിക്കും വിരണ്ട കാലഘട്ടമായിരുന്നു ഇത്. ഇപ്രകാരമുള്ള ഭൂരിഭാഗ കേസുകളും സാമ്പത്തിക പരിഹാരത്തിലൂടെ അവസാനിച്ചിരുന്നു എന്നും പറയേണ്ടി വരുന്നു.. പക്ഷേ അന്നും “ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു” എന്ന സെക്ഷന്‍ ഇട്ട് ഒരു പുരുഷനെയും പ്രതിയാക്കിയതായി ചരിത്രം ഇല്ല.

Advertisementകാലം കടന്ന് പോയി ഇതാ ഇപ്പോള്‍ നമ്മള്‍ ജീവിക്കുന്ന ഈ കാലത്ത് സ്ത്രീ സംരക്ഷണ നിയമങ്ങള്‍ ധാരാളമായി നിര്‍മ്മിക്കപ്പെട്ടു. പണ്ട് കാലഘട്ടത്തില്‍ യാതന അനുഭവിച്ചിരുന്ന സ്ത്രീ സമൂഹത്തിനു ഇനി അങ്ങിനെ ഒരു അവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയോടെ നിയമ നിര്‍മാതാക്കള്‍ സ്ത്രീ സംരക്ഷണ നിയമങ്ങള്‍ തലങ്ങും വിലങ്ങും സൃഷ്ടിച്ചു. സ്ത്രീ പീഡന നിയമം , ഗാര്‍ഹിക പീഡന നിയമം, വിവാഹമുക്തക്ക് നല്‍കേണ്ട ജീവനാംശ നിയമം, മുതലായ സ്ത്രീ പക്ഷ നിയമങ്ങള്‍ സ്ത്രീകള്‍ക്കായി നിലവന്നു. അത് കൊണ്ട് തന്നെ സ്ത്രീ കോടതിയില്‍ കയറി മൊഴി കൊടുത്താല്‍ അതിനു വിലയുണ്ടായി. സ്ത്രീയെ തൊട്ടാല്‍ ആകെ ഗുലുമാലായി. അത് കൊണ്ട് തന്നെ പഴയ മോഡല്‍ ഗാന്ധര്‍വ വിവാഹത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്‍ “വിവാഹ വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു“ എന്ന് കുറ്റം ചാര്‍ത്തുന്ന കേസുകളില്‍ പ്രതിയുമായി.

പക്ഷേ ശിക്ഷിക്കപ്പെടുന കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടും കോടതി വിചാരണയും, മാധ്യമ, ചാനല്‍ വിചാരണകളും, ബുദ്ധി ജീവികളുടെയും സാമൂഹ്യ സംഘടനകളുടെയും പ്രതിഷേധ പ്രചണ്ഡ വാതങ്ങള്‍ അന്തരീക്ഷത്തില്‍ ചുറ്റി അടിച്ചിട്ടും പുരുഷന്റെ പീഡനങ്ങള്‍ക്കോ, “വാഗ്ദാനം ചെയ്ത് പീഡിപ്പിക്കുന്നതിനു “ തയാറായി പുരുഷനു വഴങ്ങി കൊടുക്കുന്ന സ്ത്രീ സ്വാഭാവത്തിനോ ഒരു കുറവും വന്നില്ലാ എന്ന് മാത്രമല്ല അത് വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്നു എന്നിടത്ത് എത്തിയിരിക്കുന്നു കാര്യങ്ങള്‍. ഇരകളായി മാറ്റപ്പെടുന്നതില്‍ നമ്മുടെ കുട്ടികള്‍ക്ക് യാതൊരു മടിയും ഇല്ലന്നാണോ കരുതേണ്ടത്. എത്ര ശിക്ഷിച്ചാലും ഇപ്രകാരം ഇരകളെ വേട്ടയാടുക തന്നെ ചെയ്യും എന്ന് പുരുഷ വര്‍ഗത്തിനു നിര്‍ബന്ധമുള്ളത് പോലെയും കാണപ്പെടുന്നു..

അത് അനുദിനം വര്‍ദ്ധിച്ചു വരുന്നു എന്ന് പത്ര വാര്‍ത്തകള്‍ നമ്മെ ചൂണ്ടിക്കാണിച്ച് തരുന്നു.ഇപ്രകാരമുള്ള കുറ്റങ്ങള്‍ ക്രിമിനല്‍ നിയമങ്ങളുടെ സഹായത്തോടെ ക്രമാതീതമായി കോടതികളില്‍ എത്തിച്ചേരാന്‍ തക്കവിധം സമൂഹത്തില്‍ എന്ത് മാറ്റമാണ് ഇപ്പോള്‍ ഉണ്ടായതെന്ന് നിരീക്ഷിച്ചാല്‍ മാത്രമല്ലേ പരിഹാരം കണ്ടെത്താന്‍ കഴിയൂ. ഭരണാധികാരികളോ സാമൂഹ്യ സംഘടനകളോ ഈ കാര്യം ശ്രദ്ധിച്ചതായി പോലും കാണാന്‍ കഴിയുന്നില്ല. കര്‍ശനമായ ശിക്ഷകള്‍ കോടതി വിധിച്ചിട്ടും വേട്ടക്കാരുടെ എണ്ണത്തിനു കുറവൊന്നും കാണപ്പെടുന്നില്ലെന്ന് മാത്രമല്ല ഈ വക കേസുകളിലൂടെ പെണ്‍കുട്ടികള്‍ ചതിക്കപ്പെടുന്ന വിവരങ്ങള്‍ വാര്‍ത്തകളിലൂടെ ധാരാളമായി പുറത്ത് വന്നിട്ടും പിന്നെയും പിന്നെയും ഇരകള്‍ വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കുന്ന ഈ അല്‍ഭുത പ്രതിഭാസത്തിനു പ്രതിവിധി കണ്ടെത്തിയില്ലെങ്കില്‍ ഇനിയുള്ള കാലങ്ങളില്‍ ഇരയാക്കപ്പെടുന്നത്, നമ്മുടെ യുവാക്കളായിരിക്കും എന്ന ദു:ഖ സത്യം സൂചിപ്പിക്കാന്‍ തക്കവിധം ചില കേസുകള്‍ എന്റെ അറിവില്‍ പെടുകയുണ്ടായി.സമാന സ്വഭാവമുള്ള മൂന്നു കേസുകള്‍ എന്റെ അറിവില്‍ ഇപ്പോള്‍ ഉണ്ട്. ആ മൂന്നെണ്ണത്തില്‍ രണ്ടിലും പെണ്‍കുട്ടികളാണ് ബന്ധത്തിനു മുന്‍ കൈ എടുത്തിരിക്കുന്നത്.

അതില്‍ഒരെണ്ണം മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികളാണ് ഇണകള്‍. പെണ്‍കുട്ടി മുന്‍ കയ്യെടുത്തു നടത്തിയതാണ് ശാരീരിക ബന്ധങ്ങളെന്ന് രണ്ട് പേരും സമ്മതിക്കുന്നുണ്ട് .. കുറെ കഴിഞ്ഞപ്പോള്‍അവള്‍ക്ക് മടുത്തപ്പോള്‍ അവനെ തഴഞ്ഞു മറ്റൊരുവന്റെ പുറകെ പോയി. ഒന്നാമന്‍ നോക്കി നില്‍ക്കെമറ്റൊരുത്തനുമായി ചിറ്റിക്കറങ്ങി. അങ്ങിനെ ഇരിക്കെ ഒന്നാമനു വീട്ടുകാര്‍ കല്യാണം നിശ്ചയിച്ചപ്പോള്‍അവള്‍ക്ക് കുശുമ്പ് കയറി ഒന്നാമന്‍ തന്നെ വിവാഹം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചു.. അപ്പോഴേക്കും രണ്ട് പേരും ഹൌസ് സര്‍ജന്‍സി സ്റ്റേജിലെത്തിയിരുന്നു. കണ്ടവന്റെ കൂടെ ചുറ്റിനടക്കുന്നവളെ എനിക്ക് വേണ്ടാ എന്നായി പുരുഷന്‍ . പിന്നെ കേള്‍ക്കുന്നത് വിവാഹം വാഗ്ദാനംചെയ്ത് ഒരു വര്‍ഷം പീഡിപ്പിച്ചു എന്ന കേസില്‍ പുരുഷനെതിരെ കേസെടുത്തെന്നും അയാള്‍ രണ്ട്ദിവസം ജെയിലില്‍ കിടന്നതിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നുമാണ്. പത്രങ്ങള്‍ വിഷയം ശരിക്കും ഘോഷിച്ചു . നിശ്ചയിച്ച കല്യാണം മുടങ്ങി. കേസ് ഇപ്പോഴും തുടരുകയാണ്. രണ്ടാമത്തെകേസും ഇതേ പോലെ പെണ്‍കുട്ടി ആണ് ബന്ധത്തിനു മുന്‍ കയ്യെടുത്തതെന്ന് അവള്‍ തന്നെ എന്നോട്തുറന്ന് പറഞ്ഞു. അവനെ ഒരു പാഠം പഠിപ്പിക്കണമെന്ന് അവള്‍ക്ക് ഏതോ കാരണത്താല്‍നിര്‍ബന്ധമുണ്ടത്രേ! അതിനാലാണത്രേ കേസും പുക്കാറും.

Advertisementപരിഷ്കൃത രാജ്യങ്ങളെ പോലെ ആണും പെണ്ണും പരസ്പരം മനസിലാക്കി ഇടപെട്ട് ജീവിച്ചാല്‍അധാര്‍മികത ഇല്ലാതാകും എന്ന വിശ്വാസം തകരുകയാണോ? സ്ത്രീ മതില്‍ക്കെട്ടിനകത്ത്കഴിഞ്ഞിരുന്നതിനേക്കാളും ഈ വക കുറ്റകൃത്യങ്ങള്‍ അവള്‍ സമൂഹത്തില്‍ സജീവമായിപങ്കെടുക്കുമ്പോള്‍ ഉണ്ടാകുന്നതായി കാണപ്പെടുന്നു എന്നത് സത്യമല്ലേ? ഇപ്പോഴത്തെ ഈ അവസ്ഥക്ക് പ്രതി വിധി എന്ത്? ഒരു തുറന്ന ചിന്ത ഈ കാര്യത്തില്‍ നിര്‍ബന്ധമായും വേണ്ടത് തന്നെ.

 107 total views,  2 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history9 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment11 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment14 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy14 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment17 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement