വിശപ്പിന്‍റെ വിളി ….

Untitled-1

 

ഇതെഴുതുമ്പോളും അവളുടെ മുഖം എന്‍റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല,  ആ ഷോക്കില്‍ നിന്ന് ഇപ്പോഴും ഞാന്‍ മുക്തനായിട്ടില്ല….. ഇപ്പോഴും ഹൃദയത്തില്‍ എവിടെയോ ഒരു നൊമ്പരം….!!

ഡല്‍ഹിയില്‍ രോഹിണി സെക്ടര്‍ അഞ്ചില്‍ ,  ഫുട്പാത്തിലുള്ള തട്ടുകടയില്‍ നിന്നും ചിക്കന്‍ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്‌സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്‍റെ എല്ലുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കള്‍; അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരന്‍.

അങ്ങനെ കഴിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള ചപ്പുചവറുസാധനങ്ങള്‍ പെറുക്കി അവള്‍ ആ ചാക്കില്‍ ആക്കുന്നു. പിന്നെ അവിടെ കൂടിനിന്നിരുന്ന നായ്ക്കളെ ആട്ടി ഓടിച്ച് ആ എല്ലുകള്‍ അവള്‍ പെറുക്കി എടുത്തപ്പോള്‍ ഞാന്‍ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങള്‍ക്ക് കൊടുക്കാനായിരിക്കും എന്നാണ്….

അല്‍പനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാന്‍ സ്തബ്ദനായി പോയി. ഫുട് പാത്തില്‍ അല്പം മാറി ഇരുന്നു ആ പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളില്‍ ബാക്കിയായി വന്ന ഇറച്ചികഷണങ്ങള്‍ അവള്‍ കടിച്ച് എടുക്കുന്നു…!!

ഞാന്‍ ചവച്ചു കൊണ്ടിരുന്ന ചിക്കന്‍ എന്‍റെ തൊണ്ടയില്‍ ഒരുനിമിഷം തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകില്‍ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ അങ്ങനെയോന്ന് നേരില്‍ കാണുന്നത് ആദ്യമായിട്ടാണ്.

ഞാന്‍ നോക്കുന്നത് കണ്ടിട്ടാവണം അവള്‍ അതെല്ലാം വേഗത്തില്‍ പെറുക്കിയെടുത്ത് നടന്നകന്നു.
എന്‍റെ പ്ലേറ്റില്‍ ബാക്കി വന്നത് പിന്നീട് കഴിക്കാന്‍ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെപ്പറ്റി പ്രസംഗിക്കുന്ന ആളുകള്‍ക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങള്‍ ഉണ്ടെന്നു അറിയാമോ എന്തോ….!!!
ഇതെഴുതുമ്പോളും അവളുടെ മുഖം എന്റെ മനസ്സില്‍ നിന്നു മാഞ്ഞിട്ടില്ല…. ആ ഷോക്കില്‍ നിന്ന് ഇപ്പോഴും ഞാന്‍ മുക്തനായിട്ടില്ല….. ഇപ്പോഴും ഹൃദയത്തില്‍ എവിടെയോ ഒരു നൊമ്പരം….!!

ഡല്‍ഹിയില്‍ രോഹിണി സെക്ടര്‍ 5 ഇല്‍ ഫുട്പാത്തില്‍ ഉള്ള തട്ടുകടയില്‍ നിന്നും ചിക്കന്‍ കബാബ് കഴിച്ചു കൊണ്ട് നിന്ന ഒരു വൈകുന്നേരം. കസ്റ്റമെഴ്‌സ് അലക്ഷ്യമായി വലിച്ചെറിയുന്ന ചിക്കന്റെ എല്ലുകള്‍ക്ക് വേണ്ടി കടിപിടി കൂടുന്ന നായ്ക്കള്‍. അവറ്റകളുടെ ബഹളം സഹിക്കാതാവുമ്പോള്‍ അവിടെ വച്ചിരിക്കുന്ന ഒരു വടി എടുത്തു അവയെ ആട്ടിയോടിക്കുന്ന കടക്കാരന്‍.

അങ്ങനെ കഴിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ആണ് എട്ടോ പത്തോ വയസ് പ്രായം ഉള്ള ഒരു പെണ്‍കുട്ടി കയ്യില്‍ ഒരു ചാക്കുമായി അവിടെ എത്തിയത്. ആ പരിസരത്ത് ഉള്ള വേസ്റ്റ് പെറുക്കി അവള്‍ ആ ചാക്കില്‍ ആക്കുന്നു. നായ്ക്കളെ ആട്ടി ഓടിച്ച് അവിടെ കിടന്ന എല്ലുകള്‍ അവള്‍ പെറുക്കി എടുത്തപ്പോള്‍ ഞാന്‍ കരുതിയത് അവളുടെ വീട്ടിലുള്ള ഏതെങ്കിലും മൃഗങ്ങള്‍ക്ക് കൊടുക്കാനായിരിക്കും എന്നാണ്….

അല്‍പനേരത്തിനു ശേഷം വെറുതെ അലക്ഷ്യമായി അവളെ നോക്കിയ ഞാന്‍ സ്തബ്ദനായി പോയി. ഫുട് പാത്തില്‍ അല്പം മാറി ഇരുന്നു പെറുക്കി കൂട്ടിയ എല്ലു കഷണങ്ങളില്‍ ബാക്കിയായി ഉള്ള ചിക്കന്‍ കടിച്ച് എടുക്കുന്നു…!!

ഞാന്‍ ചവച്ചു കൊണ്ടിരുന്ന ചിക്കന്‍ എന്റെ തൊണ്ടയില്‍ തന്നെ തങ്ങി നിന്നു.

ഹോട്ടലുകളുടെ പുറകില്‍ ഭക്ഷണത്തിന്റെ വേസ്റ്റ് കഴിക്കാനായി നായ്ക്കളുമായി കടിപിടി കൂടുന്ന കുട്ടികളെ കുറിച്ച് എവിടെയോ പണ്ട് വായിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ ഒന്ന് നേരില്‍ കാണുന്നത് ആദ്യമായിട്ടാണ്.

ഞാന്‍ നോക്കുന്നത് കണ്ടിട്ട് ആവണം അവള്‍ പെട്ടന്ന് അതെല്ലാം പെറുക്കി എടുത്ത് വേഗത്തില്‍ നടന്നകന്നു.

എന്റെ പ്ലേറ്റില്‍ ബാക്കി വന്നത് പിന്നീട് കഴിക്കാന്‍ തോന്നിയില്ല

സൊമാലിയയിലും കെനിയയിലും ഒക്കെ ഉള്ള പട്ടിണി പാവങ്ങളെ പറ്റി പ്രസംഗിക്കുന്ന ആളുകള്‍ക്ക് നമ്മുടെ തലസ്ഥാന നഗരിയിലും ഇത്തരം പട്ടിണി കോലങ്ങള്‍ ഉണ്ടെന്നറിയുമോ എന്തോ….!!!