ഒരിക്കല്‍ ബോംബ യ്ക്ക് പോകാന്‍ ഞാന്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. എന്റെ കംപാര്‍ത്മെന്റ്‌റ് ഇല്‍ എന്റെ സീറ്റ് ഒഴികെ വേറൊരു സീറ്റ് അടുത്തുള്ളത് കാലി ആയി കിടക്കുന്നു . ഞാന്‍ എന്‌ടെ പെട്ടി ഒക്കെ ഭദ്രമാക്കി സീറ്റില്‍ ഇരുപുറപ്പിച്ചു. ചുറ്റും ഉള്ള ആരും ആരോടും മിണ്ടുനില്ല. കൈയിലെ പുസ്തകം തുറന്നു വായന തുടങ്ങി. കുറച്ച ദൂരം കഴിഞ്ഞപ്പോള്‍ സഹയാത്രികര്‍ പലരും ചെറിയ രീതിയില്‍ സംസാരം തുടങ്ങിയിരുന്നു. സംസാരം മുഴുവന്‍ അവരൊക്കെ നല്ല നിലയില്‍ ബോംബയില്‍ ജീവിക്കുന്നവരനെന്നു വരുത്തി തീര്‍ക്കാന്‍ ഉള്ള രീതിയില്‍ ആണെന്ന് എനിക്ക് തോന്നി. മലയാളികള്‍ തന്നെയാണെങ്കിലും ആവശ്യത്തിനും അനാവശ്യത്തിനും ഹിന്ദിയും ഇംഗ്ലീഷും പ്രയോഗിച്ചു കൊണ്ടിരുന്നു. എനിക്ക് പണ്ടേ മലയാളം ഒഴികെയുള്ള ഭാഷകളോട് ഒരു വിരോധം ഉള്ളത് കൊണ്ട് ഞാന്‍ അത്തരം സംസാരം ശ്രദ്ധിക്കാന്‍ പോയതുമില്ല ..(ശ്രദ്ധിച്ചാല്‍ എല്ലാം മനസിലായേനെ )..

തൃശൂര്‍ സ്‌റ്റേഷന്‍ എത്തിയപ്പോള്‍ ഒരു മുപ്പതു വയസോളം പ്രായം ഉള്ള ഒരു ആള്‍ വണ്ടിയില്‍ കയറി. ഒരു അലസ വ സ്ത്രധാരി. ഒരു പെട്ടിയുടെ കൂടെ ഒരു ചാക്കും കക്ഷിയുടെ കൈയില്‍ ഉണ്ട് .പരിചയപ്പെടല്‍ ആളൊന്നു ഇരുന്നിട്ടാവട്ടെ എന്ന് ഞാനും കരുതി .. ചേട്ടന്‍ ബോംബയ്ക്കണോ ? അതെ അയാളുടെ ചാക്ക് ഒതുക്കി വയ്കാന്‍ തത്രപാട് കുറെ കഴിച്ചു. സഹയാത്രികരില്‍ പലര്‍ക്കും അയാളെ ഒട്ടും പിടിച്ച മട്ടില്ല എന്ന് ഒറ്റ നോട്ടത്തില്‍ നിന്നും എനിക്ക് മനസിലായി .. ചാക്കിനെയാണോ അയാളെയാണോ അവര്‍ ചീ ത്ത പറഞ്ഞത് എന്ന് എനിക്കും അയാള്കും മനസില്യതുമില്ല .. യാത്ര കൊങ്കണ്‍ വഴി ആയിരുന്നു .. എന്തായാലും സംസാരിക്കാന്‍ ഒരാളെ കിട്ടി എന്ന സന്തോഷം ഞങ്ങള്ക് രണ്ടു പേര്‍ക്കും ഉണ്ടായി .. ഇത്രേം വല്യ സഹയാത്രികരോട് എനിക്ക് മാത്രമല്ല അയാള്കും ഒന്നും പറയാനില്ല എന്ന് തീര്‍ച്ച ..

ഞങ്ങള്‍ പരസ്പരം കഥകള്‍ പങ്കു പങ്കു വച്ച് യാത്ര തുടര്‍ന്നു. ചാകില്‍ എന്താണെന്നു ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞത് ഇങ്ങനെ ‘ ഏത്തപ്പഴം രണ്ടു കുല അവിടെ കിട്ടില്ല ‘ ട്രെയിന്‍ കര്‍ണാടക മഹാ രാ ഷ്ട്ര അതിര്‍ത്തിയില്‍ വച്ച് നിര്‍ത്തി .. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ യാത്രക്കാര്‍ പലരും അസ്വസ്ഥരായി ..ആരോ ഒരാള്‍ പറയുന്ന കേട്ട് ‘ എവിടയോ കല്ലിടിഞ്ഞു ഇനി ഇപ്പൊ ഒന്നും പോകാന്നു വിചാരിക്കണ്ട .. പിന്നെ ആളുകളുടെ സംസാരം മുഴുവന്‍ റെയില്‍വേ എന്തോ വലിയ അപരാധം ചെയ്ത പോലെ ആയിരുന്നു .. അമേരിക്കയില്‍ ഉള്ളപ്പോള്‍ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല എന്ന് ഒരാള്‍ ..( അമേരിക്കയില്‍ കൊങ്കണ്‍ റെയില്‍വേ ചിലപ്പോള്‍ ചിലപ്പോള്‍ കാണും ) മോശക്കരനവരുത് എന്ന് കരുതി ഒരാള്‍ ജപ്പാന്റെ കാര്യം പറയുന്നുണ്ടായിരുന്നു .. ചിലര്‍ ഗള്‍ഫിലേക്കും പോയി.. ഞങ്ങള്‍ രണ്ടു പേരും മാത്രം ഒരു പരിഭവവും ഇല്ലാതെ ഞങ്ങളുടെ സംസാരം തുടര്‍ന്നു .. ട്രെയിന്‍ പിറ്റേ ദിവസം കാലത്തെ പോകുകയുള്ളൂ എന്ന് ഏതാണ്ട് തീര്‍ച്ചയായി .. ട്രെയിനില്‍ വെള്ളോം അപ്പോഴേക്കും തീര്‍ന്നു .. മറ്റുള്ളവരുടെ സംസാരം പിന്നെ മലയാളികളുടെ വൃത്തി ശീലം എന്നാ സ്വഭാവത്തെ കുറിച്ച ആയി .. പാന്ട്രി കാരന്‍ ഒരാള്‍ വന്നു പറഞ്ഞു ഭക്ഷണം ഇനി ഓര്‍ഡര്‍ എടുക്കാന്‍ പറ്റില്ല എന്ന് ..രാത്രിയായി എന്റെ സഹയാത്രികന്‍ അദ്ദേഹത്തിന്റെ ചാക്കില്‍ ഉള്ള ഒരു എതപഴം എനിക്ക് നീട്ടി . ഞാന്‍ സസന്തോഷം അത് വാങ്ങി കഴിച്ചു ..ആ നല്ല മനസ്‌കന്‍ കൂടെയു ള്ള സഹയാത്രികര്‍ ക്ക് വച്ച് നേടിയപ്പോള്‍ അവര്‍ ഒരു അറപ്പോടെ അത് നിരസിച്ചു ..ഞങ്ങള്‍ കിടന്നു ഉറങ്ങി .. പിറ്റേ ദിവസം കാല ത്ത് എ ഴുനേറ്റു പല്ലുതേക്കാന്‍ പോലും വെള്ളോം വെള്ളോം ഇല്ലാത്ത അ വസ്ഥ( അല്ലെങ്കിലും ഇത്തരം ശീലങ്ങള്‍ അനാവശ്യം ആ ണെ ന്ന് പ ണ്ടേ എനിക്ക് തോന്നിയി ട്ടു ണ്ട് ) .

ട്രെയിന്‍ ഉച്ചക്കെ പുറപ്പെടൂ എന്ന് ഒരു അറിയി പ്പ് കിട്ടി .. വിശപ്പ് അപ്പോഴും ശല്യം ചെയ്യുന്നുണ്ട് . എനിക്ക് ആ ചേട്ടനോട് ഒരു മടിയും കൂടാതെ ഒരു ഏത്തപ്പഴം വാങ്ങാനുള്ള സ്വാതന്ദ്ര്യം ആയിരുന്നു . ഞങ്ങള്‍ രണ്ടു പേരും ഏത്തപ്പഴം തീറ്റ തുടങ്ങി .. ഇ ത് വ രെ അകന്നു നിന്ന പലരും കുറേശ്ശെ കുശലം ചോദിച്ചു തുടങ്ങി .. ആ മഹാ മനസ്‌കന്‍ തന്റെ കൈയിലുള്ള പഴങ്ങള്‍ മുഴുവന്‍ സഹയാത്രികര്‍ക്കായ് വീതിച്ചു .. ട്രെയിന്‍ സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഞാന്‍ ആ ചേട്ടനോട് എന്തിനാ പഴം കൊടുത്തെ ? ഇത്രേം നേരം ആരും ഒരു വാക്ക് പോലും നമ്മളോട് മിണ്ടിയില്ലല്ലോ ? മറുപടി ഇങ്ങനെ ‘വിശപ്പ് എല്ലാവര്ക്കും ഒരു പോലെ, അതിനു ഏറ്റ കുറച്ചിലുകള്‍ ഇല്ല’

You May Also Like

ഈ സിനിമ ബോറടിക്കാനുണ്ടായ പ്രധാന കാരണം, ചാർളിയുമായുള്ള താരതമ്യമാണ്

ഒരു സിനിമ ചിലർക്ക് ഇഷ്ടപ്പെടാതിരിക്കുകയും വേറെ ചിലർക്ക് ഇഷ്ടപ്പെടുകയും ചെയ്യുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. എന്നാൽ മിക്കവാറും ആളുകൾക്ക് ഇഷ്ടപ്പെടാതിരുന്ന, കണക്ട് ചെയ്യാൻ പറ്റാതെ പോയ

ശുദ്ധചിന്തകള്‍ വൃദ്ധിതേടുമ്പോള്‍

തിരക്കായിരുന്നു… തിരക്കെന്നുപറഞ്ഞാല്‍ ഒരുമാതിരി വല്ലാത്ത തിരക്ക്! ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിച്ചേര്‍ത്ത് സഞ്ചരിക്കാന്‍ ഈ തിരക്ക് അനിവാര്യമായി…

പണം തന്നു കൂടെ കിടക്കാൻ വരുന്ന പുരുഷനെ എന്ത് പേരിട്ട് വിളിക്കണം ?

മലയാള സിനിമയിലെ യുവ അഭിനേത്രികളിൽ പ്രശസ്തിയേറിയ താരമാണ് ദൃശ്യ രഘുനാഥൻ. ഹാപ്പി വെഡിങ് എന്ന ഒരൊറ്റ സിനിമ മതി താരത്തിന്റെ അഭിനയ വൈഭവം മനസ്സിലാക്കാൻ

ബോണ്ട കൊണ്ടൊരു ബൗണ്‍സര്‍ (ഇതും ഒരു ലവ് സ്റ്റോറി തന്നെ).

അന്നും ഇന്നും. ഒരു വിട്ടുവീഴ്ചക്കും തയ്യാറാകാത്ത ഒരു കാര്യമേ എനിക്കുള്ളൂ. ഭക്ഷണം.ഇന്നത്തെ ഒരു ട്രാക്ക് റെക്കോര്‍ഡ്‌…