വിസിറ്റ് വിസ
ഗള്‍ഫില്‍ പോവാനുള്ള മോഹം അത് രാജുവിന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ട് യു പി സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടു മനസ്സില്‍ താലോലിക്കുന്ന ആഗ്രഹമാണ്. അച്ഛന് പോലിസ് കോണ്‍സ്റ്റബിള്‍ ആയ രാജുവിന്റെ കുടുംബം അത്ര മെച്ചപ്പെട്ടത് ആയിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ സുഹൃത്തും തൊട്ടു അപ്പുറത്ത് ഇര്കിക്കുന്നവും ആയ മന്സൂറിനു എന്തൊരു മണം ആയിരുന്നെന്നോ..?
73 total views
ഗള്‍ഫില്‍ പോവാനുള്ള മോഹം അത് രാജുവിന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പണ്ട് യു പി സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടു മനസ്സില്‍ താലോലിക്കുന്ന ആഗ്രഹമാണ്. അച്ഛന് പോലിസ് കോണ്‍സ്റ്റബിള്‍ ആയ രാജുവിന്റെ കുടുംബം അത്ര മെച്ചപ്പെട്ടത് ആയിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തന്റെ സുഹൃത്തും തൊട്ടു അപ്പുറത്ത് ഇര്കിക്കുന്നവും ആയ മന്സൂറിനു എന്തൊരു മണം ആയിരുന്നെന്നോ..?
അവന്റെ ഉപ്പ ഗള്‍ഫില്‍ ആയിരുന്നു. ദിവസം ഓരോ തരത്തിലുള്ള സ്പ്രയും അടിച്ചു, വില കൂടിയ വസ്ത്രങ്ങളും മറ്റും ധരിച് വരുന്ന മന്സുരിനോട് അവനു മതിപ്പായിരുന്നു, തന്റെ ഉപ്പ ഗള്‍ഫില്‍ നിന്ന്! വരുന്ന സന്ദര്‍ഭങ്ങളും , ഉപ്പാന്റെ ഗള്‍ഫ് ജീവിതവും വിവരിക്കുമ്പോള്‍ അറിയാതെ മനസ്സില്‍ ചേക്കേറിയ ഒരു അഗ്രമാണ് രാജുവിന് ഗള്‍ഫ്.
അത് മാത്രമല്ല എട്ടാം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഹാഷിം, മുഹമ്മദ് , ഉസ്മാന് തുടങ്ങി കുറച്ചു സുഹൃത്തുക്കളെ കൂടി അവനു കിട്ടി. ഇവരൊക്കെയും ഗള്‍ഫില്‍ നിന്ന് ഒഴുകി എത്തുന്ന പണത്തിന്റെ പിന്‍ബലത്തില്‍ സുഖ സുന്തരമായി ജീവിക്കുന്നത് കണ്ടപ്പോള്‍ അവന്റെ മോഹത്തിന് ആക്കം കൂടുകയായിരുന്നു, പത്താം ക്ലാസ്സില്‍ എത്തിയപ്പോള്‍ ഇവന്റെ സുഹൃത്തുക്കളായ ഗള്‍ഫ് കുട്ടന്മാരില് ചിലര്‍ ബൈക്കില്‍ സ്കൂളിലേക് കൂടി വരുന്നത് കണ്ടപ്പോള്‍ ഗള്‍ഫ് അല്ലാതെ മറ്റൊരു ജിവതം ഓര്‍ക്കാന്‍ പോലും രാജുവിന് കഴിയാതായി. തല്‍ഫലമായി പഠിക്കാന്‍ മിടുക്കനായിരുന്ന രാജുവിന് പഠിത്തത്തില്‍ താല്പര്യം കുറയുകയും ചെയ്തു. അവസാനം ഒരു വിധം കഷ്ടിച് പത്തു പാസ് ആയി പ്ലസ് ടു ചേര്‍ന്നു. അവനു താല്പര്യം ഉണ്ടായിട്ടല്ല മറിച്ച് വീടുകാരുടെ നിര്‍ബന്തം ഒന്ന്! കൊണ്ട് മാത്രം. പക്ഷെ അവന് പഠിക്കുന്നതില്‍ തീരെ താല്പര്യം കാണിച്ചില്ല. നന്നായി പഠിച്ചാല്‍ , നല്ല റിസള്‍ട്ട് കിട്ടിയാല്‍ വീണ്ടും പഠിച്ചു ഇവിടെ തന്നെ ജോലി ചെയ്യേണ്ടി വരുമോ എന്ന ഭയമായിരുന്നു. ഇതിന് ഇടയില്‍ അവന് പല സുഹൃത്തുക്കളോടും തന്റെ ഗള്‍ഫ് മോഹം പറയുകയും ഒരു അവസരം കാത്തിരിക്കുകയും ചെയ്തു.
റിസള്‍ട്ട് വന്നു. പരാജയപ്പെട്ടു പക്ഷെ അത് അവനെ ഇത്തിരി പോലും വേദനിപ്പിച്ചില്ല മാത്രമല്ല തുടര്‍ന്ന് പടിക്കണ്ടല്ലോ എന്ന സന്തോഷവും. ഒരു സുഹൃത്ത് പറഞ്ഞത് അനുസരിച് 18 വയസ്സ് തികഞ്ഞ ഉടനെ തന്നെ പാസ്പോര്‍ട്ടിന് അപേക്ഷിച്ചു. താമസിയാതെ കയ്യില്‍ കിട്ടുഗയും ചെയ്തു. തല്കാലം ടൌണില്‍ ഉള്ള ഒരു തുണിക്കടയില്‍ ജോലിക്ക് നിന്നു. അതിനിടയില്‍ ഗള്‍ഫ് അവസരത്തിനായി ശ്രമിച്ചു കൊണ്ടിരുന്നു. അങ്ങനെ മാസങ്ങള്‍ കടന്നു പോയി. ഒരു ദിവസം അവന്റെ പഴയ ഒരു സുഹൃത്തിനെ കാണുകയും വിശേഷങ്ങള്‍ കൈമാറുകയും ചെയ്യുമ്പോള്‍ തന്റെ ഗള്‍ഫ് മോഹം കൂടി അവനെ അറിയിക്കുകയും ചെയ്തപ്പോള്‍ ഗള്‍ഫില്‍ ഒരു എമ്പ്ലോയ്മെന്റ് വിസ കിട്ടുക അത്ര എളുപ്പം അല്ലെന്നും വിസിറ്റ് വിസ വേണമെങ്കില്‍ ഞാന്‍ ഉപ്പയോട് പറയാം എന്നും പണം പിന്നീട് കൊടുത്താല്‍ മതി യന്നും കേട്ടപ്പോള്‍ തന്റെ സ്വപ്നങ്ങള്‍ പൂവണിഞ്ഞ സന്തോഷമായിരുന്നു രാജുവിന്.
സുഹൃത്ത് വഴി ആവശ്യമുള്ള ഡോകുമെന്റ്സ് എല്ലാം കൈമാറുകയും രണ്ട് അഴച്ചക്കുള്ളില് വിസ കിട്ടുകയും ചെയ്തു. തുടര്‍ന്ന്! അങ്ങോട്ട് തിരക്ക് പിടിച്ച നാളുകള്‍ ആയിരുന്നു. മനസ്സിലെ സന്തോഷം അവന്റെ മുഖത്ത് കാണാമായിരുന്നു. ബന്ധുക്കളോടും സുഹൃത്തുക്കളോടും വിവരം പറയണം, ആവശ്യത്തിനുള്ള സാദനങ്ങള് വാങ്ങണം ഇങ്ങനെ ഒത്തിരി കാര്യങ്ങള്‍ ചെയ്യാനുണ്ട്. അവസാനം താന്‍ ചെറുപ്പം മുതല്‍ മനസ്സിലിട്ടു താലോലിക്കുന്ന, ഒരുപാട് സ്വപ്നങ്ങള്‍ മെനഞ്ഞ ഗള്‍ഫിലേക്കുള്ള യാത്രയുടെ ദിവസം വന്നെത്തി. സുഹൃത്തുക്കള്‍ ഒക്കെ വീട്ടില്‍ വന്നിട്ട് ഉണ്ട്. പക്ഷെ സമയം പോകുന്തോറും എന്തോ ഒരു വികാരം തന്റെ മനസ്സിനെ നിയന്ത്രിക്കുന്നതായി അവനു തോന്നി. നിമിഷങ്ങള്‍ക് മാസങ്ങളുടെ ദൈര്‍ഗ്യം അനുഭവപ്പെട്ടു. ഓരോ സുഹൃത്ത് വന്ന പോകുമ്പോഴും തന്റെ ഹൃദയം അവരോടൊപ്പം പോകാന്‍ വെമ്പല്‍ കൊള്ളുന്നത് പോലെ..താനെടുത്ത തീരുമാനം തെറ്റായിരുന്നോ?
കുറച്ച കാലം കൂടി ഇവരോടോന്നിച് കളിച് ചിരിച് കഴിയനമായിരുന്നോ?
എന്നൊരു തോന്നല്‍ അവസാനം സ്വന്തം അച്ഛനോടും അമ്മയോടും യാത്ര ചോദിക്കാന്‍ നേരം അവന് അറിഞ്ഞു തന്റെ മനസ്സ് പിടയുന്നത്, കണ്ണുകള്‍ അറിയാതെ നിറഞ്ഞു ഒഴുകി. വാക്കുകള്‍ ഇടറി അവരെ ചേര്ത് പിടിച്ച കരയുമ്പോള്‍ അവന് അറിയുഗയായിരുന്നു വിരഹത്തിന്റെ വേതന. ഒരിക്കലും ഒരാള്കും പറഞ്ഞറിയിക്കാന്‍ കഴിയാത്തത്ര ആഴത്തില്‍ അത് മനസ്സിനെ വേദനിപ്പിച്ചു. ഒടുവില്‍ രണ്ട് മൂന്നു സുഹൃതുക്കല്കൊപ്പം കാറില്‍ കയറി എയര്‍പോര്‍ട്ടില്‍ പോകുമ്പോള്‍ അവന്റെ മനസ്സില്‍ പ്രതീക്ഷയുടെ തിരി നാളങ്ങള്‍ തെളിഞ്ഞു കൊണ്ടിരുന്നു
എയര്‍പോര്‍ട്ടില്‍ കൃത്യ സമയത്ത് തന്നെ എത്തി. ആദ്യത്തെ യാത്ര ആയത് കൊണ്ട് തന്നെ അവന്റെ മനസ്സില്‍ ഒരുപാട് സംശയങ്ങളും അധുപോലെ ആശങ്കകളും ഉണ്ടായിരുന്നു. ഐര്പോര്ട്ടിന് അകത്തെ നടപടികള്‍ ഒക്കെ പൂര്‍ത്തി ആയപ്പോഴാണ് അവനു ശ്വാസം നേരെ വീണത്. ശേഷം ഫ്ലൈറ്റില്‍ കയറി ഉയരങ്ങളിലൂടെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുമ്പോള്‍ താന്‍ ചെറുപ്പം മുതലേ സ്വപ്നം കണ്ട ഗള്‍ഫ് എന്നാ മസ്മരിഗ ലോകത്തിന്റെ വര്‍ണ്ണാഭമായ സങ്കല്പങ്ങള്ക്ക് അവന് പുതുവര്ന്നങ്ങള് നല്കുഗയായിരുന്നു, താന്‍ കണ്ടിരുന്ന സ്വപ്നങ്ങളെ എല്ലാം അവന് ഒന്ന്കൂടി ഓമനിച്ചു. യാത്രയുടെ അവസാനം താന്‍ ഒരു പാട് സ്നേഹിച്ച ഗള്‍ഫിന്റെ മണ്ണില്‍ തന്റെ പാദങ്ങള്‍ സ്പര്‍ശിക്കുമ്പോള്‍ അവനത് ഒരു ജന്മ സാഫല്യത്തിന്റെ നിമിഷം ആയിരുന്നു. ഐര്പോര്ട്ടില് അവനെ സ്വീഗരിക്കാനും അവിടെ നിന്നും റൂമിലേക്ക് കൊണ്ട് പോവാനും ഒക്കെ സുഹൃത്തിന്റെ ഉപ്പ തന്നെ എല്ലാ ഏര്‍പ്പാടും ചെയധിരുന്നു. അദ്ദേഹത്തോടൊപ്പം വാഹനത്തില്‍ കയറി റൂം ലക്ഷ്യമാകി നീങ്ങുമ്പോള്‍ മിന്നിമറയുന്ന കാഴ്ചകള്‍ രാജുവിന് അല്ഭുധങ്ങള് ആയി തോണി. മാനം മുട്ടി നില്ക്കുന്ന വ്യാപാര സമുച്ചയങ്ങളും എല്ലാം അവന് ഒരു കൊച്ചു കുട്ടിയെ പോലെ ആസ്വതിച്ചു. പക്ഷെ യാത്ര അവസാനിച് റൂമില്‍ എത്തിയപ്പോഴാണ് ഗള്‍ഫിന്റെ യാധര്ത്യങ്ങളെ അവന് മനസ്സിലാക്കാന്‍ തുടങ്ങിയത്.
ഒരു ഇടുങ്ങിയ മുറിയില്‍ ഒന്‍പത് ചെറുപ്പക്കാര്‍. ഇരുനില കട്ടിലുഗല് ഒരു ചെറിയ അടുക്കളയും പിന്നെ നിന്ന് തിരിയാന്‍ പോലും സ്ഥലം ഇല്ലാത്ത ഒരു ബാത്രൂം. എല്ലാം കണ്ടപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് തന്നെ രാജുവിന്റെ പകുതി ജിവന് പോയിരുന്നു. തുരുമ്പിച് വീഴാറായ എ സീ ഉള്ള റൂമുകളില്‍ നിന്നും പുറത്തിറങ്ങിയാല്‍ ചൂട്കൊണ്ട് ഉരുഗിപ്പോവും എന്ന്! അവന് തോണി. അവന് തന്റെ തൊഴില്‍ അന്വേഷണം തുടര്‍ന്നു. കുറെ കമ്പനികളുടെ അഡ്രസ് സങ്കടിപ്പിച് ഇമെയില്‍ അയച്ചു, അറിയവുന്നവരോടൊക്കെ സഹായം അബ്യര്തിച്ചു. ഇതിന് ഇടയില്‍ അവന് പലതും കണ്ടു, പല സത്യങ്ങളും മനസ്സിലാക്കി. രാവിലെ എഴുന്നേറ്റ് പ്രഭാത കൃത്യങ്ങള്‍ ചെയ്ത് ധൃധി പിടിച്ച ജോലിക്ക് പോയി രാത്രിയില്‍ ക്ഷീണിച് തിരിച്ചു വന്ന്! കുളിച് അത്യാവശ്യം എല്ലാവരോടും എന്തെങ്കിലും സംസാരിച്ചു എന്ന്! വരുത്തി വീണ്ടും ഉറക്കത്തിലേക് പോയി ഒരു യന്ത്രം കണക്കെ ഉള്ള ആള്‍ക്കാരുടെ ജീവിത ശൈലി കാണുമ്പോള്‍ അവനു സഹതാപവും സങ്കടവും വന്നു. ഇതാണോ ഗള്‍ഫ്, ഈ ഒരു ജിവിതം നയിക്കനാണോ ഞാന്‍ ചെറുപ്പം മുതല്‍ സ്വപ്നം കണ്ടത്. അവന്റെ മനസ്സ് വല്ലാതെ അസ്വസ്ഥമായി. അവന് പിറന്ന നാടിനെ കുറിച്ച് ഓര്‍ത്തു. അവിടെ അധ്വാനിച് ജിവിക്കുന്നവന്റെ വിയര്പ്പിന് ഗള്‍ഫിന്റെ പെര്ഫ്യുംനെക്കള് സുഗന്ധം ഉണ്ടെന്ന സത്യം അവന് തിരിച്ചറിഞ്ഞു. അമ്മയുടെയും അച്ഛന്റെയും കൂട്പ്പിരപ്പുകളുടെയും പിന്നെ സുഹൃത്തുക്കളുടെയും സ്നേഹം അവിടെ സ്വര്‍ഗീയ സുഖം നല്ഗിയിരുന്നത് രാജുവിന്റെ കണ്ണുകളെ ഈറനണിയിച്ചു.
ദിവസങ്ങള്‍ കടന്നു പോയി. രാജുവിന്റെ വിസിറ്റിംഗ് വിസയുടെ കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാകി. ഇത് വരെ ജോലി ഒന്നും തരപ്പെട്ടില്ല. ചിലരൊക്കെ വന്ന്! ആശ്വസിപ്പിക്കും . പക്ഷെ അധിലോന്നും അവന് വലിയ കാര്യം തോന്നിയില്ല കാരണം ജോലി തേടുന്നതില്‍ അവന് മനപ്പൂര്‍വ്വം വിമുഖത കാണിച്ചത് തന്നെയാണ്.ഇവിടെ ഇങ്ങനെ ഒരുപാട് യാന്തികരുടെ ഇടയില്‍ അവയിലോന്നായി മാറാന്‍ എന്തോ അവനു തോന്നിയില്ല. ഒടുവില്‍ രാജു തന്റെ വിസിറ്റ് വിസയുടെ കാലാവധി പൂര്‍ത്തിയാക്കി നാട്ടിലേക് മടങ്ങുമ്പോള്‍ ചെറുപ്പം മുതല്‍ താന്‍ ആഗ്രഹിച്ചത് വെറും ചീട്ടുകൊട്ടരമാനെന്നും, സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അന്തരം അവന് ശരിക്കും മനസ്സിലാക്കുക കൂടി ചെയ്തിരുന്നു. തിരിച്ചു തന്റെ പിറന്ന മണ്ണില്‍ സ്പര്‍ശിക്കുമ്പോള്‍ അവന്റെ ശരീരവും മനസ്സും വല്ലാത്ത ഒരു കുളിര് അനുഭവിക്കുന്നധായി തോന്നി. ആ കുളിരില്‍ യഥാര്‍ത്ഥ ജിവിതത്തിന്റെ സുഗവും സന്തോഷവും ആനന്തവും അവന് അനുഭവിച്ചു.
74 total views, 1 views today
