വിസ്മയം തീര്‍ത്ത് ആയിരക്കണക്കിന് ഡോള്‍ഫിനുകള്‍ [വീഡിയോ]
ഒരു ടൂര്‍ കമ്പനി സംഘടിപ്പിച്ച ബോട്ട് യാത്രക്കിടെ തീര്‍ത്തും അവിശ്വസനീയമായ രീതിയില്‍ വിസ്മയം തീര്‍ത്തു ആയിരക്കണക്കിന് ഡോള്‍ഫിനുകളുടെ പ്രകടനം.
92 total views

ഒരു ടൂര്‍ കമ്പനി സംഘടിപ്പിച്ച ബോട്ട് യാത്രക്കിടെ തീര്‍ത്തും അവിശ്വസനീയമായ രീതിയില്‍ വിസ്മയം തീര്‍ത്തു ആയിരക്കണക്കിന് ഡോള്‍ഫിനുകളുടെ പ്രകടനം. കാലിഫോര്‍ണിയന്‍ തീരത്താണ് ഡോള്‍ഫിനുകള്‍ ബോട്ട് യാത്രക്കാരെ ആവേശകൊടുമുടിയില്‍ എത്തിച്ചത്. ഡോള്‍ഫിന്‍ സഫാരി എന്ന ടൂര്‍ കമ്പനിയാണ് ഈ യാത്ര സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ അവരെപ്പോലും അമ്പരപ്പിച്ചാണ് ഡോള്‍ഫിനുകള്‍ വന്നത്. സംഭവം ഷൂട്ട് ചെയ്തു യൂട്യൂബില്‍ ഇട്ടതോടെ ഈ തീരത്തേക്കും അത് പോലെ തന്നെ യൂട്യൂബിലേക്കും ജനപ്രവാഹമാണ് പിന്നീട് ഉണ്ടായത്.
യൂട്യൂബില്‍ രണ്ടര ലക്ഷം പേരാണ് രണ്ടു ദിവസം കൊണ്ട് ഈ വീഡിയോ കണ്ടത്. ബോട്ടിനു ചുറ്റും വന്‍ വേഗതയില്‍ സഞ്ചരിച്ച ഡോള്‍ഫിനുകള്‍ അവസാനം ബോട്ടിനെ വേഗതയില്‍ പരാജയപ്പെടുത്തുന്നതാണ് വീഡിയോ.
93 total views, 1 views today
