സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ പീഡനംമൂലം വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം കഠിന തടവും 12.55 ലക്ഷംരൂപ പിഴയും കോടതി വിധിച്ചു. സ്ത്രീധന പീഡന കേസിൽ ഐപിസി 304 പ്രകാരം പത്ത് വര്‍ഷം തടവും, ആത്മഹത്യാപ്രേരണ കേസിൽ ഐപിസി 306 പ്രകാരം ആറുവര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഈ വിധി ചിലർക്കൊക്കെ ഒരുപാഠമാണ് എന്നിരുന്നാലും ഈ സാഹചര്യത്തിൽ പഠിക്കാത്ത ചിലരുണ്ട്. പെണ്മക്കൾ ഉള്ളവർ. അവർക്കുവേണ്ടിയുള്ള ഒരു കുറിപ്പാണു ഇത്. സംഗീത് കുമാർ സതീഷ് എഴുതിയത്
വിസ്മയ നല്കുന്ന പാഠം
സംഗീത് കുമാർ സതീഷ്
പെൺകുട്ടികളെ അന്യവീട്ടിൽ ജീവിക്കേണ്ടവളാണ് എന്ന്പറഞ്ഞല്ല വളർത്തേണ്ടത്.അന്യവീട്ടിലേക്കുള്ള house maid ആക്കാനുള്ള ട്രെയിനിങ് ആണിന്നു ഓരോ മലയാളി മാതാപിതാക്കളും കൊടുക്കുന്നത്. എന്ത് പ്രശ്നം വന്നാലും തിരികെ പോരൂ മകളെ ഈ വീട് നിന്റെതും കൂടിയാണ് എന്ന് പറഞ്ഞു പഠിപ്പിക്കുക മകളെ. പെണ്മക്കളെ ആണ്മക്കൾക്കു തുല്യം പഠിപ്പിച്ചു ഒരു ജോലിയോ ബിസിനസ്സോ നേടി സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ മാത്രം അവർക്കു വേണമെങ്കിൽ മാത്രം വിവാഹം നടത്തി കൊടുക്കുക.
വിവാഹം മകൾക്കുള്ളതാണ് അത് അച്ഛനറെയോ അമ്മയുടെയോ ആഗ്രഹപൂർത്തീകരണമോ ഉത്തരവാദിത്വം നിറവേറ്റാലോ ആഡംബരം കാണിക്കാനുള്ളതോ അല്ല. പെൺകുട്ടിക്ക് ഭർത്താവുമായി ഒത്തുപോകാൻ പറ്റില്ല എന്ന് തീർത്തു പറഞ്ഞാൽ അവരെ പിന്നെയും പിന്നെയും ഒരുമിപ്പിക്കാതിരിക്കാൻ നോക്കുക. Let them legally seperate if they wish.തിരികെ വീട്ടിൽ വന്നു നിൽക്കുന്ന മകളെയോർത്തു നാണിക്കേണ്ടതില്ല, നാട്ടുകാർ എന്തുപറയും എന്നുള്ള ദുരഭിമാനം കളയുക.
പെൺമക്കൾക്ക് ഇട്ടുമൂടാനുള്ള സ്വർണവും പണവും സ്വത്തും നാട്ടുകാരെ കാണിക്കാനുള്ള ആഡംബര കല്യാണവുമല്ല വേണ്ടത്, മറിച്ചു നല്ല വിദ്യാഭ്യാസവും, ജോലിയും, സ്വന്തമായി കൊടുംബം നയിക്കെണ്ട, ജീവിക്കാനുള്ള ആത്മവിശ്വാസവുമാണ് നേടികൊടുക്കേണ്ടത്.വീട്ടിൽ ആൺകുട്ടിയും പെൺകുട്ടിയും ഒന്നാണെന്ന ബോധത്തിലാണ് വളർത്തേണ്ടത്, അല്ലാതെ അന്യവീട്ടിൽ. കെട്ടിച്ചു വിടേണ്ട വില്പന ചരക്കായല്ല.
കേരളം സമൂഹം സ്ത്രീധന പിന്തിരിപ്പൻ സമ്പ്രദായത്തിൽ നിന്നും ഇനിയെങ്കിലും മാറിയില്ലെങ്കിൽ വിസ്മയമാരും ഉത്രമാരും ഇനിയും ഉണ്ടായിക്കൊണ്ടിരിക്കും.. ഇവിടെ വിസ്മയയുടെ മാതാപിതാക്കൾ കുറ്റക്കാരാണ്. അക്ഷന്തവ്യമായ അലംഭാവവും അറിവില്ലായ്മയും ഉള്ള മാതാപിതാക്കളായതിനാലാണ് വേറൊരു മാർഗമില്ലാതെ വിസ്‌മയക്കു ആത്മഹത്യ ചെയ്യേണ്ടി വന്നത്.